കുമ്മനം ശശികുമാർ എന്ന സംഗീതാധ്യാപകൻ നൽകിയ ആ സമ്മാനം വൈക്കം വിജയലക്ഷ്മിയുടെ വഴിമാറ്റിയ കഥ A Teacher's Gift, A Singer's Destiny: The Musical Journey of Vaikom Vijayalakshami
സംഗീതം ഉപാസനയായി കൊണ്ടു നടക്കുന്ന രണ്ടു പേരുടെ കൂടിക്കാഴ്ചയാണ്. സംഗീതാധ്യാപകനും അദ്ദേഹം നൽകിയ സമ്മാനം വഴിത്തിരിവായി മാറിയ ഗായികയുടെയും കഥയാണിത്. ആ കണ്ടുമുട്ടൽ ആദ്യമുണ്ടായത് 1997 ലാണ്. സംസ്ഥാന സ്കൂൾ യുവജനോത്സവ വേദി. ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സമ്മാനം ലഭിച്ച പെൺകുട്ടിയുടെ പേര് അനൗൺസ് ചെയ്തു-
സംഗീതം ഉപാസനയായി കൊണ്ടു നടക്കുന്ന രണ്ടു പേരുടെ കൂടിക്കാഴ്ചയാണ്. സംഗീതാധ്യാപകനും അദ്ദേഹം നൽകിയ സമ്മാനം വഴിത്തിരിവായി മാറിയ ഗായികയുടെയും കഥയാണിത്. ആ കണ്ടുമുട്ടൽ ആദ്യമുണ്ടായത് 1997 ലാണ്. സംസ്ഥാന സ്കൂൾ യുവജനോത്സവ വേദി. ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സമ്മാനം ലഭിച്ച പെൺകുട്ടിയുടെ പേര് അനൗൺസ് ചെയ്തു-
സംഗീതം ഉപാസനയായി കൊണ്ടു നടക്കുന്ന രണ്ടു പേരുടെ കൂടിക്കാഴ്ചയാണ്. സംഗീതാധ്യാപകനും അദ്ദേഹം നൽകിയ സമ്മാനം വഴിത്തിരിവായി മാറിയ ഗായികയുടെയും കഥയാണിത്. ആ കണ്ടുമുട്ടൽ ആദ്യമുണ്ടായത് 1997 ലാണ്. സംസ്ഥാന സ്കൂൾ യുവജനോത്സവ വേദി. ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സമ്മാനം ലഭിച്ച പെൺകുട്ടിയുടെ പേര് അനൗൺസ് ചെയ്തു-
സംഗീതം ഉപാസനയായി കൊണ്ടു നടക്കുന്ന രണ്ടു പേരുടെ കൂടിക്കാഴ്ചയാണ്. സംഗീതാധ്യാപകനും അദ്ദേഹം നൽകിയ സമ്മാനം വഴിത്തിരിവായി മാറിയ ഗായികയുടെയും കഥയാണിത്.
ആ കണ്ടുമുട്ടൽ ആദ്യമുണ്ടായത് 1997 ലാണ്. സംസ്ഥാന സ്കൂൾ യുവജനോത്സവ വേദി. ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സമ്മാനം ലഭിച്ച പെൺകുട്ടിയുടെ പേര് അനൗൺസ് ചെയ്തു- വിജയലക്ഷ്മി, കാഴ്ചപരിമിതിയുള്ള വിജയലക്ഷ്മിക്കു സമ്മാനം നൽകാൻ ഒരു സംഗീതാധ്യാപകനെത്തി- കോട്ടയം കുമ്മനം സ്വദേശി ശശി കുമാർ. അദ്ദേഹം സ്വന്തമായി കണ്ടെത്തിയ സംഗീതോപകരണമായിരുന്നു സമ്മാനം, അതിന്റെ പേര് ഗായത്രി തംബുരു.
