വിവിധതരം ശരീരഭാഗങ്ങൾ ഒതുക്കാനും ആകാരഭംഗി കൂട്ടാനും സഹായിക്കുന്ന ഷേപ്പ് വെയറുകളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ടൈറ്റ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശരീരത്തിലെ അമിതമായ കൊഴുപ്പ് മറച്ചും അയഞ്ഞ പേശികൾക്ക് ഒതുക്കം നൽകിയും ഉടലിന് മെച്ചപ്പെട്ട രൂപം നൽകാൻ ഷേപ്പ് വെയറുകൾ സഹായിക്കുന്നു. കാമിസോളുകൾ, തൈ ഷേപ്പേഴ്സ്, ബോഡി സ്യൂട്ടുകൾ, സാരി ഷേപ്പ് വെയറുകൾ, പാഡഡ് ഷേപ്പ് വെയറുകൾ, ടമ്മി ടക്കേഴ്സ്, വെയ്സ്റ്റ് സിൻചേഴ്സ്, പോസ്റ്റ്പാർട്ടം ഷേപ്പ് വെയറുകൾ, പുഷ് അപ് ബ്രായുടെയും ഫുൾ കവറേജ് ബ്രായുടെയും പ്രാധാന്യം എന്നിവയെല്ലാം ലേഖനത്തിൽ എടുത്തു പറയുന്നു. ശരീരത്തിന്റെ ആകൃതിക്കനുസരിച്ച് അനുയോജ്യമായ ഷേപ്പ് വെയർ തിരഞ്ഞെടുക്കുന്നത് വ്യക്തിഗത സൗന്ദര്യത്തിനും ആത്മവിശ്വാസത്തിനും പ്രധാനമാണെന്നും ഇത് ശരീരത്തിന് താൽക്കാലികമായ ഭംഗി നൽകുമെങ്കിലും സ്ഥിരമായ ഫിറ്റ്നസ് വ്യായാമത്തിലൂടെയാണ് നേടേണ്ടതെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.

മനസ്സിനിണങ്ങുന്ന ഏതു വസ്ത്രവും ഭംഗിയോടെ അണിയാൻ ഷേപ് വെയറിനെ കൂട്ടുപിടിക്കാം. ശരീരത്തിൽ പ്രകടമായി കാണുന്ന അമിത കൊഴുപ്പിനെ മറച്ചും അയഞ്ഞ മസിലുകൾക്ക് ഒതുക്കം നൽകിയും ആകാരവടിവു സ്വന്തമാക്കാൻ ഷേപ്‌വെയർ സഹായിക്കും. വ്യായാമം ചെയ്തു ശരീരം ടോൺ ചെയ്തെടുക്കാം. പക്ഷേ, അതിനു മുൻപുള്ള വിശേഷദിനങ്ങളിലും വസ്ത്രധാരണം അടിപൊളി ആവേണ്ടേ. 

ബോഡി ടോണിങ്ങിനു വേണ്ടിയുള്ള താൽക്കാലിക വഴിയാണു ഷേപ് വെയർ. സ്ഥിരമായ മാർഗം വ്യായാമത്തിലൂടെ ടോൺ ചെയ്തു നേടുന്ന ഫിറ്റ്നസ് തന്നെയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ADVERTISEMENT

ശരിയായ ഷേപ് വെയർ ധരിക്കുന്നതിലൂടെ പല ബോഡി ഷേപ് ഉള്ളവർക്കും കൂടുതൽ ബാലൻസ്ഡ് ലുക് സ്വന്തമാക്കാൻ കഴിയും.  ഷേപ്‌വെയർ അണിയും മുൻപ് ശരീരാകൃതി ഏതെന്നു തിരിച്ചറിയുക. അതിനു ചേരുന്ന ഷേപ്‌വെയർ തിരഞ്ഞെടുക്കാം. ട്രയാങ്കിൾ (പെയർ ബോഡി ഷേ പ്), ഇൻവേർട്ടഡ് ട്രയാങ്കിൾ, റെക്ടാങ്കിൾ, റൗണ്ട് (ആപ്പിൾ ബോഡി ഷേപ്), അവർ ഗ്ലാസ് എന്നിങ്ങനെയാണു ശരീരാകൃതിയെ പൊതുവായി തിരിച്ചിരിക്കുന്നത്.  

