കഴിഞ്ഞ ഒരു വർഷം സാരിയിൽ തൊട്ടുഴിഞ്ഞുപോയ ട്രെൻഡ്സ് എന്താണ്? വരും വർഷത്തിൽ ആ ട്രെൻഡുകൾക്ക് എന്തൊക്കെ മാറ്റങ്ങൾ? വനിത ആനുവൽ സ്പെഷൽ ഫാഷൻ... സാരിയിൽ ഡൾ നിറങ്ങളോ? അതും പാർട്ടിവെയർ സാരിയിൽ? അതെല്ലാം നല്ല ചുവപ്പും പച്ചയും നീലയും നിറങ്ങളിൽ വെട്ടിത്തിളങ്ങണമെന്ന് കൊതിച്ചിരുന്ന മനസ്സുകളിലേക്കാണ് ഡൾ

കഴിഞ്ഞ ഒരു വർഷം സാരിയിൽ തൊട്ടുഴിഞ്ഞുപോയ ട്രെൻഡ്സ് എന്താണ്? വരും വർഷത്തിൽ ആ ട്രെൻഡുകൾക്ക് എന്തൊക്കെ മാറ്റങ്ങൾ? വനിത ആനുവൽ സ്പെഷൽ ഫാഷൻ... സാരിയിൽ ഡൾ നിറങ്ങളോ? അതും പാർട്ടിവെയർ സാരിയിൽ? അതെല്ലാം നല്ല ചുവപ്പും പച്ചയും നീലയും നിറങ്ങളിൽ വെട്ടിത്തിളങ്ങണമെന്ന് കൊതിച്ചിരുന്ന മനസ്സുകളിലേക്കാണ് ഡൾ

കഴിഞ്ഞ ഒരു വർഷം സാരിയിൽ തൊട്ടുഴിഞ്ഞുപോയ ട്രെൻഡ്സ് എന്താണ്? വരും വർഷത്തിൽ ആ ട്രെൻഡുകൾക്ക് എന്തൊക്കെ മാറ്റങ്ങൾ? വനിത ആനുവൽ സ്പെഷൽ ഫാഷൻ... സാരിയിൽ ഡൾ നിറങ്ങളോ? അതും പാർട്ടിവെയർ സാരിയിൽ? അതെല്ലാം നല്ല ചുവപ്പും പച്ചയും നീലയും നിറങ്ങളിൽ വെട്ടിത്തിളങ്ങണമെന്ന് കൊതിച്ചിരുന്ന മനസ്സുകളിലേക്കാണ് ഡൾ

കഴിഞ്ഞ ഒരു വർഷം സാരിയിൽ തൊട്ടുഴിഞ്ഞുപോയ ട്രെൻഡ്സ് എന്താണ്? വരും വർഷത്തിൽ ആ ട്രെൻഡുകൾക്ക് എന്തൊക്കെ മാറ്റങ്ങൾ? വനിത ആനുവൽ സ്പെഷൽ ഫാഷൻ...

സാരിയിൽ ഡൾ നിറങ്ങളോ? അതും പാർട്ടിവെയർ സാരിയിൽ? അതെല്ലാം നല്ല ചുവപ്പും പച്ചയും നീലയും നിറങ്ങളിൽ വെട്ടിത്തിളങ്ങണമെന്ന് കൊതിച്ചിരുന്ന മനസ്സുകളിലേക്കാണ്   ഡൾ ലിനൻ സാരികളുടെ വരവ്.  ഡിജിറ്റൽ പ്രിന്റുകൾ കൂട്ടുകൂടാൻ എത്തിയതോടെ കഴിഞ്ഞ വർഷം ഡൾ കളർ സാരികളുടെ ഘോഷയാത്രയാണ് കണ്ടത്. ഡൾ അ ല്ലെങ്കില്‍ എർതി നിറങ്ങൾകൊണ്ട് പെൺമനസ്സുകൾ കൂടുതൽ അഴകാർന്ന് നി ൽക്കുന്ന കാഴ്ച.

