ഒരു ടീനേജർ എങ്ങനെ ട്രെൻഡിയായി വസ്ത്രം ധരിക്കണം? പൂർണ്ണിമയുടെ കിടിലൻ ടിപ്സ് ഇതാ!
ക്യാംപസിലും പുറത്തും കളർഫുളായി ഒാടി നടക്കുന്ന ടീനേജ് കുട്ടികളെ കണ്ടാൽ അവർ നിറങ്ങളെ ആഘോഷമാക്കുകയാണെന്ന് തോന്നും. സ്കൂൾ യൂണിഫോമിൽ നിന്ന് സ്വാതന്ത്ര്യം കിട്ടി, അടുത്ത ഫോർമൽ വസ്ത്രങ്ങളിലേക്ക് മാറുന്നതിന് ഇടയിൽ സ്വന്തം ഇഷ്ടത്തിനുള്ള ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന ഒരു സമയമുണ്ട് കുട്ടികൾക്ക്. ട്രാൻസിഷൻ

ക്യാംപസിലും പുറത്തും കളർഫുളായി ഒാടി നടക്കുന്ന ടീനേജ് കുട്ടികളെ കണ്ടാൽ അവർ നിറങ്ങളെ ആഘോഷമാക്കുകയാണെന്ന് തോന്നും. സ്കൂൾ യൂണിഫോമിൽ നിന്ന് സ്വാതന്ത്ര്യം കിട്ടി, അടുത്ത ഫോർമൽ വസ്ത്രങ്ങളിലേക്ക് മാറുന്നതിന് ഇടയിൽ സ്വന്തം ഇഷ്ടത്തിനുള്ള ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന ഒരു സമയമുണ്ട് കുട്ടികൾക്ക്. ട്രാൻസിഷൻ സമയമാണിതെന്നു പറയാം. അതു വരെ അമ്മ നിർദേശിക്കുന്നതെന്തും അവർ മറ്റൊന്നും ചിന്തിക്കാതെ ധരിച്ചേക്കാം.
ടീനേജ് എത്തുന്നതോടെ സ്വന്തം അഭിപ്രായങ്ങളും അഭിരുചികളും രൂപപ്പെടുന്നു. ചിലപ്പോൾ മാതാപിതാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കണമെന്നില്ല അവർ. ചില വസ്ത്രങ്ങൾ ചിലപ്പോൾ മാതാപിതാക്കളെ അലോസരപ്പെടുത്തിയെന്നും വരാം. പക്ഷേ, സ്വന്തം തീരുമാനങ്ങളെടുക്കാനും ആത്മവിശ്വാസം നേടാനും ഈ ചെറിയ ‘ചോയ്സ് മേക്കിങ്’ അവരെ സഹായിക്കും.
കുറഞ്ഞ ചെലവിൽ ഉല്ലാസവും ഷോപ്പിങ്ങും! ഇവിടെ ക്ലിക് ചെയ്യുക
നിറങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന പ്രായമായതുകൊണ്ടു തന്നെ മൾട്ടികളർ ലെയറിങ് നല്ല ഓപ്ഷനാണ്. പല നിറങ്ങളിലെ വസ്ത്രങ്ങൾ ഇഷ്ടമനുസരിച്ച് ഒരുമിച്ച് ധരിക്കുന്നതാണ് ലെയറിങ്. ‘മിക്സ്മാച്’ ചെയ്യാനും ഇതാണ് ഏറ്റവും നല്ലത്. വളരുന്ന പ്രായത്തിൽ വാർഡ്രോബ് നിറച്ചു വയ്ക്കേണ്ട ആവശ്യം ഏതായാലും ഇല്ല. അവർക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ പരമാവധി തവണ ഇടാനാകും ഈ പ്രായത്തിൽ കുട്ടികൾ ശ്രമിക്കുക. വാങ്ങുന്ന ഉടുപ്പുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അ ലമാരയുടെ വലുപ്പം കൂട്ടാൻ ശ്രമിക്കേണ്ട. ലഭ്യമായ സ്പേസിൽ ഒതുങ്ങി ആവശ്യങ്ങൾ ചുരുക്കാൻ കുട്ടികളെ പഠിപ്പിക്കുക. റീയൂസ്, റീസൈക്കിൾ എന്നീ ആശയങ്ങൾക്ക് പ്രാധാന്യം നൽകി വേണം ടീനേജ് വസ്ത്രങ്ങൾ വാങ്ങാൻ.
