25 വർഷം പഴക്കമുള്ള അമ്മയുടെ ചുരിദാർ ധരിച്ച് പ്രമോഷനെത്തി അഹാന, പിന്നിൽ ഹൃദ്യമായൊരു കഥ
കാഴ്ചയിലെ ഭംഗി മാത്രമല്ല, ഓർമകളുടെ പ്രതീകങ്ങൾ കൂടിയാണ് പലർക്കും ഫാഷന്‍. തന്റെ അമ്മയുടെ ഗന്ധമുള്ള പഴയ ചുരിദാർ ധരിച്ച് പ്രിയപ്പെട്ടൊരു ഓർമയെ ഹൃദയത്തോടു ചേർക്കുകയാണ് അഹാന. അമ്മ സിന്ധുവിന്റെ 25 വര്‍ഷം പഴക്കമുള്ള ചുരിദാര്‍ ധരിച്ചാണ് അഹാന പ്രമോഷന്‍ പരിപാടിയിൽ തിളങ്ങിയത്. . ഷൈന്‍ ടോം ചാക്കോ

കാഴ്ചയിലെ ഭംഗി മാത്രമല്ല, ഓർമകളുടെ പ്രതീകങ്ങൾ കൂടിയാണ് പലർക്കും ഫാഷന്‍. തന്റെ അമ്മയുടെ ഗന്ധമുള്ള പഴയ ചുരിദാർ ധരിച്ച് പ്രിയപ്പെട്ടൊരു ഓർമയെ ഹൃദയത്തോടു ചേർക്കുകയാണ് അഹാന. അമ്മ സിന്ധുവിന്റെ 25 വര്‍ഷം പഴക്കമുള്ള ചുരിദാര്‍ ധരിച്ചാണ് അഹാന പ്രമോഷന്‍ പരിപാടിയിൽ തിളങ്ങിയത്. . ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ‘അടി’ എന്ന ചിത്രത്തിന്റെ പ്രമോഷനിലാണ് പഴമയുടെ ഗന്ധമുള്ള എന്നാൽ പുതുമയൊട്ടുമേ ചോരാത്ത ഔട്ട്ഫിറ്റിൽ അഹാന എത്തിയത്.
കറുത്ത നിറമുള്ള അയഞ്ഞ ചുരിദാറിൽ കാലത്തിനിണങ്ങുന്ന ചില മാറ്റങ്ങളും അഹാന വരുത്തിയിരുന്നു. ആ ചുരിദാറിന് പിന്നിൽ ഹൃദ്യമായൊരു കഥകൂടിയുണ്ടെന്ന് അഹാന കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.
ഗോള്‍ഡന്‍ വര്‍ക്കുകളോട് കൂടിയ ഈ വസ്ത്രം അമ്മ സിന്ധു അണിയുമ്പോള്‍ അഹാനയ്ക്ക് രണ്ട് വയസ്സാണ് പ്രായം. അന്ന് അഹാനയെ എടുത്തുനില്‍ക്കുന്ന അമ്മയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മസ്‌ക്കറ്റില്‍ നിന്ന് വാങ്ങിയ ഈ ചുരിദാര്‍ ഒരു പാക്കിസ്ഥാനി തയ്യല്‍ക്കാരനാണ് തുന്നിയത്. ഈ വസ്ത്രം തുന്നുമ്പോള്‍ അത് ഇത്രയും വര്‍ഷങ്ങള്‍ നീണ്ട യാത്ര നടത്തുമെന്ന് തുന്നല്‍ക്കാരന്‍ പോലും കരുതിയിട്ടുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും അഹാന പറയുന്നു.
അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടി’ ഉടൻ തീയറ്ററിലെത്തുകയാണ്. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് തിരക്കഥ. ഫായിസ് സിദ്ധിഖാണ് ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗീതിക, സജീവ് നായർ എന്നീ ദമ്പതികളായാണ് സിനിമയിൽ അഹാനയും ഷൈൻ ടോം ചാക്കോയും വേഷമിടുക. 'ലൂക്ക' എന്ന സിനിമയാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം.