സ്വപ്നം പോലെ തന്നിലേക്കു വന്നു ചേർന്ന ആ കഥാപാത്രങ്ങളെല്ലാം ശീതളിന്റെ കൈകളിൽ ഭദ്രമായിരുന്നു– ഗോളത്തിലെ നീനയും വളയിലെ വിശാലാക്ഷിയും പ്രകമ്പനത്തിലെ വേദികയുമെല്ലാം. അഴകിലും ആരോഗ്യത്തിലും മനോഭാവത്തിലുമെല്ലാം മേക്കോവർ നൽകിയാണു ശീതൾ ജോസഫ് പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. ആ വിശേഷങ്ങളറിയാം.

വർക്കൗട്ടും ബോക്സിങ്ങും
 
ADVERTISEMENT

ഞാൻ വർക്കൗട്ടു ചെയ്യാത്ത, ഒരാളായിരുന്നു. അഭിനേത്രി എന്ന നിലയിൽ ജീവിതം കൂടുതൽ ആരോഗ്യകരമാക്കാനായി ഇപ്പോൾ വളരെ ഹെൽത് കോൺഷ്യസ് ആണ്. ആഴ്ചയിൽ ആറുദിവസം ജിമ്മിൽ വർക്കൗട്ടു ചെയ്യും.സാധിച്ചില്ലെങ്കിൽ നാലുദിവസം. ഞായറാഴ്ച ശരീരത്തിനു പൂർണ വിശ്രമം നൽകും. ആഴ്ചയിൽ മൂന്നുതവണ ബോക്സിങ് പരിശീലനം. ദിവസവും രാത്രി ബാഡ്മിന്റൻ കളിക്കും. ബോക്‌സിങ്ങും ബാഡ്മിന്റനും ചെയ്യാനാകാതെ വരുമ്പോൾ സ്വിമ്മിങ് ചെയ്യാറുണ്ട്. കഴിയുന്നത്ര കാലറി എരിയിച്ചു കളയാൻ ശ്രമിക്കും. ദിവസവും 10,000 ചുവടുകൾ നടക്കാൻ ശ്രമിക്കും.

ADVERTISEMENT

ഷുഗർ കട്ട് പ്രധാനം

ഞാൻ നല്ല ഫൂഡി ആണ്. വ്യത്യസ്തങ്ങളായ ഫൂഡ് എക്സ്പ്ലോർ ചെയ്യാനും ഇഷ്ടമാണ്. സ്ട്രിക്‌റ്റ് ഡയറ്റും ഡയറ്റീഷന്റെ നിർദേശത്തോടെയുള്ള ഡയറ്റ് പ്ലാനും ഇല്ല. എന്നാൽ അടുത്ത സിനിമയ്ക്കു വേണ്ടി ശരീരഭാരം കുറയ്ക്കുന്നതിനായി ഞാൻ ഇപ്പോൾ ഒരു വെയ്‌‌റ്റ് ലോസ് ജേണിയിലാണ്. ട്രെയ്നറുടെ നിർദേശപ്രകാരം ചില ആഹാരങ്ങൾ കഴിക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഷുഗറാണ് ഏറ്റവും പ്രാധാന്യത്തോടെ ഒഴിവാക്കുന്നത്. എണ്ണ ചേരുന്ന ആഹാരം, ജങ്ക്ഫൂഡ്, സോഫ്‌റ്റ് ഡ്രിങ്സ് എല്ലാം ഒഴിവാക്കും. പ്രോട്ടീൻ സമ്പന്നമായ ആഹാരങ്ങളാണു കൂടുതലും കഴിക്കുന്നത്. കഴിക്കുന്നതു നിശ്ചിത കാലറിക്കപ്പുറത്തേക്കു പോകാതെ ശ്രദ്ധിക്കും. ഷുഗർ ക്രേവിങ് വന്നാൽ പഴങ്ങൾ, പ്രോട്ടീൻ ബാറുകൾ, ഷുഗർ ഫ്രീ / കാലറി കുറഞ്ഞ ഷുഗർ വിഭവങ്ങൾ ഇവ കഴിക്കാറുണ്ട്. പക്ഷേ, ചായയിൽ അൽപം പഞ്ചസാര ചേർക്കും.

ADVERTISEMENT

കഥാപാത്രമായി മാറുന്നതിനു വേണ്ടി ശാരീരികമായി മാറ്റങ്ങൾ വരുത്താറുണ്ട്. ഏതു കഥാപാത്രത്തിനായും എന്നെ ട്രാൻസ്ഫോം ചെയ്യാൻ തയാറാണ്. ഒരു സിനിമയിലെ കഥാപാത്രത്തിൽ നിന്നു വ്യത്യസ്തമായി അടുത്ത സിനിമയിൽ എന്നെ കാണുമ്പോഴാണ് അഭിനേത്രി എന്ന നിലയിൽ ഞാൻ സ്വീകാര്യയാകുന്നത്.

