‘എനിക്കും തെറ്റുകൾ പറ്റി, പക്ഷേ അതിൽ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല’: കുറിപ്പുമായി അഭയ ഹിരൺമയി
തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി യുവഗായികയും അഭിനേത്രിയുമായ അഭയ ഹിരൺമയി. സ്വകാര്യജീവിതം ചർച്ചയാക്കി സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കുള്ള മറുപടിയാണ് അഭയയുടെ കുറിപ്പ്. ‘ഇപ്പോള്‍ എന്നെ കൂടുതല്‍ സന്തോഷവതിയായി കാണുന്നുവെന്ന് ആളുകള്‍ പറയുന്നു. എന്റെ മുൻപത്തെ ജീവിതം

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി യുവഗായികയും അഭിനേത്രിയുമായ അഭയ ഹിരൺമയി. സ്വകാര്യജീവിതം ചർച്ചയാക്കി സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കുള്ള മറുപടിയാണ് അഭയയുടെ കുറിപ്പ്.
‘ഇപ്പോള്‍ എന്നെ കൂടുതല്‍ സന്തോഷവതിയായി കാണുന്നുവെന്ന് ആളുകള്‍ പറയുന്നു. എന്റെ മുൻപത്തെ ജീവിതം നിങ്ങൾ കണ്ടിട്ടില്ല. അതൊരു കാലഘട്ടമാണ്. എന്റെ അമ്മ എപ്പോഴും എന്നെക്കുറിച്ചു പറയും, എന്തു തന്നെ സംഭവിച്ചാലും അവൾ ഹാപ്പിയാണെന്ന്. അതെ, എനിക്കു തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ സന്തോഷം ആരെയും ആശ്രയിച്ചുകൊണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നിങ്ങൾക്കെല്ലാം സംഭവിക്കുന്നതുപോലെ എനിക്കും തെറ്റുകൾ പറ്റി. പക്ഷേ അതിൽ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല. ജീവിതം എല്ലായ്പ്പോഴും എന്നെ മികച്ചതെന്തൊക്കെയോ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റുകൾ വരുത്തുക, അതിൽ നിന്നു പഠിക്കുക, വീണ്ടും തെറ്റുകൾ വരുത്തുക. അതിൽ നിന്നു വീണ്ടും പഠിക്കുക. അങ്ങനെയാണ് നമ്മൾ നമ്മുടെ ജീവിതം ജീവിക്കേണ്ടത്. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ ജീവിക്കുക’.– താരം കുറിച്ചു.
ഇപ്പോൾ ഗായിക എന്നതിനൊപ്പം അഭിനയരംഗത്തും സജീവമാകാനുള്ള തയാറെടുപ്പിലാണ് അഭയ.