ഷേപിങ് കാമിസോൾ

ADVERTISEMENT

കനം കുറഞ്ഞ വസ്ത്രങ്ങൾക്കടിയിൽ ഇന്നർവെയറായി ധരിക്കുന്നതാണു കാമിസോള്‍സ്. ഇവ പക്ഷേ, ശരീരാകൃതി മെച്ചപ്പെടുത്തുന്ന വിധമുള്ളതല്ല. നമ്മുടെ ശരീരം എങ്ങനെയാണോ അതനുസരിച്ച് കാമിസോളും ശരീരത്തോടു ചേർന്നു നിൽക്കും. എന്നാൽ ഷേപിങ് കാമിസോൾ അങ്ങനെയല്ല. നെഞ്ചിന്റെ ഭാഗവും മേൽ വയറും ആകൃതിയൊത്തതാക്കാനുള്ള ബോഡി ഷേപ്പറാണ് ഇത്. 

ബസ്റ്റ്, മിഡ് സെക്‌ഷൻ ഭാഗങ്ങൾ ഇറുകിയതും അരക്കെട്ടിനു താഴേക്ക് എ-ലൈൻ ഫിനിഷുമാണ് ഉണ്ടാകുക. അതിനാൽ അവർഗ്ലാസ് ശരീരാകൃതിയുള്ള ലുക് നേടാം.  തോൾ വിരിവു കൂടുതലും ഇടുപ്പ് ഒതുങ്ങിയതുമായ ഇൻവേർട്ട‍ഡ് ട്രയാങ്കിൾ ശരീരാകൃതിയുള്ളവർക്ക് ഇണങ്ങും.

ADVERTISEMENT

തൈ ഷേപ്പേഴ്സ്

മിക്ക ഷേപ് വെയേഴ്സും സീംലെസ് ആണ്. ഇവയിലെ തയ്യൽപ്പാടുകൾ പുറമേ കാണാത്ത വിധമാണു നിർമിക്കുക. അതിനാൽ ബോഡി ഹഗ്ഗിങ് വസ്ത്രം ധരിക്കുമ്പോഴും ഉള്ളിൽ ഷേപ് വെയറുണ്ടെന്ന് അറിയില്ല. 

കാലിന്റെ തുടകൾ ആകൃതിയിലാക്കുന്ന തൈ ഷേപേഴ്സ് അടിവയർ ഒതുങ്ങിനിൽക്കാനും ബട്ടക്സിനു ഭംഗി നൽകാനും സഹായിക്കും. മേൽ വയറിനു മുറുക്കം ലഭിക്കുന്ന ത രത്തിലുള്ളവയുമുണ്ട്. 

ഷേപ്പറുകള്‍ തിരഞ്ഞെടുക്കുമ്പോൾ അവ ഏ തൊക്കെ ശരീര ഭാഗങ്ങളിലാണു കൂടുതൽ മുറുക്കം നൽകുന്നത് എന്നു പരിശോധിക്കാം. 

ലോ, മീഡിയം, ഹൈ എന്നിങ്ങനെ മുറുക്കത്തിന്റെ (കംപ്രഷൻ) തോത് എത്ര വേ ണം എന്നതനുസരിച്ചും വാങ്ങാനാകും. ശരീരത്തോട് ഒട്ടിനിൽക്കുന്ന ബോഡി കോൺ ഡ്രസ്, ടൈറ്റ് സ്കർട്സ്, ലെഗ്ഗിങ്സ് ഇവ അണിയുമ്പോൾ  തൈ ഷേപ്പർ ധരിച്ചാൽ ആകാരവടിവു നേടാം. 

ട്രയാങ്കിൾ ബോ ഡി ഷേപ് ഉള്ളവർക്ക് ശരീരാകൃതി മെച്ചപ്പെടുത്താൻ സ ഹായിക്കുന്നതാണു തൈ ഷേപേഴ്സ്.

ബോഡി സ്യൂട്സ്

പല ഷേപ് വെയറുകൾ ചേർന്നതാണ് ബോഡി സ്യൂട്സ് എന്നു പറയാം. നെഞ്ച്, ഇടുപ്പ്, വയർ, തുട എന്നീ ഭാഗങ്ങളെല്ലാം ആകൃതിയിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് നീ ലെങ്ത് ബോഡി സ്യൂട്ട് തിരഞ്ഞെടുക്കാം. 

നെഞ്ചിന്റെ ഭാഗത്ത് ഒതുക്കം വേണ്ടാത്തവർക്ക് ബോഡി സ്യൂട്ട് വിത് അണ്ടർ ബസ്റ്റ് ആണ് ചോയ്സ്. 

