വെയ്റ്റ് ലോസിന് സഹായിച്ചത് ഈ വ്യായാമം; ആരോഗ്യകാര്യത്തിൽ ആവറേജല്ല: നടി ആർഷ ബൈജു പറയുന്നു Arsha Baiju's Healthy Habits
ആവറേജ് അമ്പിളി എന്ന വെബ് സീരീസിലെ അമ്പിളിയെ ആരും മറക്കാനിടയില്ല. അമ്പിളിയെ അവതരിപ്പിച്ച ചുരുണ്ടുനീണ്ട മുടിയും നേർത്ത വിഷാദം കലർന്ന മനോഹരമായ കണ്ണുകളുള്ള ആർഷ ബൈജുവിനെയും. ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ സിനിമയിലെ മീനാക്ഷി, ‘മധുര മനോഹര മോഹ’ത്തിലെ ശലഭ, ‘തുടരും’ സിനിമയിലെ ‘മേരി’, ഇപ്പോഴിതാ തമിഴിൽ

ആവറേജ് അമ്പിളി എന്ന വെബ്
സീരീസിലെ അമ്പിളിയെ ആരും മറക്കാനിടയില്ല. അമ്പിളിയെ അവതരിപ്പിച്ച ചുരുണ്ടുനീണ്ട മുടിയും നേർത്ത വിഷാദം കലർന്ന മനോഹരമായ കണ്ണുകളുള്ള ആർഷ ബൈജുവിനെയും. ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ സിനിമയിലെ മീനാക്ഷി, ‘മധുര മനോഹര മോഹ’ത്തിലെ ശലഭ, ‘തുടരും’ സിനിമയിലെ ‘മേരി’, ഇപ്പോഴിതാ തമിഴിൽ ‘ഹൗസ് മേറ്റ്സി’ലെ അനുവിൽ എത്തിനിൽക്കുന്നു ആർഷ ബൈജുവിന്റെ യാത്ര. തുടരുന്ന ഈ യാത്രയിൽ അഭിനയത്തിൽ മാത്രമല്ല മറ്റൊരു കാര്യത്തിൽ കൂടി ആവറേജ് ആകാതെ
ശ്രദ്ധിക്കാറുണ്ട് ആർഷ– ആരോഗ്യ കാര്യത്തിൽ...
മുടിക്ക് Virgin Oil
ചുരുണ്ട മുടി ജനറ്റിക്കായി കിട്ടിയതാണ്. അച്ഛനും അമ്മയ്ക്കും ചുരുണ്ട മുടിയാണ്. വളരെ യുണീക്കാണെന്നു പറഞ്ഞാലും ഭംഗിയായി സൂക്ഷിക്കാൻ കുറച്ചു പ്രയാസമാണ്. കേളി ഗേൾ റുട്ടീനെന്നൊക്കെ കണ്ടു ചില രീതികളൊക്കെ പരീക്ഷിച്ചിട്ടുണ്ട്. പ്രത്യേക രീതിയിലുള്ള മുടി പരിചരണവും സ്റ്റൈലിങ് പ്രോഡക്ട്സും അതിനുണ്ട്. വല്ലപ്പോഴും മുടി നല്ല ഭംഗിയായി ചുരുണ്ടു കിടക്കാൻ അതു നല്ലതാണ്. പക്ഷേ, ദിവസവും ഉപയോഗിച്ചപ്പോൾ മുടി വല്ലാതെ വരണ്ടുതുടങ്ങി. ഇപ്പോൾ മുടിയുടെ പരിപാലനത്തിന് എണ്ണ മാത്രമേ ഉപയോഗിക്കാറുള്ളു. നല്ല ശുദ്ധമായ വെർജിൻ കോക്കനട്ട് ഒായിൽ.
തൈര് is the best
വെയിലേറ്റുള്ള കരിവാളിപ്പു മാറാൻ തൈരും കടലമാവും / തൈരും ഒാട്സും ഉപയോഗിക്കും. തൈര് എന്റെ ചർമത്തിനു നന്നായി വർക്കാകും. മഞ്ഞളും തേനും മുഖത്തു പുരട്ടാറുണ്ട്. കുളിക്കുന്നതിനു മുൻപു വെളിച്ചെണ്ണ മുഖത്തും കയ്യിലും കാലിലുമാക്കെ പുരട്ടി മസാജ് ചെയ്യും.
