‘അവളെ നിയന്ത്രിക്കുന്ന പുരുഷന്മാർ മൂന്ന് തരത്തിലുള്ള അധികാരങ്ങളാണ് അവളിൽ പ്രയോഗിക്കുന്നത്’: സുധി അന്ന എഴുതുന്നു Exploring 'Miles from Anywhere': A Journey of Self-Discovery
ഈ ലേഖനം, സംവിധായകനും ചിത്രകാരനുമായ സുധി അന്നയുടെ 'വേൾഡ് മൂവീവ്' എന്ന ലോകസിനിമാസ്പർശം എന്ന കോളത്തിലെ, 2011-ൽ പുറത്തിറങ്ങിയ ബെൽജിയൻ ചിത്രമായ 'മൈൽസ് ഫ്രം എനിവെയർ' നെക്കുറിച്ചുള്ള വിശകലനമാണ്. പരമ്പരാഗത സിനിമകളിൽ നിന്നും വ്യത്യസ്തമായി, സങ്കീർണ്ണമല്ലാത്ത കഥയും യാഥാർത്ഥ്യബോധത്തോടെയുള്ള ദൃശ്യങ്ങളും കൊണ്ട് നിറഞ്ഞ ഈ ചിത്രം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണങ്ങളിൽ നിന്ന് മോചിതയായി സ്വന്തം ജീവിതം പുനർനിർമ്മിക്കാൻ നടത്തുന്ന ഒരു യുവതിയുടെ ഒറ്റപ്പെട്ട യാത്രയാണ് വിഷയമാക്കുന്നത്. പിതൃാധിപത്യം, പങ്കാളിയുടെ നിയന്ത്രണം, സാമ്പത്തിക ചൂഷണങ്ങൾ എന്നിവയെ പ്രതിരോധിക്കുന്ന ക്രിസ്റ്റീന എന്ന നായികയുടെ അതിജീവനവും വ്യക്തിസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങൾ. ക്രിസ്റ്റൽ കോർണിലിന്റെ മികച്ച അഭിനയവും ഹിഷാം അലൂയിയുടെ ഛായാഗ്രഹണവും ഇതിന് കൂടുതൽ മിഴിവേകുന്നു.

ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’ . ഈ ലക്കം ‘മൈൽസ് ഫ്രം എനിവെയർ (2011)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –
സാധാരണ സിനിമയിൽ കാണാറുള്ളതുപോലെ മനോഹരമായ ദൃശ്യവിവരണങ്ങളോ പ്രണയ സാക്ഷാത്കാരങ്ങളോ ആദിമദ്ധ്യാന്ത പൊരുത്തമുള്ള ഒരു കഥാഘടനയോ ഇല്ലാതെ, ഒരു ഒരു സ്ത്രീ തന്റെ വിരസവും കുടുംബത്തിന് അടിമപ്പെട്ടതുമായ ജീവിതത്തിൽ നിന്ന് ഏകാന്തത നിറഞ്ഞ പുതിയ ജീവിതത്തിലേക്ക് ഒറ്റയ്ക്ക് നടത്തുന്ന യാത്രയും അവളെത്തന്നെ പുനർനിർമ്മിക്കുന്നതുമായ കനമില്ലാത്ത കാഴ്ചകളുടെ സഞ്ചാരമാണ് ഫ്രഞ്ച് സംവിധായകനായ പിയറി ഡുക്യൂലോട്ട് തിരക്കഥാരചനയും സംവിധാനവും നിർവ്വഹിച്ച് 2011 - ൽ പുറത്തിറങ്ങിയ ‘മൈൽസ് ഫ്രം എനിവെയർ’. യൂറോപ്പിലെ സ്വതന്ത്ര സിനിമകളിൽ വേറിട്ടുനിൽക്കുന്ന ഈ ബെൽജിയം സിനിമ അതിവൈകാരികതകളോ രസിപ്പിക്കുന്ന കഥാഗതിയോ ആഗ്രഹിക്കാത്തവർക്കുള്ളതാണ്.
താൻ അതുവരെ ജീവിച്ചു വന്ന പരമ്പരാഗതമായ സാമൂഹിക സുരക്ഷിതത്വങ്ങളിൽ നിന്നും കുടുംബത്തിന്റെ കാലഹരണപ്പെട്ട നിയമനിയന്ത്രണങ്ങളിൽ നിന്നും മുപ്പത് വയസുള്ള ക്രിസ്റ്റീന എന്ന ബെൽജിയൻ യുവതിയുടെ ആത്മവിമോചനത്തിലേക്കുള്ള ഇറങ്ങിപ്പോക്കാണ് കഥാപരിസരം.