സമ്മാനമായി കിട്ടിയ തംബുരുവുമായി വൈക്കം വിജയലക്ഷ്മി വീട്ടിലെത്തി. പിന്നീട് മകൾക്ക് ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിൽ അച്ഛൻ മുരളി ആ തംബുരുവിനെ മാറ്റി. ഒറ്റക്കമ്പിയിൽ സ്വരങ്ങൾ മുറുക്കിക്കെട്ടി അദ്ദേഹം അത് ഇലക്ട്രിഫൈ ചെയ്തു. പ്രശസ്ത വയലിൻ വിദ്വാൻ കുന്നക്കുടി വൈദ്യനാഥ ഭാഗവരുടെ മുന്നില്‍ രൂപം മാറ്റിയ തംബുരുവുമായി അവർ ചെന്നു. അദ്ദേഹം അതിനു ഗായത്രി വീണയെന്നു പേരു നൽകി. മലേഷ്യൻ പ്ലാവിൽ ഗായത്രി തംബുരുവിന്റെ മാതൃകയിൽ മുരളി മറ്റൊന്നുണ്ടാക്കി. പിന്നീട് ഗായത്രി വീണയിൽ അഞ്ചുമണിക്കൂർ കൊണ്ട് 67 ഗാനങ്ങൾ വായിച്ച് വിജയലക്ഷ്മി ലോക റെക്കോർഡ് നേടി. പതിനായിരക്കണക്കിന് കച്ചേരികൾ, മലയാളത്തിലും തമിഴിലും തെലുങ്കിലുമായി സിനിമാഗാനങ്ങൾ, കേരള, തമിഴ്നാട് സർക്കാരുകളുടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരങ്ങൾ....
തംബുരു ജനിക്കുന്നു
വൈക്കം വിജയലക്ഷ്മി- ഒരു പക്ഷേ സാർ എനിക്കു സമ്മാനമായി ഗായത്രി തംബുരു തന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ സ്വപ്നം കാണാൻ കഴിയില്ലായിരുന്നു. അതിൽ നിന്നുമാണ് ഗായത്രി വീണയിലേക്കുള്ള പ്രയാണം തുടങ്ങിയത്. ഇന്നും അമൂല്യ നിധിയായി ഞാനത് സൂക്ഷിക്കുന്നു. നിമിത്തമെന്നോ ഗുരുത്വമെന്നോ ഒക്കെ ആ കൂടിക്കാഴ്ചയെ വിളിക്കാനാണ് എനിക്കിഷ്ടം.
കുമ്മനം ശശി കുമാർ- ഒരു ബസ്കണ്ടക്ടറാണ് ഗായത്രി തംബുരു എന്ന ചിന്തയ്ക്കു നിമിത്തമായത്. 30 വർഷം മുൻപുള്ള സംഭവമാണ്. കോട്ടയത്തെ നെത്തല്ലൂർ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കാൻ പോവുകയായിരുന്നു ഞാൻ. കയ്യിൽ തംബുരു ഉണ്ട്. ബസിൽ കയറാനൊരുങ്ങുമ്പോൾ, ആളുകൾക്ക് കയറാൻ സ്ഥലമില്ല,അപ്പോഴാണ് തംബുരു എന്നു പറഞ്ഞ് കണ്ടക്ടർ പരിഹസിച്ചു.
അന്ന് പെരുവഴിയിൽ നിൽക്കുമ്പോൾ ആലോചിച്ചു, എ ന്നെ പോലെ സംഗീതവുമായി യാത്ര ചെയ്യുന്ന പലർക്കും ഇതു പോലുള്ള ഇറക്കിവിടലുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവും. അങ്ങനെയാണ് ചെറിയ തംബുരു എന്ന ചിന്ത വരുന്നത്. നിലവിലുള്ള തംബുരുവിന് രൂപമാറ്റം വരുത്തി. വലിയ കുടം ഒഴിവാക്കി നീളവും കുറച്ചു.
