‘സൂപ്പർതാരങ്ങൾ കയ്യൊപ്പിട്ട കൈനീട്ടം’: നടി മേനക എനിക്കു വിഷുക്കൈനീട്ടം സന്തോഷവും സങ്കടവുമുള്ള ഒരോർമയാണ്. 1983 ലെ വിഷുക്കാലം. കന്നട സിനിമ ‘സമയത് ഗൊമ്പേ’യുടെ ഷൂട്ടിങ് ബെംഗളൂരുവിൽ നടക്കുന്നു. കന്നട സൂപ്പർ ഹീറോ രാജ്കുമാർ സാറാണു നായകൻ. അദ്ദേഹത്തിന് എന്നോടു വലിയ സ്നേഹവും വാത്സല്യവുമായിരുന്നു.

‘സൂപ്പർതാരങ്ങൾ കയ്യൊപ്പിട്ട കൈനീട്ടം’: നടി മേനക

എനിക്കു വിഷുക്കൈനീട്ടം സന്തോഷവും സങ്കടവുമുള്ള ഒരോർമയാണ്. 1983 ലെ വിഷുക്കാലം.

ADVERTISEMENT

കന്നട സിനിമ ‘സമയത് ഗൊമ്പേ’യുടെ ഷൂട്ടിങ് ബെംഗളൂരുവിൽ നടക്കുന്നു. കന്നട സൂപ്പർ ഹീറോ രാജ്കുമാർ സാറാണു നായകൻ. അദ്ദേഹത്തിന് എന്നോടു വലിയ സ്നേഹവും വാത്സല്യവുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലാണ് എന്നെയും താമസിപ്പിച്ചത്. ഞങ്ങളൊന്നിച്ചാണു ലൊക്കേഷനിലേക്കുള്ള യാത്ര. 

ഷൂട്ടിങ് കഴിഞ്ഞാൽ ഞാനും അദ്ദേഹത്തിന്റെ മകൾ പൂർണിമയും ഒരു മുറിയില്‍ സഹോദരിമാരെ പോലെ തമാശയും വർത്തമാനവുമായി കൂടും. 

ADVERTISEMENT

എന്നും രാവിലെ നാലു മണിക്കു രാജ്കുമാർ സർ പൂജ ചെയ്യും. ഓംകാരം കേട്ടാണു ഞങ്ങൾ ഉണരുക. വിഷുവിന്റെ അന്നും രാവിലെ ഉണർന്നു, മനസ്സു നിറയെ പ്രാർഥിച്ചു. ലൊക്കേഷനിലേക്കു പോകാൻ വണ്ടിയിൽ കയറാൻ നേരം ഞാൻ പറഞ്ഞു, ‘ഇന്നു വിഷുവാണ്, കൈനീട്ടം വേണം.’ വെള്ള സിൽക് ഷർട്ടിന്റെ പോക്കറ്റിൽ നിന്നു 20 രൂപ നോട്ടെടുത്ത് ഒപ്പിട്ട് അദ്ദേഹം കയ്യിൽ വച്ചുതന്നു. 

അന്നു ഷൂട്ടിങ് കഴിഞ്ഞു നേരേ പോയത് ‘മനസ്സേ മംഗളം’ എന്ന മലയാളം സിനിമയുടെ ലൊക്കേഷനിലേക്കാണ്. അവിടെ വച്ചു മലയാളത്തിന്റെ സൂപ്പര്‍സ്റ്റാർ പ്രേം നസീർ സാറും കൈനീട്ടമായി കയ്യൊപ്പിട്ട അഞ്ചു രൂപാ നോട്ട് തന്നു. 

ADVERTISEMENT

വിഷുക്കൈനീട്ടം ഐശ്വര്യമല്ലേ. സമ്പത്തും ഐശ്വര്യവുമുണ്ടാകണേ എന്നു പ്രാർഥിച്ചു നമ്മുടെ പ്രിയപ്പെട്ടവർ നൽകുന്ന പ്രസാദം. ഒരേ വിഷുവിനു കിട്ടിയ ഈ രണ്ടു നിധിയും ഞാൻ മേക്കപ് ബോക്സിന്റെ കണ്ണാടിയുടെ പിന്നിൽ സൂക്ഷിച്ചുവച്ചു. വർഷങ്ങളോളം അതവിടെ ഭദ്രമായിരുന്നു. 

വിവാഹം കഴിഞ്ഞു മക്കളൊക്കെയായ സമയം. രേവതിയുടെയും കീർത്തിയുടെയും കുട്ടിക്കാലത്തു വിഷുവിനു വീട്ടിലെത്തുന്ന അതിഥികളുടെ മുന്നിലൂടെ ‘വിഷു... വിഷു...’ എന്നു പറഞ്ഞ് അവർ നടക്കും, കൈനീട്ടം കിട്ടുമല്ലോ. അങ്ങനെയൊരു വിഷുക്കാലത്തു അവരെ കാണിക്കാനായി മേക്കപ്പ് ബോക്സിൽ ആ കൈനീട്ടം തിരഞ്ഞു, ആ നോട്ടുകൾ കാണാനില്ല. വീടു മുഴുവൻ തേടിയെങ്കിലും കിട്ടിയില്ല. ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തേക്കു താമസം മാറിയപ്പോഴോ മറ്റോ നഷ്ടമായതാകാം. 

എല്ലാ വിഷുവിനും ഞാൻ ആ കൈനീട്ടത്തെക്കുറിച്ച് ഓർക്കാറുണ്ട്. ആ നോട്ടുകൾ എന്റെ കയ്യിൽ തിരികെയെത്തണേ എന്നു ഭഗവാൻ കൃഷ്ണനോട് മനസ്സുരുകി പ്രാർഥിക്കാറുമുണ്ട്.

Actress Menaka's Cherished Vishu Memory:

Celebrity Vishu: Actress Menaka shares a poignant memory of receiving signed 'Vishu Kainattam' from Kannada superstar Rajkumar and Malayalam legend Prem Nazir during the 1983 Vishu festival. Though these cherished autographed currency notes are now lost, Menaka fondly recalls the blessings they represented.

ADVERTISEMENT