Digital love: ഗ്രേ ലിനെൻ സാരിയിൽ ബ്രൈറ്റ് ഡിജിറ്റൽ പ്രിന്റ്. പ്രിന്റിൽ നിന്ന് കവർന്നെടുത്ത നിറങ്ങളിൽ വെർട്ടിക്കൽ സ്ട്രൈപ് ബ്ലൗസ്.
ADVERTISEMENT

ലിനനിൽ നിന്ന് മറ്റ് മെറ്റീരിയലുകളും ഡൾ ഷേഡുകൾ കടംകൊണ്ടതോടെ ഇ ൻഡോ – വെസ്റ്റേൺ സ്റ്റൈലിങ് ഇഷ്ടപ്പെടുന്നവർക്ക്  ഇഷ്ടംപോലെ ഒാപ്ഷൻസ് ആയി.  ഗ്രേ ലിനനും സിൽവർ ബോർഡറും ഡൾ ഡിജിറ്റൽ പ്രിന്റുകളും കണ്ടുക ഴിഞ്ഞു. ഇപ്പോഴിതാ ബോർഡർ ഇല്ലാത്ത, അല്ലെങ്കിൽ തീരെ വീതി കുറഞ്ഞ ബോർ ഡറുകളും ഡിജിറ്റൽ പ്രിന്റിനു മുകളിലായി ത്രെഡ് ഹൈലൈറ്റും.  ബ നാറസ് മുതൽ കാഞ്ചീപുരം പട്ട് വരെ ഡൾ ഷേഡ്സിനോട് ഇ ഷ്ടം കാണിക്കുന്നു. ഫ്ലോറൽ പ്രിന്റിനൊപ്പം മറ്റു പ്രിന്റുകളുടെയും  എംബ്രോയ്ഡറിയുടെയും  കോമ്പിനേഷൻ വരും വർഷത്തെ ഫോക്കസാകും.

കാണ്മാനില്ല കസവ്

Colour Block: കോൺട്രാസ്റ്റ് നിറങ്ങളിൽ കളർ ബ്ലോക്ക് ചെയ്ത കാഞ്ചീപുരം സാരി. പ്ലെയ്ൻ ബോർഡർലെസ് ബോഡിക്കൊപ്പം പ്ലെയ്ൻ യെലോ പല്ലവ്.
ADVERTISEMENT

കാ‌‍ഞ്ചീപുരം പട്ട് സാരി ട്രഡീഷനൽ ബോ ർഡറും പല്ലവും ഉപേക്ഷിച്ച് പുതുമ തേടി യിറങ്ങിയത് കണ്ടില്ലേ? രണ്ടു ബ്രൈറ്റ് നിറ ങ്ങൾ ഒരുപോലെ മത്സരിക്കുന്ന കളർ ബ്ലോക്കിങ് കാഞ്ചീപുരം സാരികൾ വരും വർ ഷവും താരമായി മാറും. ഹാഫ് ആൻഡ് ഹാഫ് ഡിസൈനുകൾ പലതരത്തിൽ വന്നു മാഞ്ഞുപോയെങ്കിലും ഇതാ പല്ലവുൾപ്പെടെ പ്ലെയ്നായി തിരിച്ചു വന്നിരിക്കുന്നു.

പല്ലവും ലെഗ് പ്ലീറ്റുകളും ഒരു നിറത്തിലും ചെസ്റ്റ് ഭാഗം മറ്റൊരു നിറത്തിലുമാകാം. ഒരു മീറ്ററോളം നീളമുള്ള പല്ലവൊഴികെ ബാക്കി മുഴുവൻ ഒറ്റ നിറമാകാം. എന്തായാലും ക സവു ബോർഡറും കസവു പല്ലവും  ഇല്ലേയി ല്ല. ബ്ലൗസിൽ വ്യത്യസ്തത ഇഷ്ടപ്പെടുന്ന വർക്ക് ഈ സാരികൾ കൂടുതൽ പ്രിയപ്പെട്ടതാണ്. പ്രിന്റഡ് ഫാബ്രിക്,  ട്രെൻഡി കട്ടുക ൾ, എംബ്രോയ്ഡറിയുള്ള സ്ലീവ്, കേപ്, ബെൽ സ്ലീവുകൾ...  ബ്ലൗസിലെ ഏതു പരീക്ഷണത്തിനും കൂട്ടായി ഈ സിംപിൾ സാരികൾ വരും വർഷവും ഉണ്ടാകും.

ADVERTISEMENT

വരുന്നു ലെയർ ഫ്രിഞ്ചസ്

Fancy Fringes : സ്ട്രെച്ചബിൾ ലേസ് സാരിയിൽ ഫ്രിഞ്ച് ഡീറ്റെയ്‌ലിങ്. സാരിക്കൊപ്പം ആക്സസറികളിലും ഫ്രിഞ്ച് ഫീവറാണ് ഫാഷൻ ലോകത്ത്.