ടാൻ മാറ്റാൻ തൈര്

കുറച്ചു നാൾ മുൻപുവരെ വെള്ളം കുടിക്കുന്നതു കുറവായിരുന്നു. അങ്ങനെ മുടി കൊഴിഞ്ഞു, ചർമം വരണ്ടതായി, നിർജലീകരണ പ്രശ്നങ്ങളുണ്ടായി. വർക്കൗട്ടു തുടങ്ങിയതോടെ ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിച്ചു തുടങ്ങി. ധാരാളം വെള്ളം കുടിക്കുന്നതാണ് എന്റെ ബ്യൂട്ടി ടിപ്. വെയിലേറ്റു ടാൻ വന്നാൽ തൈര് പുരട്ടാറുണ്ട്. സൺസ്‌ക്രീൻ സ്ഥിരമായി ഉപയോഗിക്കും. പുറത്തു പോയി വന്നാൽ മുഖം നന്നായി ക്ലെൻസ് ചെയ്യും. മേക്കപ്പ് നീക്കും. വൃത്തിയാക്കിയ മുഖത്തു മോയ്സചറൈസർ പുരട്ടും. ലിപ് ബാമും പുരട്ടാറുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പാർലറിൽ പോയി ഹോട്ട് ഒായിൽ മസാജ് ചെയ്യാറുണ്ട്. ഒമേഗാ 3ടാബ്‌ലറ്റുകളും മൾട്ടി വൈറ്റമിനും കഴിക്കാറുണ്ട്.

എന്റെ സോളോ ഡേറ്റിങ്

ജീവിതത്തിൽ അവിചാരിതമായി സമ്മർദങ്ങളുണ്ടായപ്പോൾ സ്ട്രെസ്സ് ഈറ്റിങ്ങിന്റെ ഭാഗമായി കൂടുതൽ ആഹാരം കഴിച്ചു തുടങ്ങി. ഷുഗറും ജങ്ക് ഫൂഡും അതിൽ ഉൾപ്പെട്ടു. പതിയെ ആ ശീലം മാറ്റിയെടുത്തു. സമ്മർദം വരുമ്പോൾ മെലഡി കേട്ട് ഉറങ്ങാൻ ശ്രമിക്കും. അല്ലെങ്കിൽ ഇഷ്ടമുള്ള സ്ഥലത്തേക്കു യാത്ര പോകും. സെൽഫ് സോളോ ഡേറ്റ് നൽകി ഞാൻ എന്നെത്തന്നെ ഹാപ്പിയാക്കും. ദൂരസ്ഥലമെന്നല്ല, ശാന്തമായും സ്വസ്ഥമായും ഇരിക്കാൻ പറ്റിയ ഇടം എന്നതാണു പ്രധാനം. പ്രിയപ്പെട്ടവരോടു സംസാരിച്ചും സിനിമ കണ്ടും ഷോപ്പിങ്ങിനു പോയുമെല്ലാം ഞാൻ എന്നെ സന്തോഷിപ്പിക്കും.

മലനിരകളെ സ്നേഹിച്ച്

ഒരാൾക്ക് എപ്പോഴും ഹാപ്പി ആയിരിക്കാനാകില്ല എന്ന തിരിച്ചറിവാണു ജീവിതം പഠിപ്പിച്ച പാഠം. ചെറിയകാര്യങ്ങളിൽ സങ്കടപ്പെടുന്ന ഒരാളായിരുന്നു ഞാൻ. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ കാര്യങ്ങൾ നേടുന്നതിലൂടെയാണു ഞാൻ സന്തോഷിക്കുന്നത്. കരിയർ എനിക്കു സന്തോഷം നൽകുന്ന ഒന്നാണ്. യാത്രചെയ്യാൻ ഏറെ ഇഷ്ടമാണ്. മലനിരകളിലേക്കു യാത്ര പോകുമ്പോൾ ഞാൻ ഏറെ സന്തോഷിക്കും. കാരണം ഞാനൊരു ‘മൗണ്ടൻ പേഴ്സൻ’ ആണ്. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിത്തുടങ്ങിയപ്പോൾ ഞാൻ ബെറ്റർ പേഴ്സൻ ആയി. ഉള്ളതിൽ സന്തോഷം കണ്ടെത്താൻ പഠിച്ചപ്പോൾ ജീവിതം കൂടുതൽ മനോഹരവുമായി.

ADVERTISEMENT