ഒരിക്കലും മറക്കാനാകാത്ത മനോഹര നിമിഷങ്ങൾ...പട്ടായയിൽ അവധിക്കാലം ആഘോഷിച്ച് സയനോര
തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഗായിക സയനോര ഫിലിപ്പ്. ‘അതിശയിപ്പിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള ഈ തായ്‌ലൻഡ് യാത്ര ശരിക്കും മനസ്സിനെ ഞെട്ടിക്കുന്നതായിരുന്നു. യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങൾ ഒരിക്കലും

തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഗായിക സയനോര ഫിലിപ്പ്.
‘അതിശയിപ്പിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള ഈ തായ്‌ലൻഡ് യാത്ര ശരിക്കും മനസ്സിനെ ഞെട്ടിക്കുന്നതായിരുന്നു. യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങൾ ഒരിക്കലും മറക്കാനാകില്ല. യാത്രയിലുടനീളം ഭ്രാന്തമായ തമാശകളായിരുന്നു. രസിപ്പിക്കുന്ന കുറേയധികം ചിത്രങ്ങൾ ഞങ്ങൾ പകർത്തി. ക്ഷമയോടെ ഞങ്ങളെ സഹിച്ച ടൂർ മാനേജർ സഹീറയോടാണ് ആദ്യം നന്ദി പറയേണ്ടത്. ഈ യാത്രയിൽ കൂടെയുണ്ടായിരുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ഓരോ നിമിഷവും. എനിക്കു കൂട്ടായി നിന്ന എല്ലാ പ്രിയപ്പെട്ട പെണ്ണുങ്ങൾക്കും നന്ദി’.– ചിത്രങ്ങൾക്കൊപ്പം സയനോര കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സയനോര തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങളും ഇതിനോടകം ശ്രദ്ധേയമാണ്.