ആലപ്പുഴ നെയ്ത പരവതാനി മുതൽ ആലിയ ഭട്ട് വരെ; മെറ്റ്ഗാല വേദിയിലെ ഇന്ത്യന് താരങ്ങൾ...
മെറ്റ്ഗാല 2023 വേദിയയെ അലങ്കരിച്ച മനോഹരമാമായ കാർപെറ്റിൽ തുടങ്ങുന്നു ഇന്ത്യൻ ഗരിമ. ആലപ്പുഴയിലെ 'എക്സ്ട്രാവീവ്’ നെയ്തെടുത്ത 7000 ചതിരശ്ര മീറ്റർ പരവതാനി മുതൽ ബോളിവുഡ് താരങ്ങളായ ആലിയയും പ്രിയങ്ക ചോപ്രയും വരെ ലോകപ്രശസ്തമായ ഫാഷൻ ഇവന്റിൽ ശ്രദ്ധാകേന്ദ്രമായി. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് ആർട്ടിൽ എല്ലാ വർഷവും

മെറ്റ്ഗാല 2023 വേദിയയെ അലങ്കരിച്ച മനോഹരമാമായ കാർപെറ്റിൽ തുടങ്ങുന്നു ഇന്ത്യൻ ഗരിമ. ആലപ്പുഴയിലെ 'എക്സ്ട്രാവീവ്’ നെയ്തെടുത്ത 7000 ചതിരശ്ര മീറ്റർ പരവതാനി മുതൽ ബോളിവുഡ് താരങ്ങളായ ആലിയയും പ്രിയങ്ക ചോപ്രയും വരെ ലോകപ്രശസ്തമായ ഫാഷൻ ഇവന്റിൽ ശ്രദ്ധാകേന്ദ്രമായി.
ന്യൂയോർക്കിലെ മ്യൂസിയം ഓഫ് ആർട്ടിൽ എല്ലാ വർഷവും നടക്കുന്ന ഫാഷൻ മാമാങ്കത്തിൽ നിരവധി പേരാണ് എത്താറുള്ളത്. 1948ൽ ആരംഭിച്ച മെറ്റഗാലയില്‍ എല്ലാ വർഷവും തീം ആസ്പദമാക്കിയാണ് വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്യുന്നത്. ഇത്തവണത്തെ തീം ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്നതാണ്. അന്തരിച്ച ജർമൻ ഫാഷൻ ഡിസൈനർ കാൾ ലാഗർഫെൽഡിനോടുള്ള ആദരസൂചകമായാണ് ഈ തീം തിരഞ്ഞെടുത്തത്. അദ്ദേഹത്തിൻ്റെ ഡിസൈനുകളായിരുന്നു. ഇതിനോട് നീതിപുലർത്തുന്ന രീതിയിലാണ് കാർപ്പറ്റും ഒരുക്കിയിരുന്നത്. 40 തൊഴിലാളികൾ 70 ദിവസം കൊണ്ട് ആലപ്പുഴയിൽ നെയ്തെടുത്ത കാർപ്പറ്റുകൾ ലോകത്തിൻ്റെയാകെ മനംകവർന്നുവെന്നതിൽ സംശയമില്ല. വൂൾ കാർപ്പറ്റുകളിൽ നിന്ന് മാറിയതിന് ശേഷം ഇത്തവണ സൈസിൽ ഫാബ്രിക്സാണ് കാർപ്പറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിന് അഭിമാനിക്കാവുന്ന ഈ നേട്ടത്തെ അഭിനന്ദിച്ച് വ്യവസായ മന്ത്രി പി. രാജീവ് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.
പവിഴങ്ങൾ പതിപ്പിച്ച ഗൗണിൽ ആലിയ, കറുപ്പിൽ അഴകോടെ പ്രിയങ്ക ചോപ്ര
ആദ്യ മെറ്റ്ഗാല വേദിയിലേക്കുള്ള ആലിയയുടെ വരവ് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. തൂവെള്ള ഗൗണിൽ അതിമനോഹരിയായാണ് ആലിയ മെറ്റ്ഗാല കാർപെറ്റിലെത്തിയത്. ഒരു ലക്ഷത്തോളം പവിഴമുത്തുകളാണ് ആലിയയുടെ ഗൗണിനെ മനോഹരമാക്കിയത്. സൂപ്പർ മോഡൽ ക്ലോഡിയ ഷിഫറിന്റെ ലുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ആലിയ വസ്ത്രം തിരഞ്ഞെടുത്തത്. വജ്ര മോതിരങ്ങളും കമ്മലുമാണ് പെയർ ചെയ്തത്. മുത്തുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്തെടുത്ത ഗൗൺ ഡിസൈൻ ചെയ്തത് പ്രബൽ ഗുരുംഗാണ്. അനെയ്ത ഷറഫ് അദാജാനിയാണ് സ്റ്റൈലിസ്റ്റ്.
എക്കാലവും മെറ്റ്ഗാല വേദിയെ വ്യത്യസ്തത കൊണ്ട് അമ്പരപ്പിക്കുന്ന പ്രിയങ്ക ചോപ്ര നിക്ക് ജൊനാസിനൊപ്പമാണ് ഇത്തവണ മെറ്റ്ഗാല കാർപെറ്റിലെത്തിയത്. കറുപ്പ് നിറത്തിലുള്ള ഗൗണിലാണ് പ്രിയങ്ക ഫാഷൻ വേദി കീഴടക്കിയത്. ഹൈസ്ലിറ്റ് ഗൗണിനൊപ്പം വെളുപ്പും കറുപ്പും നിറത്തിലുള്ള സ്ലീവും ഗൗണിനെ സ്റ്റൈലിഷാക്കി. ഡയമണ്ട് നെക്ലേസും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. പ്രിയങ്കയുടെ വസ്ത്രത്തിന് മാച്ച് ചെയ്യുന്ന കറുത്ത കോട്ടും വൈറ്റ് ഷെർട്ടുമാണ് നിക്ക് ധരിച്ചത്.