കാലിന്റെ തുട ഷേപ് ചെയ്യേണ്ട ആവശ്യമില്ലാത്തവർക്കു   ഷോർട്ട് ലെങ്ത് ബോഡി സ്യൂട്ട് ഉപയോഗിക്കാം.

 റൗണ്ട്/ ആപ്പിൾ ശരീരാകൃതിയുള്ളവ ർക്കു ബോഡി സ്യൂട്സ് ഉപയോഗിക്കാം.

സാരി ഷേപ് വെയർ

സാരിയുടുക്കുമ്പോൾ  സാധാരണ അണ്ടർ സ്കർട് ആണ് അണിയുന്നതെങ്കിൽ പാവാട കെട്ടിമുറുക്കുമ്പോൾ വയറ്റിലെ പേശികൾ അഭംഗിയായി നിൽക്കാം. മാത്രമല്ല ഇത് തുടകൾക്കോ പിൻഭാഗത്തിനോ ആകാരവടിവു നൽകുന്നുമില്ല.  

എന്നാൽ സാരി ഷേപ് വെയർ ധരിക്കുകയാണെങ്കിൽ അരക്കെട്ടും തുടകളും ടോൺ ചെയ്യും. പേശികൾക്ക് ദൃഢതയും ആകൃതിയുമുള്ളതായി തോന്നും. സാരി  ഭംഗിയായി ശരീരത്തെ സ്നേഹിച്ചു നിൽക്കുകയും ചെയ്യും. കംഫർട്ടും ഒപ്പം പോരും.

പാഡഡ് ഷേപ് വെയർ

ഇടുപ്പും തുടയും ബട്ടക്സുമൊക്കെ കുറയ്ക്കാനുള്ള ഷേപ് വെയർ മാത്രമല്ല, ഇവ കൂട്ടാനുള്ള ഷേപ് വെയറുമുണ്ട്. പാഡഡ് ബ്രേസിയർ അത്തരമൊരു ഷേപിങ് ഉൾവസ്ത്രമാണ്. ഇതു ധരിച്ചാൽ ബ്രെസ്റ്റ് സൈസ് കൂടുതൽ തോന്നിക്കും.

മെലിഞ്ഞവർക്ക് ബോഡി ബാലൻസ്ഡ് ലുക് സ്വന്തമാക്കാൻ പാഡ് വച്ചിട്ടുള്ള ഷേപ് വെയർ ഉപയോഗിക്കാം. പിൻഭാഗം ഭംഗികൂട്ടാൻ പാഡഡ് ബട്ട് ലിഫ്റ്റേഴ്സ്, തുടകൾക്കായി പാഡഡ് തൈ ഷേപേഴ്സ് എന്നിവയും ഉപയോഗിക്കാം. 

ടമ്മി ടക്കേഴ്സ്

വയറും ഇടുപ്പും ഒതുങ്ങിയിരിക്കാൻ ഉപയോഗിക്കുന്നതാണ് ടമ്മി ടക്കേഴ്സ്. ഇവ തന്നെ മിഡ് വെയ്സ്റ്റ്, ഹൈ വെയ്സ്റ്റ് എന്നിങ്ങനെ ലഭിക്കും. മേൽവയറും അടിവയറും ടോൺ ചെയ്യണമെങ്കിൽ ഹൈ വെയ്സ്റ്റ് ടമ്മി ടക്കേഴ്സും അടിവയർ മാത്രം ഒതുക്കിയാൽ മതിയെങ്കിൽ മിഡ് വെയ്സ്റ്റും തിരഞ്ഞെടുക്കുക. ക ൺട്രോൾ ബ്രീഫ്സ്, ഷേപ്പർ പാന്റീസ് എന്നീ ഷേപ് വെയറുകളും ടമ്മി ടക്കിങ്ങിനായാണ് അണിയുന്നത്. ഇവ പാന്റീസ് പോലെ തുടയ്ക്കു മുകളിലായി നിൽക്കും. ഷോർട്സിന്റെ ഇറക്കമുള്ള ടമ്മി ടക്കേഴ്സുമുണ്ട്.

വെയ്സ്റ്റ് സിൻചേഴ്സ്

ഇടുപ്പിന്റെ ഭാഗത്തെ  ടയറുകൾ  മറയ്ക്കാൻ വെയ്സ്റ്റ് സിൻചേഴ്സ് ധരിക്കാം. കോർസറ്റ് പോലെയുള്ള ഷേപ് വെയറാണിത്. 

