അധികം വിലയില്ലാത്ത ഫാബ്രിക്കിൽ ലെയറുകൾ കൊണ്ട് വ്യത്യസ്ത ഷേഡ്സ് നൽകുന്ന ട്രെൻഡി സ്ലീവ്‌ലെസ് ലോങ് ഡ്രസ് ആണിത്. പുതിയ വർഷത്തെ ആഘോഷങ്ങളിൽ പോക്കറ്റ് ഫ്രണ്ട്‌ലിയായി സ്റ്റാറാകാം. ആവശ്യമുള്ള സാധനങ്ങൾ നീല സാറ്റിൻ തുണി – മൂന്നു മീറ്റർ മജന്ത സാറ്റിൽ തുണി – മൂന്നു മീറ്റർ നീല നെറ്റ് തുണി – ഒരു

അധികം വിലയില്ലാത്ത ഫാബ്രിക്കിൽ ലെയറുകൾ കൊണ്ട് വ്യത്യസ്ത ഷേഡ്സ് നൽകുന്ന ട്രെൻഡി സ്ലീവ്‌ലെസ് ലോങ് ഡ്രസ് ആണിത്. പുതിയ വർഷത്തെ ആഘോഷങ്ങളിൽ പോക്കറ്റ് ഫ്രണ്ട്‌ലിയായി സ്റ്റാറാകാം.

ആവശ്യമുള്ള സാധനങ്ങൾ

ADVERTISEMENT

നീല സാറ്റിൻ തുണി – മൂന്നു മീറ്റർ

മജന്ത സാറ്റിൽ തുണി – മൂന്നു മീറ്റർ

ADVERTISEMENT

നീല നെറ്റ് തുണി – ഒരു മീറ്റർ

മജന്ത നെറ്റ് തുണി – ഒരു മീറ്റർ

ADVERTISEMENT

എടുക്കേണ്ട അളവുകൾ

തോൾ മുതൽ പാദം വരെയുള്ള നീളം (ഡ്രസ് ഇറക്കം), ചെസ്റ്റ് അളവ് (നാലിഞ്ച് ലൂസ് കൂട്ടിയെടുക്കണം), വെയ്സ്റ്റ് വണ്ണം (നാലിഞ്ച് ലൂസ്), തോൾ വീതി, കൈക്കുഴി (ലൂസ്– രണ്ടിഞ്ച്), ഹിപ് അളവ്

ചിത്രം 1 (ഡ്രസ്)

AC – ഇറക്കം

AB = CD - ഫ്ലെയർ അളവിന്റെ പകുതി

IJ= AJ - ചെസ്റ്റ് അളവിന്റെ പകുതി

AN - തോൾവീതിയുടെ പകുതി

AE – കഴുത്തകലം

AH – മുൻകഴുത്തിറക്കം

AG - പിൻകഴുത്തിറക്കം

FJ - കൈക്കുഴി

KL - വെയ്സ്റ്റ് അളവിന്റെ പകുതി

CM - മൂന്ന് ഇഞ്ച് (ഷേപ്പിന്- ചുവപ്പു തുണിയിൽ മാത്രം)

CO - എട്ടിഞ്ച് (ഷേപ്പിന്- നീല തുണിയിൽ മാത്രം)

തയ്ക്കുന്ന വിധം

നീല സാറ്റിൻ തുണിയും മജന്ത സാറ്റിൻ തുണിയും മുൻഭാഗത്തിനും പിൻഭാഗത്തിനും വേണ്ടി വെവ്വേറെ മടക്കിയിട്ട് ചിത്രങ്ങളിൽ തന്നിരിക്കുന്ന അളവുകൾ തയ്യൽതുമ്പ് കൂടി ഇട്ട് മാർക് ചെയ്ത് മുറിച്ചെടുക്കുക (മുൻ പാളിയുടെ അടിവശത്തെ അളവുകൾ രണ്ടു പീസിലും വെവ്വേറെയാണെന്ന് മറക്കരുത്. ഒന്നിച്ചു വെട്ടിയാൽ നീല– മജന്ത പാളികൾ വെവ്വേറെ കിട്ടില്ല.) കളർ കോൺട്രാസ്റ്റിങ് നൽകുന്ന മജന്ത സാറ്റിൻ തുണി തന്നെയാണ് ലൈനിങ്ങിന്റെ കംഫർട്ടും ഫിനിഷിങ്ങും ഡ്രസിന് നൽകുന്നത്.