സ്കിപ്പിങ് for Weightloss
സിനിമയ്ക്കു വേണ്ടി ഭാരം കുറയ്ക്കാൻ സഹായിച്ചതു സ്കിപ്പിങ്ങാണ്. പെട്ടെന്നു മൂന്നു നാലു കിലോ കുറയ്ക്കാൻ മധുരം, പാൽ എന്നിവ ഒഴിവാക്കി. കാലറി നിയന്ത്രിച്ചു. വീട്ടിൽ തന്നെ വർക്ഔട്ടുകളും ചെയ്തു. കൂടെ നടത്തവും ഒാട്ടവും ഉണ്ടായിരുന്നു. കുറച്ചുകൂടി വേഗം ഭാരം കുറയ്ക്കാൻ വഴി ആലോചിച്ചപ്പോഴാണു പണ്ടു മുതലേ വീട്ടിലുണ്ടായിരുന്ന സ്കിപ്പിങ് റോപ്പിന്റെ കാര്യമോർത്തത്. അച്ഛനായിരുന്നു ട്രെയിനർ. 5000 ത്തിനടുത്തു വരെ സ്കിപ്പിങ് ചെയ്യുമായിരുന്നു.
ഹെൽതി Habits
ആരോഗ്യജീവിതം എെന്ന സംബന്ധിച്ച് പ്രത്യേക ഡയറ്റോ വർക് ഔട്ടോ അല്ല. എന്നും തുടരുന്ന ശീലമാണ്, കുടുംബകാര്യമാണ്. അച്ഛൻ, ബൈജുവാണ് മാതൃക. അധ്യാപകനായ അദ്ദേഹം
ദിവസവും ഒരു മണിക്കൂറോളം നടക്കും. ഭക്ഷണശേഷവും അൽപം നടക്കും. ഇതൊക്കെ എന്നും ചെയ്യും. സ്കൂളുവിട്ട് വരുമ്പോൾ അച്ഛൻ പറയും, ‘ഒന്നു നടന്നു വരാ’മെന്ന്. അങ്ങനെ ഞങ്ങളും നടക്കാൻ പോകും. എന്റെ അമ്മയുടെ അച്ഛൻ മിലിട്ടറി ഒാഫിസറായിരുന്നു. 90 വയസ്സുണ്ട്. ഇപ്പോഴും സ്വന്തം കാര്യങ്ങളെല്ലാം തനിയെയാണു ചെയ്യുക. ഇതെല്ലാം ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പുറത്തുനിന്നു ഭക്ഷണം കഴിക്കുമെങ്കിലും ഒരു ലിമിറ്റുണ്ട്. നടപ്പില്ലെങ്കിൽ വീട്ടിനുള്ളിൽ വ്യായാമം ചെയ്യും. എനിക്കൊരു
ചേട്ടനുണ്ട്–അരവിന്ദ്. പണ്ട് ഞങ്ങളൊരുമിച്ചാ
യിരുന്നു വർക് ഔട്ട് ചെയ്യാറ്. ടീച്ചറായ അമ്മ
ചാന്ദ്നിയും ചേട്ടന്റെ ഭാര്യ ഹരിതയും ഹെൽത് കോൺഷ്യസ് തന്നെ.
ചായ കുടിയാണ് ഒരേ ഒരു ദുശ്ശീലം. പക്ഷേ, ആ ദുശ്ശീലത്തെയും ഞാനങ്ങു ‘ഹെൽതിഫൈ’ചെയ്തു–ചായയിൽ ഇഞ്ചിനീരു ചേർത്തു ജിഞ്ചർ ടീ ആക്കി കുടിച്ചു തുടങ്ങി.ആർഷയുടെ കണ്ണിൽ കുസൃതിച്ചിരി തിളക്കം.