കൊച്ചി കായലിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമല്ലായിരുന്നുവെന്നും വീട്ടുമുറ്റത്തു വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണെന്നും ഗായകന്‍ എം.ജി ശ്രീകുമാർ. ‘ഞാന്‍ അന്ന് വീട്ടില്‍ ഇല്ലായിരുന്നു, കായല്‍ തീരത്ത് ഒരു മാവ് നില്‍പ്പുണ്ട്. അതില്‍ നിന്ന് ഒരു മാങ്ങാ പഴുത്തത് ചീഞ്ഞ് അളിഞ്ഞ് നിലത്ത് വീണു. അതിന്റെ അണ്ടി

കൊച്ചി കായലിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമല്ലായിരുന്നുവെന്നും വീട്ടുമുറ്റത്തു വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണെന്നും ഗായകന്‍ എം.ജി ശ്രീകുമാർ.

‘ഞാന്‍ അന്ന് വീട്ടില്‍ ഇല്ലായിരുന്നു, കായല്‍ തീരത്ത് ഒരു മാവ് നില്‍പ്പുണ്ട്. അതില്‍ നിന്ന് ഒരു മാങ്ങാ പഴുത്തത് ചീഞ്ഞ് അളിഞ്ഞ് നിലത്ത് വീണു. അതിന്റെ അണ്ടി പേപ്പറില്‍ പൊതിഞ്ഞ് ജോലിക്കാരി എറിഞ്ഞതാണ്. ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ല’.– എം.ജി ശ്രീകുമാർ പറയുന്നു.

ADVERTISEMENT

എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ എം.ജി.യിൽ നിന്നു പിഴ ഈടാക്കി. നാലു ദിവസം മുൻപ് ഒരാൾ, എം.ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നു കൊച്ചിക്കായലിലേക്കു മാലിന്യം വലിച്ചെറിയുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തു. 

പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.

ADVERTISEMENT

പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നാണ് പിഴ ഈടാക്കിയത്.

ADVERTISEMENT
ADVERTISEMENT