ബെൽജിയത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസരം സിനിമയുടെ തിരക്കഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് വളരെ സൂക്ഷ്മമായ ഒരു കാര്യമാണ്. കൽക്കരിഖനന വ്യവസായത്തിന്റെ തകർച്ച നേരിട്ട ബെൽജിയൻ വ്യവസായ നഗരമായ ചാർലറോയിയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. തുടക്കത്തിൽ തന്നെ നഗരപശ്ചാത്തലം വളരെ ലളിതമായി സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെനിന്ന് ഫ്രഞ്ച് ദ്വീപായ കോർസിക്കയിലെ ജനവാസം കുറഞ്ഞ ‘മൗസോളിയോ’ ഗ്രാമത്തിലേക്കുള്ള നായിക ക്രിസ്റ്റീനയുടെ യാത്രയാണ് സിനിമയുടെ മറ്റൊരു പശ്ചാത്തലം. ചിത്രം ഉയർത്തുന്ന രാഷ്ട്രീയം ദേശീയമോ പ്രാദേശികമോ ആയ ഒന്നല്ല, സ്ത്രീപക്ഷ ചിന്താഗതികളോടും വ്യക്തിസ്വാതന്ത്ര്യത്തോടും അങ്ങേയറ്റം ചേർന്നുനിൽക്കുന്ന ഒന്നാണ്. നായികയായ ക്രിസ്റ്റീന നേരിടുന്ന പ്രതിസന്ധികൾ സ്വയം നേരിടുകയും വ്യവസ്ഥാപിത സാമൂഹിക ക്രമങ്ങളും നിലവിലുള്ള കുടുംബഘടനകളും ലംഘിച്ച് അവ പരിഹരിക്കുകയും ചെയ്യുന്നതിലൂടെയാണ് സിനിമയുടെ ദാർശനികമായ വ്യാഖ്യാനം പ്രേക്ഷകരിൽ എത്തുന്നത്. ക്രിസ്റ്റീനയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന പുരുഷന്മാർ മൂന്ന് തരത്തിലുള്ള അധികാരങ്ങളാണ് അവളിൽ പ്രയോഗിക്കുന്നത്. ഒന്നാമതായി, അവളുടെ പിതാവായ അൽബെർട്ടോ കടുത്ത പിതൃാധിപത്യത്തിന്റെ പ്രതീകമാണ്. മുത്തശ്ശിയിൽ നിന്നും അവൾക്ക് ലഭിച്ച കോർസിക്കയിലെ തകർന്ന വീടിന്റെ പ്രമാണം ക്രിസ്റ്റീനയോട് ആലോചിക്കുക പോലും ചെയ്യാതെ വിൽക്കാൻ അയാൾ നോട്ടറിയോട് ആവശ്യപ്പെടുന്നു. രണ്ടാമതായി, അവളുടെ പങ്കാളിയായ മാർക്കോ സ്നേഹപൂർവ്വം എന്നാൽ അങ്ങേയറ്റം അപകടകരമായ നിയന്ത്രണമാണ് അവളിൽ ചെലുത്തുന്നത്. ക്രിസ്റ്റീനയ്ക്ക് സ്വന്തമായി ഒരു അഭിപ്രായം ഉണ്ടെന്ന കാര്യം അയാൾ വിസ്മരിക്കുകയും തീരുമാനങ്ങൾ എടുക്കുമ്പോൾ എപ്പോഴും തങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റി മാത്രം വാചാലനാവുകയും ചെയ്യുന്നു. മൂന്നാമതായി, ജിനോ എന്ന തൊഴിലുടമ അവൾക്ക് നിയമപരമായ തൊഴിൽ കരാർ നൽകാതെ അവളെ സാമ്പത്തികമായി ബന്ധിച്ചു നിർത്തുന്നു. കോർസിക്കയിലെ വീട് പുതുക്കിപ്പണിയാൻ അവൾക്ക് ബാങ്ക് വായ്പ ലഭിക്കുന്നത് തടയാനായി ജിനോ ഈ കരാർ നിഷേധിക്കുന്നത് സാമ്പത്തിക അടിച്ചമർത്തലിന്റെ വ്യക്തമായ ഉദാഹരണമാണ്.
