‘അത് എന്റെ ജീവിതത്തിലെ വലിയ പരാജയവും നിർഭാഗ്യവുമായിരുന്നു’: വേദനകൾക്കപ്പുറം വീണ്ടും സന്തോഷം: മൂക്കുത്തി വിശേഷം പറഞ്ഞ് അഭയ
ഗായികയെന്ന നിലയിൽ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ കലാകാരിയാണ് അഭയ ഹിരൺമയി. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ അഭയ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരോടായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മൂക്ക് കുത്തുന്നതിന്റെ വിഡിയോ പങ്കുവയ്ക്കുകയാണ് അഭയ ഹിരൺമയി. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് പുതിയ മൂക്കുത്തി വിശേഷം താരം

ഗായികയെന്ന നിലയിൽ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ കലാകാരിയാണ് അഭയ ഹിരൺമയി. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ അഭയ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരോടായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മൂക്ക് കുത്തുന്നതിന്റെ വിഡിയോ പങ്കുവയ്ക്കുകയാണ് അഭയ ഹിരൺമയി. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് പുതിയ മൂക്കുത്തി വിശേഷം താരം പങ്കുവച്ചത്.
എറണാകുളത്തെ നേറ്റീവ് ഇങ്ക്ബ്ലോട്ട് ടാറ്റൂസിൽ നിന്നാണ് ഗായിക മൂക്ക് കുത്തിയത്. ഇത് രണ്ടാം തവണയാണ് മൂക്ക് കുത്തുന്നതെന്നും ആദ്യത്തേത് ജീവിതത്തിലെ തന്നെ വലിയ പരാജയമായിരുന്നുവെന്നും അഭയ വിഡിയോയ്ക്കൊപ്പം കുറിച്ചു. മൂക്കിന്റെ ഇരുവശവും കുത്തി അഭയ മൂക്കുത്തിയണിഞ്ഞു.
വിഡിയോയ്ക്കൊപ്പം ഗായിക കുറിച്ചതിങ്ങനെ: ‘ഇത് രണ്ടാം തവണയാണ് ഞാൻ എന്റെ മൂക്കിന്റെ വലതു വശം കുത്തുന്നത്. രണ്ട് വർഷം മുൻപ് മീനാക്ഷി ക്ഷേത്രത്തിൽ വച്ചായിരുന്നു ആദ്യമായി മൂക്കുത്തി അണിഞ്ഞത്. അത് പക്ഷേ ജീവിതത്തിലെ വലിയ പരാജയമായിരുന്നു. അത് നിർഭാഗ്യകരവുമായിരുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും നടന്നത് ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ വച്ചു തന്നെയാണ്. അച്ഛൻ അതേക്കുറിച്ച് ഇടയ്ക്കിടെ പറയുമായിരുന്നു.
മധുര മീനാക്ഷി ക്ഷേത്രത്തിൽ വച്ചായിരുന്നു എന്റെ കാതുകുത്ത്. പഴനിയിൽ വച്ച് ആദ്യമായി തല മൊട്ടയടിച്ചു. ബാക്കിയൊന്നും എനിക്കോർമയില്ല. ഇപ്പോൾ ഞങ്ങളുടെ കാതുകുത്തും മൂക്ക് കുത്തുമൊക്കെ നടക്കുന്നത് നേറ്റീവ് ഇങ്ക്ബ്ലോട്ട് ടാറ്റൂ സ്റ്റുഡിയോയിൽ ആണ്. ഇവിടം ഞങ്ങളുടെ കുടുംബക്ഷേത്രം പോലെയായിരിക്കുന്നു. ഒരുപാട് സ്നേഹവും നന്ദിയും’.
അഭയ ഹിരൺമയി പങ്കുവച്ച വിഡിയോ ഇതിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. മൂക്കുത്തിയിൽ താരം സുന്ദരിയായിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ ആരാധകരുടെ കമന്റ്.