റെഡിമെയ്ഡ് ബോർഡർ വഴിമാറിയപ്പോൾ സാരിയിൽ പുതിയതായി വന്നത് പലയിടത്തായി ഫ്രിഞ്ചുകൾ പിടിപ്പിക്കുന്ന ട്രെൻഡാണ്.  ഒരേ നിറത്തിലെ ഫ്രിഞ്ചുകളാണ് തുടക്കത്തിൽ വന്നിരുന്നതെങ്കിൽ ഇപ്പോഴത് പല നിറങ്ങളിലും വലുപ്പത്തിലുമായി.  ബോർഡറിലും മുന്താണിയിലും മാത്രമല്ല പല ലെയറുകളായി ബോ‍ഡിയിൽ മുഴുവൻ ഫ്രിഞ്ചുകൾ ട്രെൻഡി സ്ഥാനം നിലനിർത്തും.

കിലുങ്ങും ടാസെൽസ്

Tie the Tassel: ലിനൻ സാരിയിൽ ടാസെലുകൾ കൊണ്ട് അലങ്കാരം. വെർട്ടിക്കൽ സ്ട്രൈപ് ബ്ലൗസിലും ലോങ് ത്രെഡ് ടാസെൽ

ചിലങ്കമണികൾ പോലുള്ള ടാസെലുകൾ ചാർത്തി ബ്ലൗസുകളാണ് ആദ്യമെത്തിയത്. ത്രെഡ് മാത്രമല്ല, ക്ലോത്ത് സ്ട്രാൻഡ്സ്, പോം പോം, സ്പോഞ്ച് ബോളുകൾ തു ടങ്ങി ഈ ഫാമിലിയിലെ അംഗങ്ങളെല്ലാം സാരിയിലെത്തിയതും കഴിഞ്ഞ വർഷത്തെ ഹൈലൈറ്റ് ആയിരുന്നു. പല നിറങ്ങളും ടെക്സ്ചറും കൊണ്ടുള്ള മ നോ ഹരങ്ങളായ ടാസെലുകളായിരുന്നു നമ്മൾ അവസാനം കണ്ടത്. ബോർഡറുകളിൽ ക്ലോത് പൈപ് എക്സ്റ്റന്റ് ചെയ്ത് അതിന്റെ അറ്റത്ത് ടാസെൽ തൂക്കുന്നത് വരും വര്‍ഷത്തെ  പോപ്പുലർ ട്രെൻഡാകുമെന്നതിൽ സംശയമില്ല.

തൂവൽ പോലെ റഫിൾസ്

Ruffle on Top: ലൈറ്റ് പിസ്ത ഗ്രീൻ സാരിയിൽ റഫിൾ ബോർഡർ. സോളിഡ് സ്ട്രൈപ്പിനൊപ്പം ഫെമിനിൻ റഫിൾ ചേർന്ന വ്യത്യസ്ത ഡിസൈൻ.

ഗൗണുകളിലെ അലങ്കാരമായിരുന്ന റഫി ളുകളും ഗാതേഴ്സും ഒക്കെ ഈ വർഷം സാരിയെയും മനോഹരിയാക്കാൻ എത്തിയിരുന്നു. മീഡിയം വീതിയുള്ള റഫിളുകളാണ് ഇപ്പോൾ സാരിയിൽ ഏറെ. സാരിയിലെ ബോർഡറിനു പകരം വ്യത്യസ്ത നിറങ്ങളിലെ റഫിളുകളും പാർട്ടികളിൽ മനോഹര കാഴ്ചയായി മാറുന്നു. വീതിയേറിയ മൾട്ടി ലെയർ റഫിളുകൾ ഒതുക്കമുള്ള ഫാബ്രിക്കിൽ സാരിയിൽ തൊട്ടുരുമ്മി നിൽക്കുന്നത് വരും ദിനങ്ങളിൽ കാണാം.

ഫോട്ടോ: ശ്യാം ബാബു, മോഡല്‍: ശ്രീഗോപിക, അഞ്ജു വർഗീസ്, വസ്ത്രങ്ങൾക്ക് കടപ്പാട്: ശീമാട്ടി, കൊച്ചി, ലൊക്കേഷൻ: മാരാരി ബീച്ച് റിസോർട്ട്, ആലപ്പുഴ

ADVERTISEMENT