മേക്കപ്പിൽ ശ്രദ്ധയേറുന്ന പ്രായമാണിത്. എത്ര മാത്രം അനുവദിക്കാം?
മേക്കപ് ഇഷ്ടപ്പെടുന്ന കുട്ടിയെ അതിന് അനുവദിക്കാതിരുന്നിട്ട് ഒരു കാര്യവുമില്ല. അവരുടെ പരീക്ഷണങ്ങൾക്ക് കൂട്ടുകാരിൽനിന്ന് ഉടന്‍ നല്ല ഫീഡ്ബാക് കിട്ടുമെന്നതിനാൽ തടസ്സം പറയുന്നത് കുട്ടിയിൽ സ്ട്രെസ് ആണ് നൽകുക. ന്യൂട്രൽ മേക്കപ് ആണ് ഇപ്പോൾ ട്രെൻഡ്. ഫേയ്സ് കോണ്ടൂറിങ് ഈ പ്രായത്തിൽ ഒട്ടും വേണ്ട. മിനിമൽ മേക്കപ്പും കൈയിലണിയുന്ന ട്രെൻഡി ബാൻഡുകളും ടീനേജിന് ഭംഗിയാണ്.
ടീനേജ് വസ്ത്രത്തിൽ ഏതെല്ലാം നിറങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്?
ബ്രൈറ്റ് നിറങ്ങളോടായിരിക്കും കുട്ടികൾക്ക് ഇഷ്ടം. തീരെ ഡൾ നിറങ്ങൾ പൂർണമായും ഒഴിവാക്കാം. സ്കിൻ ടോൺ, ചാരനിറം തുടങ്ങിയ ഗൗരവ സ്വഭാവമുള്ള നിറങ്ങൾ കുട്ടികളിട്ടാൽ ആകർഷകമായിരിക്കില്ല. നിറങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അവർക്കു തന്നെ പൂർണമായി വിട്ടുകൊടുക്കുന്നതാണ് നല്ലത്.
TIPS FOR WARDROBE
∙ ഗ്രാഫിക് ടീ ഷർട്ട് എവർഗ്രീൻ ടീനേജ് ഫാഷനാണ്.
∙ വലിയ പോപ്പുലാരിറ്റിക്കു ശേഷം സ്ലീവിൽ ഒാപണിങ് നൽകുന്ന കോൾഡ് ഷോൾഡർ അൽപം വിശ്രമത്തിലാണ്. ക്ലാസിക് സ്റ്റൈലായ ഓഫ് ഷോൾഡറിന് ഡിമാൻഡ് ഏറുകയാണ്.
∙ സാധാരണമല്ലാത്ത കളർ കോമ്പിനേഷനുകൾ ശ്രദ്ധേയമാകും. നിറങ്ങൾ പരീക്ഷിക്കാൻ ഏറ്റവും സാധ്യതയുള്ളത് ടീനേജിനാണ്. ഈ അവസരം പരമാവധി മുതലാക്കുക.
∙ ഡെനിം ഷർട്ട്, ഡെനിം ജാക്കറ്റ് ഇവ ടീനേജിന്റെ എവർ ഗ്രീൻ ഫാഷനാണ്. വെൽവെറ്റ്, ക്രോപ് ടോപ്, ചോക്കർ നെക്‌ലേസ് എന്നിവയാണ് ഇപ്പോൾ ട്രെൻഡ് ലിസ്റ്റിൽ മുൻപിൽ.