വർക്കൗട്ട് ചെയ്യുന്നവരുടെ മനം കവരുന്ന ട്രെന്റായി ഡബിൾ ലെയേഡ് ഷോട്ട്സ്: ഉരസലില്ലാതെ നൽകും ഇരട്ടി സപ്പോർട്ട് The Secret Behind Double Layered Shorts: Functionality Meets Style
‘ഇതിപ്പോ എന്താ ഒരു കളസത്തിനകത്ത് വേറൊരു കളസോ?’ എന്ന് പടം കണ്ട് ആത്മഗതം വിട്ട് പുച്ഛിക്കാൻ വരട്ടേ... ഇതു രണ്ടും രണ്ടല്ല ഒന്നാണ്– രണ്ടിന്റെ പവറുള്ള ഒറ്റ ഷോട്ട്സ്! അഥവാ ലെയേഡ് ഷോട്ട്സ്. ഓടാനോ നടക്കാനോ ജിമ്മിലോ ഒക്കെ പോകുന്നവർക്കറിയാം നല്ലൊരു വർക്കൗട്ട് ഔട്ട്ഫിറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട്. ഒന്നുകിൽ

‘ഇതിപ്പോ എന്താ ഒരു കളസത്തിനകത്ത് വേറൊരു കളസോ?’ എന്ന് പടം കണ്ട് ആത്മഗതം വിട്ട് പുച്ഛിക്കാൻ വരട്ടേ... ഇതു രണ്ടും രണ്ടല്ല ഒന്നാണ്– രണ്ടിന്റെ പവറുള്ള ഒറ്റ ഷോട്ട്സ്! അഥവാ ലെയേഡ് ഷോട്ട്സ്.
ഓടാനോ നടക്കാനോ ജിമ്മിലോ ഒക്കെ പോകുന്നവർക്കറിയാം നല്ലൊരു വർക്കൗട്ട് ഔട്ട്ഫിറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട്. ഒന്നുകിൽ വല്ലാത്ത ഇറുക്കം അല്ലെങ്കിൽ ഒടുക്കത്തെ ലൂസ്. അത്തരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകത്തിനുണ്ടാക്കിയതാണ് ഡബിൾ ലെയേഡ് ഷോട്ട്സ്. പേരു സൂചിപ്പിക്കും പോലെ രണ്ടു ലെയറുകളിലായി വരുന്ന ഒറ്റ ഷോട്ട്സാണിത്.
ഉള്ളിലെ ലെയർ ചർമത്തോട് ഒട്ടി കിടക്കുന്നതിനൊപ്പം ഉരസലുകളൊന്നും ഏൽപ്പിക്കാതെ നല്ല മസിൽ സപ്പോർട്ട് നൽകുന്നു. അയഞ്ഞ പുറത്തെ ലെയർ ആകട്ടേ ഒരു റിലാക്സ്ഡ് ഫിറ്റും തരും. അതുകൊണ്ടൊക്കെ തന്നെയാണ് ഫിറ്റ്നെസ് ലോകത്ത് ഡബിൾ ലെയേഡ് ഷോട്ട്സ് ട്രെന്റായി നിലനിൽക്കുന്നതും...
വിയർപ്പിനെ കെട്ടിനിർത്താത്ത തരം തുണിത്തരങ്ങൾ കൊണ്ടാണ് ഇവ നിർമിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ കാലുകൾ എത്ര നീട്ടിയാലും കുറുക്കിയാലും പ്രശ്നമില്ലാത്ത നല്ല സ്ട്രെച്ചബിൾ ഫാബ്രിക്കാണ് ഇവയുടെ എടുത്തു പറയേണ്ട ഗുണം. തീർന്നില്ല ഒരു ബാഗിൽ എടുത്തു വച്ചാൽ ഒട്ടും ഭാരം തോന്നാതത്ര ലൈറ്റ് വെയിറ്റ് ആയിട്ടാണ് ഇവ ഇറങ്ങുന്നത്. ബീച്ചിലേക്കോ ഹൈക്കിനോ പോകാൻ നേരമോ ദിവസങ്ങൾ നീണ്ട യാത്ര പോകുമ്പോഴോ ബാഗിലേക്ക് ഇതിനേയും ഇടാം. ഒട്ടും ഭാരം ചുമക്കാതെ സ്റ്റൈലിഷായി തിളങ്ങാം.
മിക്ക സ്പോർട്ട് ബ്രാന്റുകളും ഡബിൾ ലെയേഡ് ഷോട്ട്സ് ഇറക്കുന്നുണ്ട്. അതുമല്ലെങ്കിൽ പല നിറത്തിൽ പല ആകൃതിയിൽ ഓൺലൈനിൽ നിന്നും ഇവ നോക്കി വാങ്ങാം. ഒരു റിലാക്സ്ഡ് ടീഷർട്ടിനൊപ്പമോ ടാങ്ക് ടോപ്പിനൊപ്പമോ പെയർ ചെയ്താൽ സംഗതി കളറാകും.