ഓഫിസിലെ സീരിയസ് ലുക്കിനിണങ്ങും സ്ട്രെയ്റ്റ് പാന്റ്: ബോസ് ലേഡിക്കണിയാം സ്റ്റൈലാകാം Sew Your Own Straight Pants
ഒറ്റ എലമെന്റ് കൊണ്ടു തന്നെ ബോസ് ലേഡി ലുക്ക് തരുന്ന വേഷമാണ് പാന്റ്. സെയിം മെറ്റീരിയലിലോ കോൺട്രാസ്റ്റ് കളറിലോ ടോപ് പെയർ ചെയ്താൽ സ്റ്റൈലിനൊപ്പം കംഫർട്ടും ഉറപ്പാക്കാം.
ഒറ്റ എലമെന്റ് കൊണ്ടു തന്നെ ബോസ് ലേഡി ലുക്ക് തരുന്ന വേഷമാണ് പാന്റ്. സെയിം മെറ്റീരിയലിലോ കോൺട്രാസ്റ്റ് കളറിലോ ടോപ് പെയർ ചെയ്താൽ സ്റ്റൈലിനൊപ്പം കംഫർട്ടും ഉറപ്പാക്കാം.
ഒറ്റ എലമെന്റ് കൊണ്ടു തന്നെ ബോസ് ലേഡി ലുക്ക് തരുന്ന വേഷമാണ് പാന്റ്. സെയിം മെറ്റീരിയലിലോ കോൺട്രാസ്റ്റ് കളറിലോ ടോപ് പെയർ ചെയ്താൽ സ്റ്റൈലിനൊപ്പം കംഫർട്ടും ഉറപ്പാക്കാം.
ഓഫിസിലെ സീരിയസ് ലുക്കിനു സാരിയും ബ്ലൗസും തന്നെ വേണമെന്ന പഴയ സങ്കൽപം ഏപ്പോഴേ മാറിമറിഞ്ഞുകഴിഞ്ഞു. ബോസ് ലേഡി ലുക്കിനായി വസ്ത്രധാരണത്തിൽ എന്തു പരീക്ഷണം നടത്താനും യൂത്തിനു മടിയില്ല.
ഒറ്റ എലമെന്റ് കൊണ്ടു തന്നെ ബോസ് ലേഡി ലുക്ക് തരുന്ന വേഷമാണ് പാന്റ്. സ്ട്രെയ്റ്റ് പാന്റിനൊപ്പം കുർത്തയോ ഷർട്ടോ ക്രോപ് ടോപ്പോ ഒക്കെ പെയർ ചെയ്ത് ആഴ്ച മുഴുവൻ സ്റ്റൈലാകാമെന്നു മാത്രമല്ല കംഫർട്ടും പാന്റിന്റെ ഐഡന്റിറ്റിയാണ്.
സീരിയസ് ലുക്കിനും കൂൾ ഇടവേളകൾക്കും ഒരുപോലെ ഇണങ്ങുന്ന നെറ്റ് മെറ്റീരിയലിലുള്ള സ്ട്രെയ്റ്റ് പാന്റ് ഡിസൈനാണ് ഇക്കുറി. അതേ മെറ്റീരിയലിലോ കോൺട്രാസ്റ്റ് കളറിലോ ടോപ് പെയർ ചെയ്താൽ സ്റ്റൈലിനൊപ്പം കംഫർട്ടും ഉറപ്പാക്കാം.
സ്ട്രെയ്റ്റ് പാന്റിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഇറക്കം, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ക്രോച് ഇറക്കം (വെയ്സ്റ്റ് മുതൽ കാലുകൾ കൂടിച്ചേരുന്ന ഭാഗം വരെയുള്ള അളവ്), ഹിപ് അളവ് (സീറ്റ് റൗണ്ട്), ബോട്ടം അളവ് (ആങ്കിൾ റൗണ്ട്).
അളവുകൾ മാർക് ചെയ്യാം
മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി വെവ്വേറേ മടക്കിയിട്ട് ഇറക്കം, വെയ്സ്റ്റ്, ഹിപ്, ക്രോച്, ബോട്ടം അളവുകൾ മാർക്ക് ചെയ്യണം.
മുൻഭാഗത്തിനുള്ള തുണിയെക്കാൾ രണ്ടിഞ്ച് അധികം വീതി നൽകി വേണം പിൻഭാഗത്തിനുള്ള അളവുകൾ മാർക്ക് ചെയ്യാൻ. ക്രോച് അളവിലും രണ്ടര ഇഞ്ച് മുകളിലേക്കു നൽകി സ്ലോപ് ആയി വെയ്സ്റ്റ് മാർക് ചെയ്തു വെട്ടണം.
മുൻഭാഗത്തു വെയ്സ്റ്റിൽ േഷപ്പിനായി ഒന്നര ഇഞ്ച് വീതിയിലും നാലര ഇഞ്ച് ഇറക്കത്തിലും ഡാർട് മാർക്ക് മാർക്ക് ചെയ്യണം. ബോട്ടം ഭാഗത്തു മടക്കി തയ്ക്കാനായി രണ്ടര ഇഞ്ച് വീതിയിലാണ് എക്സ്ട്രാ നൽകേണ്ടത്. അളവുകൾ മാർക് ചെയ്ത ശേഷം തയ്യൽതുമ്പു കൂടി നൽകി നാലു പീസുകൾ വെട്ടിയെടുക്കാം.
ഈസിയായി തയ്ക്കാം
മുൻഭാഗത്തെ ക്രോച് ഭാഗങ്ങൾ തമ്മിൽ അറ്റാച്ച് ചെയ്ത ശേഷം മുകൾവശത്തു ഡാർട്ടുകൾ തയ്ക്കണം. ഇനി വെയ്സ്റ്റിൽ കവർ ചെയ്തു ബാൻഡ് പിടിപ്പിക്കാം.
പിൻഭാഗത്തെ ക്രോച് ഭാഗങ്ങൾ തമ്മിൽ അറ്റാച്ച് ചെയ്ത ശേഷം വെയ്സ്റ്റ് ഭാഗത്ത് ഇലാസ്റ്റിക്കിനായി ലൂപ് തയ്ച്ചെടുക്കാം. ഇലാസ്റ്റിക് കോർത്ത് വശങ്ങൾ തയ്ച്ച ശേഷം മുൻപാളിയുടെയും പിൻപാളിയുടെയും വശങ്ങൾ തമ്മിൽ അറ്റാച്ച് ചെയ്യാം.
രണ്ടു കാലുകളുടെയും ബോട്ടം വശം മടക്കി തയ്ക്കണം. അതിനു ശേഷം കാലുകളുടെ അരികുകൾ ചേർത്തു തയ്ച്ച് പാന്റ് ഫിനിഷ് ചെയ്യാം.
മുൻഭാഗത്തു സിപ് ഓപണിങ് നൽകിയും മുന്നിലും പിന്നിലും ഇലാസ്റ്റിക് നൽകിയുമൊക്കെ സ്ട്രെയ്റ്റ് പാന്റ് തയ്ക്കാം. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു കാലിന്റെ ഷേപ് സ്ട്രെയ്റ്റ്, ട്രൗസർ, ലൂസ് ഫിറ്റ്, പലാസോ മോഡലുകളിൽ മാറ്റിയെടുക്കാം.
ബോട്ടം വശത്ത് മുത്തുകളോ ബട്ടണോ നൽകിയും ലൈയ്സ് കൊടുത്തുമൊക്കെ സിംപിൾ പാന്റിനെ സ്റ്റൈലാക്കി മാറ്റാം.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി