ഇട്ടുമടുത്ത ഡ്രസ്സിൽ പുതുമ കൊണ്ടുവരാം; വസ്ത്രങ്ങൾക്ക് ഡിസൈനർ ടച്ച് നൽകാൻ എളുപ്പത്തിൽ ലേസ് പൂക്കൾ തയാറാക്കാം
ഓഫിസിൽ ഇട്ടുമടുത്ത പ്ലെയ്‌ൻ ടോപിന്റെ നെക്‌ലൈനിൽ ഒരു കുഞ്ഞു ലേസ് ഫ്ലവർ വച്ചാൽ പുത്തൻ ടോപ് ആണെന്നേ ആരും പറയൂ... കുഞ്ഞുടുപ്പിലും കുർത്തയിലും ടോപ്സിലും മാത്രമല്ല ബാഗിന്റെ സിപ്പിൽ അലങ്കാരമായോ കീചെയ്നോ ആയോ ഒക്കെ മാറ്റാം ലേസ് പൂക്കൾ.
ആവശ്യമുള്ള സാധനങ്ങൾ: ക്രോഷേ ലേസ്, ആർട്ടിഫിഷൽ ഫ്ലവർ, മുത്ത്, ഗ്ലൂ/ സൂചിയും നൂലും
ADVERTISEMENT
. ലേസ് ഞൊറിഞ്ഞ്, ഓരോ ഞൊറിവും ഗ്ലൂ ഉപയോഗിച്ച് ഒട്ടിക്കുക. അല്ലെങ്കിൽ തയ്ച്ചു വയ്ക്കുകയുമാകാം.
. ഞൊറിഞ്ഞ ലേസ് രണ്ടറ്റവും ഒട്ടിച്ച് പൂവിന്റെ ആ കൃതിയിലാക്കുക.
ADVERTISEMENT
. നടുവിൽ ആർട്ടിഫിഷൽ ഫ്ലവറും മുത്തും വയ്ക്കുക.
- അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ ഇൻസ്റ്റഗ്രാം: littleflower_ammuchacko
ADVERTISEMENT
ADVERTISEMENT