ഈ രൂപത്തിലേക്കു തംബുരു വന്നത് ഒരുപാടു പരീക്ഷണങ്ങളിലൂടെയാണ്. എല്ലാം പൂർത്തിയായി മീട്ടിയപ്പോൾ കണ്ണു നിറഞ്ഞു. എന്റെ മോളുടെ പേര് ഗായത്രി എന്നാണ് അങ്ങനെയാണ് ഗായത്രി തംബുരു എന്ന പേരു വന്നത്.
വൈക്കം വിജയലക്ഷ്മി- എങ്ങനെയാണ് കുട്ടികൾക്ക് ഗായത്രി തംബുരു കൊടുക്കാൻ തുടങ്ങിയത്? അങ്ങനെയാണല്ലോ അതെനിക്ക് കിട്ടുന്നത്.
കുമ്മനം ശശികുമാർ- അടുത്ത തലമുറയിലേക്ക് ഇതു കൈമാറണം എന്നു മോഹമുണ്ടായിരുന്നു. അങ്ങനെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തി ൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം കിട്ടുന്ന കുട്ടിക്കു ഗായത്രി തംബുരു നൽകാം എന്ന് തീരുമാനിച്ചത്.
ഒാരോ വർഷവും ആൺകുട്ടിക്കും പെ ൺകുട്ടിക്കും ഒന്നാം സമ്മാനം ലഭിക്കും. അപ്പോൾ ഒരു വർഷം പെൺകുട്ടിക്കും അടുത്ത വർഷം ആൺകുട്ടിക്കും എന്ന് നിശ്ചയിച്ചു. അങ്ങനെ 97 ൽ പെൺകുട്ടിക്കാണു നൽകേണ്ടിയിരുന്നത്. അത് വിജയലക്ഷ്മിയായി.
മകൾക്കു വേണ്ടി മാത്രം ജീവിക്കുന്ന അച്ഛനും അമ്മയുമാണു മുരളിയും വിമലയും. ഗായത്രി തംബുരുവിനെ രൂപം മാറ്റാൻ മുരളിക്കു കഴിഞ്ഞത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണം കൊണ്ടാണ്.
ദാസേട്ടൻ മാനസഗുരു
കുമ്മനം ശശികുമാർ- ദാസേട്ടനാണ് വിജയലക്ഷ്മിയുടെ മാനസഗുരു എന്നു വായിച്ചിട്ടുണ്ട്.
വൈക്കം വിജയലക്ഷ്മി- കുട്ടിക്കാലം തൊട്ടേ കേട്ടാണ് പ ഠിക്കാറുള്ളത്. ആദ്യം റേഡിയോ ആയിരുന്നു. പിന്നെ ടേപ്പ് റെക്കോർഡർ ആയി. ദാസേട്ടന്റെ കസെറ്റുകൾ സ്ഥിരമായി കേൾക്കാൻ തുടങ്ങി. അദ്ദേഹത്തെ മാനസഗുരുവായി സ്വീകരിച്ചു. എന്നെങ്കിലും ഗുരുദക്ഷിണ സമർപ്പിക്കാനായെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. വൈക്കം അമ്പലത്തിൽ വച്ച് അതും സഫലമായി. പത്തു മിനിറ്റ് കാണാനുള്ള അനുവാദം കിട്ടി. പക്ഷേ, ഞങ്ങൾ ഒരുമിച്ചിരുന്നു രണ്ടു മണിക്കൂറോളം അന്നു പാടി. യുഎസിലെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഇവിടെയും അദ്ദേഹം വന്നു.
കുമ്മനം ശശികുമാർ- പല പ്രശസ്തരുടെ കച്ചേരിക്കും തംബുരു വായിച്ചിട്ടുണ്ട്. ഒാരോ വേദിയും ഒരോ അനുഭവങ്ങളാണ്. പതിനായിരക്കണക്കിനു കച്ചേരികൾ നടത്തിയ വിജയലക്ഷ്മി ഒാർത്തിരിക്കുന്ന ഒരു വേദി പറയാമോ?
