അടുക്കുന്തോറും അകലാനായില്ല, എതിർപ്പുകൾ അവഗണിച്ച് അവർ ഒന്നായി! നോർത്ത് ഈസ്റ്റിൽ നിന്നൊരു ഫാഷനബിൾ ദമ്പതികളുടെ കഥ
കുടുംബത്തിന് സമൂഹത്തിലുള്ള പ്രാധാന്യം അറിയാവുന്നതു കൊണ്ട്, രണ്ടു പേരും ചേർന്ന് ഒരു കുടുംബമാകാൻ അൽപം വെല്ലുവിളികൾ നേരിടേണ്ടി വന്നു. നിയമപരമായും സുഹൃത്തുക്കളിൽ നിന്നും സ്വീകാര്യത കിട്ടിയെങ്കിലും, മാതാപിതാക്കളെ സമ്മതിപ്പിക്കാൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു. ഓത്ത് കമ്മീഷണറെ സാക്ഷിയാക്കി വേണ്ടപ്പെട്ടവരെ സൽക്കരിച്ച് ജോ - ദെൻ വിവാഹിതരായി.

'ജോ - ദെൻ '!!!ഈ പേരിന് ഇന്ന് ആരാധകരേറി വരികയാണ്. ’ജോ’ എന്ന ജോസ്‌ലിൻ അകോയ്‌ജാവും, ’ദെൻ’ എന്ന ദീപിക നോറെമും സുഹൃത്തുക്കളും കമിതാക്കളും സാമൂഹിക ഉത്തരവാദിത്തം പങ്കിടുന്ന നല്ല പങ്കാളികളുമാണ്. മണിപ്പൂർ. ഫാഷൻ രംഗത്തിനു ഏറെ സംഭാവനകൾ നൽകുന്ന സംസ്‌ഥാനം !! ഈ ചെറിയ സ്‌ഥലത്തു നിന്ന് ഫാഷൻ ഇൻഡസ്ട്രിയുടെ ചിറകിലേറി പറക്കാൻ കൊതിച്ച ജോസ്‌ലിൻ, മണിപ്പൂർ ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡിറക്ടറേറ്റിലെ ആർട്ട് എക്സ്പെർട്ടും ഡിസൈനറുമാണ്.
EENOT എന്ന ഫാഷൻ ലൈനും ജോസ്‌ലിനു സ്വന്തം. സുഹൃത്തുക്കൾ വഴി ഒരു പരിപാടിയിൽ വച്ച് പരിചയപ്പെട്ട ജോസ്‌ലിനും ദീപികയും നല്ല സുഹൃത്തുക്കളായി. അടുക്കുന്തോറും ഇനിയൊരിക്കലും അകലാൻ തയ്യാറല്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് രൂപം നൽകിയ Ya-All എന്ന, എൻജിഏ മണിപ്പൂരിലെ യുവാക്കൾക്ക് വിവിധ മേഖലകളിൽ മാർഗ ദർശനവും കൈത്താങ്ങുമാണ്, പ്രത്യേകിച്ച് എൽജിബിറ്റി കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക്. ലെസ്ബിയൻ, ഗേ എന്നൊക്കെയുള്ള കട്ടിയുള്ള വാക്കുകൾ പഠിക്കും മുൻപ് തന്നെ...തങ്ങൾ പെൺകുട്ടികൾക്ക് ഒപ്പം മാത്രമാണ് കംഫർട്ടബിൾ എന്നറിഞ്ഞവരാണ് രണ്ടാളും. അതുകൊണ്ടു തന്നെ പരിചയപ്പെട്ട ആണുങ്ങളോടൊന്നും പ്രണയം തോന്നിയുമില്ല.
കുടുംബത്തിന് സമൂഹത്തിലുള്ള പ്രാധാന്യം അറിയാവുന്നതു കൊണ്ട്, രണ്ടു പേരും ചേർന്ന് ഒരു കുടുംബമാകാൻ അൽപം വെല്ലുവിളികൾ നേരിടേണ്ടി വന്നു. നിയമപരമായും സുഹൃത്തുക്കളിൽ നിന്നും സ്വീകാര്യത കിട്ടിയെങ്കിലും, മാതാപിതാക്കളെ സമ്മതിപ്പിക്കാൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു. ഓത്ത് കമ്മീഷണറെ സാക്ഷിയാക്കി വേണ്ടപ്പെട്ടവരെ സൽക്കരിച്ച് ജോ - ദെൻ വിവാഹിതരായി. ഒരു വർഷം പിന്നിടുമ്പോൾ ജാതി, മത, വർഗ്ഗ, വർണ, പ്രായ വ്യത്യാസങ്ങളും ലിംഗഭേദങ്ങളുമില്ലാതെ ഒന്നിച്ച സന്തോഷത്തിന്റെ തിളക്കമാണ് അവരുടെ കണ്ണുകളിൽ. അടുത്തിടെ ഒന്നാം വിവാഹ വാർഷികം സന്തോഷമായി ആഘോഷിച്ച വിജയത്തിളക്കവും അവരുടെ ചിരിക്കു മാറ്റു കൂട്ടുന്നു.