പുറകുവശത്തായി ബ്രാ ലൈനി നോടു ചേർന്നു രണ്ടു വശങ്ങളിലായി വരുന്ന കൊഴുപ്പ്, ലൗ ഹാൻഡിൽസ് എന്നു വിളിക്കുന്ന ഇടുപ്പിലെ കൊഴുപ്പ് എന്നിവ മറയ്ക്കാനും വെയ്സ്റ്റ് സിൻചേഴ്സ് ഉപയോഗിക്കാം. മേൽവയറിന് ഒതുക്കം കിട്ടാനും സഹായിക്കും. അടിവയർ വെയ്സ്റ്റ് സിൻചർ കൊണ്ടു മറയ്ക്കാനാകില്ല.

നടുഭാഗത്ത് കൊളുത്തു വരുന്ന ഓപ്പൺ റാപ് ബെൽറ്റ്, കൊളുത്ത് ഇല്ലാത്ത സ്ലിപ് ഓ ൺ എന്നിങ്ങനെ വെയ്സ്റ്റ് സിൻചേഴ്സ് ലഭിക്കും.

ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ് അളവുകൾ ഏ കദേശം     ഒരു പോലെയുള്ള റെക്ടാങ്കിൾ ശ രീരകൃതിയുള്ളവർ ഇടുപ്പ് ഒതുങ്ങിയിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ വെയ്സ്റ്റ് സിൻചേഴ്സ് ഫലപ്രദമാണ്. 

പോസ്റ്റ്പാർട്ടം ഷേപ്‌വെയർ

പ്രസവശേഷം വയറിനും ഇടുപ്പിനും നട്ടെല്ലിനും സപ്പോർട് നൽകുന്നതാണു പോസ്റ്റ്പാ ർട്ടം ഷേപ് വെയർ. പേശികൾ ചുരുങ്ങി വരാനെടുക്കുന്ന സമയത്തു വയറിന് ഒതുക്കം ലഭിക്കാനും ഇവ അണിയാം. ഹിപ് സപ്പോർട് ബെൽറ്റ്, ബെല്ലി ബാൻഡ് എന്നിങ്ങനെ പലതരം പോസ്റ്റ് പാർട്ടം ഷേപ് വെയറുകളുണ്ട്. പ്രസവശേഷമുണ്ടായേക്കാവുന്ന നടുവേദനയ്ക്കും പരിഹാരമാണ് ഇത്തരം ബെൽറ്റുകൾ. ഏതൊക്കെ ഭാഗത്ത് മുറുക്കം വേണമെന്നും അത് എത്രത്തോളം വേണമെന്നും തീരുമാനിച്ച് ബെൽറ്റ് അഡ്ജസ്റ്റ് ചെയ്യാനാകും 

പലതരം തരം മെറ്റേണിറ്റി ഷേപ് വെയറുകളും ലഭ്യമാണ്.   

പുഷ് അപ് ബ്രാ

ബ്രസ്റ്റ് കപ്പിന് അടിയിൽ നിന്നു സപ്പോർട്ട് നൽകുന്നതിനാൽ മാറിടത്തിന് ആകൃതി ലഭിക്കും. വലുപ്പവും തോന്നിക്കും. ക്ലീവേജ് ഇല്ലാത്തതിൽ നിരാശരാകുന്നവർക്കും പുഷ് അപ് ബ്രാ തിരഞ്ഞെടുക്കാം. പാഡിന്റെ കനം അനുസരിച്ച് സിംഗിൾ പുഷ് അപ്, ഡബിൾ പുഷ് അപ് എന്നിങ്ങനെ സ്റ്റൈലുകളുണ്ട്.  

ഫുൾ കവറേജ് ബ്രാ

മാറിടത്തിനു മുഴുവനായി കവറേജ് നൽകുന്നതാണ് ഫുൾ കവറേജ് ബ്രാ. വലിയ മാറിടമുള്ള സ്ത്രീകൾക്കാണ് ഇത് കൂടുതൽ യോജിക്കുക. ഇവർ സാധാരണ ബ്രേസിയർ അണിയുമ്പോൾ മാറിടത്തിന്റെ വശങ്ങളിൽ പേശികൾ തുടിച്ചു നിൽക്കും. ഫുൾ കപ് ബ്രാ ആണെങ്കിൽ ഈ പ്രശ്നമില്ല, ആകൃതിയും ഭംഗിയാകും.

The Different Types of Shapewear and How They Work:

Shapewear offers a temporary solution to achieve a desired silhouette and enhance your appearance in various outfits. While exercise is the permanent path to fitness and body toning, shapewear can provide an immediate boost for special occasions and everyday confidence.

ADVERTISEMENT