നീല, മജന്ത നെറ്റു തുണികൾ മുൻഭാഗത്തിന്റെ അളവുകൾ മാർക്ക് ചെയ്ത് മുറിക്കണം. ഇവ ഒരു മൂല ഭാഗം ഉള്ളിലേക്കു മടക്കിയിട്ട് അളവുകൾ മാർക്ക് ചെയ്താണ് മുറിക്കേണ്ടത്. എങ്കിലേ തയ്ക്കുമ്പോൾ വശങ്ങളിലേക്ക് ലെയറുകൾ പോലെ കിട്ടൂ.)

നെറ്റ് പീസുകളും നീല സാറ്റിൻ തുണിയും മുൻവശത്തെ പുറം പാളിയായും മജന്ത സാറ്റിൻ തുണി അകം പാളിയായും വരുന്ന തരത്തിൽ അടുക്കി പിൻ ചെയ്ത ശേഷം തയ്ച്ച് അകംപുറം മറിച്ചിട്ട് തയ്യൽ തുമ്പ് അകത്താക്കണം. പിൻപാളിയുടെ കഴുത്ത് കവർ ചെയ്തു തയ്ച്ച ശേഷം ഷോൾഡറുകൾ കൂട്ടി തയ്ക്കാം.

ഇനി കൈക്കുഴി കൂടി ഫെയ്സിങ് വച്ച് കവർ ചെയ്തു തയ്ക്കണം. അടുത്തതായി വശങ്ങൾ കൂട്ടി തയ്ക്കാം. മജന്ത തുണിയിലെ കേപ് ഭാഗവും നീല തുണിയിലെ ഷേപ്പും വെവ്വേറേ മടക്കി തയ്ച്ച് സ്റ്റിച്ചിങ് ഫിനിഷ് ചെയ്യാം.

-ഡിസൈൻ: ശിൽപ നായർ, വൻഹി ഡിസൈൻ സ്റ്റുഡിയോ, കോട്ടയം, മോഡൽ: എലിസബത്ത് പോൾ, ഫോട്ടോ: ബേസില്‍ പൗലോ

ഡിസൈൻസ് അയയ്ക്കൂ

വസ്ത്രങ്ങൾ  ഡിസൈൻ  ചെയ്യാനും  തയ്ക്കാനും ഇഷ്ടമാണോ? എങ്കിൽ മനസ്സിൽ വിരിഞ്ഞ രണ്ടു വ്യത്യസ്ത ഡിസൈനുകളുടെ ചിത്രങ്ങൾ വനിതയ്ക്ക് അയയ്ക്കൂ. ഫോട്ടോയോ സ്കെച്ചോ തയാറാക്കി അയയ്ക്കാം. തി രഞ്ഞെടുക്കുന്ന ഡിസൈനുകൾ ‘സൂചീം നൂലും’ പംക്തിയിലേക്ക് തയ്ച്ചു നൽകാം. പേരും ഫോൺ നമ്പറും സഹിതം ഡിസൈൻ അയയ്ക്കേണ്ട വിലാസം:

വനിത, പി.ബി. നമ്പർ: 226, എം എം പബ്ലിക്കേഷൻസ്, കോട്ടയം–1. കവറിൽ ‘സൂചീം നൂലും’ എന്നെഴുതണം. Mail id- vanitha@mmp.in

ADVERTISEMENT