പിന്നീട്, ഈ പ്രതിസന്ധികളെ മറികടക്കാൻ അവളുടെ കുടുംബവും കാമുകനും ചേർന്ന് ബെൽജിയത്തിലെ മാർഷ്യെന്നിൽ അവൾക്കായി മറ്റൊരു വീട് വാങ്ങി നൽകാൻ മുതിരുന്നുണ്ട്. എന്നാൽ ഇത് തന്നെ തങ്ങളുടെ അധികാര പരിധിയിൽ അവളെ നിർത്താനുള്ള ഒരു തന്ത്രം മാത്രമാണെന്ന് തിരിച്ചറിയുന്ന ക്രിസ്റ്റീന ആ ആനുകൂല്യം നിരസിക്കുകയും കോർസിക്കൻ മലനിരകളിലേക്ക് തന്റെ യാത്ര തുടരുകയും ചെയ്യുന്നു. പരമ്പരാഗതമായ കോർസിക്കൻ സംസ്കാരത്തിലെ പുരുഷാധിപത്യപരമായ അതിർവരമ്പുകളെയും ഈ സിനിമ തുറന്നുകാണിക്കുന്നു. ഒരു പ്രാദേശിക മദ്യശാലയിലെ രംഗത്തിൽ, പുരുഷന്മാർ മാത്രം പാടുന്ന പാട്ടുകളിൽ ഒരു സ്ത്രീ പങ്കുചേരുന്നതും, സ്ത്രീകൾക്ക് കുടിക്കാൻ കൊള്ളാത്തത് എന്ന് പുരുഷന്മാർ വിധി എഴുതിയ കടുപ്പമേറിയ മദ്യം അവൾ വാങ്ങി കുടിക്കുന്നതും പുരുഷാധിപത്യ നിലപാടുകളെ തകർത്ത് സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ അടയാളപ്പെടുത്തലുകളായി മാറ്റുന്നു.
ഓരോ ദൃശ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന കഥയുടെ ശൈലിയേക്കാൾ ക്രിസ്റ്റീനയായി അഭിനയിച്ച ക്രിസ്റ്റൽ കോർണിലിന്റെ അഭിനയത്തിന്റെ തിളക്കമാണ് സിനിമയെ കൂടുതൽ പ്രേക്ഷകനിലേക്ക് അടുപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ഉള്ളിലെ നിസ്സഹായതയിൽ നിന്നും പിന്നീട് അവൾ നേടിയെടുക്കുന്ന അസാധാരണമായ ആത്മവിശ്വാസത്തിലേക്കുള്ള പരിവർത്തനം കോർണിൽ അങ്ങേയറ്റം സൂക്ഷ്മമായി പ്രതിഫലിപ്പിച്ചു. ഫ്രാൻസ്വ വാസെന്റലി അവതരിപ്പിച്ച പാസ്കൽ എന്ന കഥാപാത്രവും ക്രിസ്റ്റീനയും തമ്മിലുള്ള ബന്ധം അസാധാരണമായ ഒരു പ്രണയത്തെയാണ് വരച്ചിടുന്നത്. ചിത്രത്തിന്റെ അവസാന രംഗത്ത് ക്രിസ്റ്റീന പാസ്കലിന്റെ അടുത്ത് എത്തുമ്പോൾ അയാൾ മറ്റൊരു സ്ത്രീയുടെ കൂടെ കഴിയുന്നത് കാണേണ്ടിവരുന്ന രംഗം ക്രിസ്റ്റീനയ്ക്ക് നൽകുന്ന യാഥാർത്ഥ്യബോധം കോർണിലിന്റെ വൈകാരിക അഭിനയത്തിന്റെ മികച്ച അടയാളമാണ്.
അഭിനയത്തോടൊപ്പം തന്നെ ഹിഷാം അലൂയിയുടെ ഛായാഗ്രഹണവും സിനിമയ്ക്ക് കൂടുതൽ കരുത്തു നൽകുന്നു. ഇരുണ്ടതും പരുക്കനുമായ ബെൽജിയൻ തെരുവുകളും, ചാർലറോയി നഗരത്തിലെ ജീർണവസ്ഥയും പുകപടലങ്ങളും കോർസിക്കൻ മലനിരകളിലെ കാലാവസ്ഥയുടെ മാറ്റങ്ങളും മനോഹരമായാണ് പകർത്തിയത്. അതിവിദൂരമായ മൗസോളിയോ ഗ്രാമം ദൃശ്യങ്ങളിൽ മാത്രമല്ല കാഴ്ചക്കാരന്റെ ഹൃദയത്തിലുമാണ് പതിഞ്ഞിരിക്കുന്നത്.
സംഗീത സംവിധായിക ബിയട്രീസ് തിരിയറ്റ് സിനിമയിൽ വളരെ കുറച്ചുമാത്രം ഉപയോഗിച്ച പശ്ചാത്തലസംഗീതം അനാവശ്യമായ നാടകീയതകളോ വലിയ ശബ്ദകോലാഹലങ്ങളോ ഇല്ലാതെ കഥാപാത്രത്തിന്റെ ആന്തരിക ശബ്ദമായി ഓരോ സീനിലും അവശേഷിക്കുന്നു. യാഥാർത്ഥ്യബോധമുള്ള തിരക്കഥയും, അതിഭാവുകത്വമില്ലാത്ത ഛായാഗ്രഹണവും, അഭിനേതാക്കളുടെ മിതമായ പ്രകടനങ്ങളും ചേർന്ന് ഈ ചിത്രത്തെ സമാനതകളില്ലാത്ത ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നു.