വൈക്കം വിജയലക്ഷ്മി- രണ്ട് ഒാർമകളുണ്ട്. 1997 ൽ മാവേ ലിക്കര പൊന്നാരം തോട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ മാസം കച്ചേരി അവതരിപ്പിച്ചു. വൈകിട്ടു മൂന്നു മണിക്കാണു പരിപാടി. അമൃതവർഷിണി രാഗം പാടിയാൽ മഴ പെയ്യും എന്നാണു വിശ്വാസം. അന്നവിടെ ഞാൻ ആ രാഗം പാടി. മഴ പെയ്തു. കാണികളെല്ലാം കൈയടിച്ചു.
രണ്ടാമത്തെ അനുഭവം ദക്ഷിണാമൂർത്തി സ്വാമികളുമായി ബന്ധപ്പെട്ടതാണ്. വൈക്കം ക്ഷേത്രത്തിൽ അദ്ദേഹത്തിനു മുന്നിൽ പാടാനായി. പാട്ടു കേട്ട് ‘ബെസ്റ്റ് കണ്ണാ’ എന്നദ്ദേഹം അഭിനന്ദിച്ചു. പിന്നീടൊരു ദിവസം സ്റ്റുഡിയോയിലേക്കു കയറുകയാണ്. അപ്പോൾ എന്തുകൊണ്ടോ നാവിൻ തുമ്പിൽ അദ്ദേഹം സംഗീതമൊരുക്കിയ ‘സ്വപ്നങ്ങൾ സ്വപ്നങ്ങളേ’ എന്ന പാട്ടാണു വന്നത്. അകത്തേക്കു കയറിയപ്പോൾ കേട്ടത് അദ്ദേഹത്തിന്റെ മരണവാർത്തയാണ്.
കുമ്മനം ശശികുമാർ- തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള അവാർഡ് കിട്ടിയ വാർത്ത കണ്ടപ്പോഴാണ് കുറേ നാൾക്കു ശേഷം വിജയലക്ഷ്മിയെ വിളിച്ചത്...
വൈക്കം വിജയലക്ഷ്മി- 2016 ലാണ് വേലൈനു വന്തിട്ട വേലൈക്കാരനിലെ പാട്ടു പാടിയത്. അതിന് അവാർഡ് കിട്ടിയത് ഒരുപാടു സന്തോഷിപ്പിച്ചു. ഗായത്രി വീണയ്ക്ക് മോൾടെ പേരല്ലേ നൽകിയത്. മക്കൾ എന്തു ചെയ്യുന്നു.
കുമ്മനം ശശികുമാർ-മകൾ ഗായത്രി ദുബായ്‌യിൽ നഴ്സ് ആണ്. മകൻ കൃഷ്ണദേവൻ ബെംഗുളൂരുവിൽ ടാലന്റ് അ ക്വിസിഷന്‍ സ്പെഷലിസ്റ്റാണ്. ഭാര്യ ലളിത.
ഇരുപതോളം കുട്ടികൾക്കു ഗായത്രി തംബുരു സമ്മായനമായി നൽകിയിട്ടുണ്ട്. കലോത്സവ വേദകളിൽ ഇത്തരം സമ്മാനങ്ങൾ നൽകുന്നതു സർക്കാർ വിലക്കിയതോടെ ന ൽകാനും കഴിയാറില്ല. ചിലരൊക്കെ പിന്നീടു വിളിച്ചിട്ടുണ്ട്. പലരും പാട്ടിന്റെ ലോകത്തു നിന്ന് മാറി. എന്താണു വിജയലക്ഷ്മിയുടെ വിജയത്തിന്റെ രഹസ്യം ?
വൈക്കം വിജയലക്ഷ്മി- ഗുരുത്വം അല്ലാതെ മറ്റൊന്നുമാണെന്നു തോന്നുന്നില്ല. നിമിത്തങ്ങൾ പോലും ഗുരുത്വത്തി ൽ നിന്നാണ് ഉണ്ടാവുന്നതെന്നു തോന്നുന്നു