ആരോഗ്യത്തോടെയിരിക്കണമെങ്കിൽ ഭക്ഷണശീലങ്ങൾ ആരോഗ്യകരമായിരിക്കണം. സമയത്തിന് ഭക്ഷണം കഴിക്കുക, മിതമായ അളവിൽ കഴിക്കുക, ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നിശ്ചിത അനുപാതത്തിൽ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നിങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതവണ്ണം മുതൽ അർബുദം വരെയുള്ള രോഗങ്ങളെ പേടിക്കുകയേ

ആരോഗ്യത്തോടെയിരിക്കണമെങ്കിൽ ഭക്ഷണശീലങ്ങൾ ആരോഗ്യകരമായിരിക്കണം. സമയത്തിന് ഭക്ഷണം കഴിക്കുക, മിതമായ അളവിൽ കഴിക്കുക, ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നിശ്ചിത അനുപാതത്തിൽ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നിങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതവണ്ണം മുതൽ അർബുദം വരെയുള്ള രോഗങ്ങളെ പേടിക്കുകയേ വേണ്ട.

പോഷകസന്തുലിതമായ ഭക്ഷണത്തിലേക്കുള്ള എളുപ്പവഴിയാണ് ഹെൽതി ഈറ്റിങ് പ്ലേറ്റ്. ഒരു പ്ലേറ്റ് ഭക്ഷണത്തിൽ പോഷകങ്ങളെല്ലാം എങ്ങനെ സന്തുലിതമായും ആരോഗ്യകരമായും ഉൾപ്പെടുത്തണം എന്ന അറിവാണിത്. എങ്ങനെയാണ് ഹെൽതി ഈറ്റിങ് പ്ലേറ്റ് ചിട്ടപ്പെടുത്തേണ്ടത് എന്നു നോക്കാം.

ADVERTISEMENT

∙ പ്ലേറ്റിന്റെ അരഭാഗം പഴങ്ങളും പച്ചക്കറികളും കൊണ്ട് നിറയ്ക്കുക. വ്യത്യസ്ത നിറങ്ങളിലുള്ള വിവിധങ്ങളായ പച്ചക്കറികൾ ഉൾപ്പെടുത്തുക. ഉദാഹരണത്തിന് ഇരുണ്ട പച്ചനിറമുള്ള ഇലക്കറികൾകൊണ്ട് തോരനാകാം, ഇളംപച്ച പയർവർഗത്താൽ മെഴുക്കുപുരട്ടിയാകാം, കാരറ്റും കുക്കുമ്പറും ബീറ്റ്റൂട്ടുമൊക്കെ ചേർന്ന പച്ചയും ചുവപ്പും വർണഭംഗിയുള്ള സാലഡാകാം. ഉരുളക്കിഴങ്ങ് പോലെ കിഴങ്ങുവർഗങ്ങൾ പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം.

∙ പ്ലേറ്റിന്റെ കാൽ ഭാഗം പ്രോട്ടീൻ നിറഞ്ഞ വിഭവങ്ങളാകട്ടെ. അതു മീനോ ചിക്കനോ കൊഴുപ്പുനീക്കിയ മാംസമോ ആകാം. സസ്യഭുക്കുകൾക്ക് പയറോ പരിപ്പോ കഴിക്കാം. ഇതൊന്നുമല്ലെങ്കിൽ ഒരുപിടി നട്സ് കഴിക്കാം. സോസേജ് പോലെയുള്ള സംസ്കരിച്ച മാംസവിഭവങ്ങളും ചുവന്ന മാംസവും ഒഴിവാക്കുന്നതാണ് നല്ലത്.

ADVERTISEMENT

∙ പ്ലേറ്റിന്റെ കാൽഭാഗം മതി ധാന്യ ഭക്ഷണം. അളവിലും പ്രധാനമാണ് ഏതുതരം ആണെന്നത്. കാർബോഹൈഡ്രേറ്റ് ആണെന്നത്. തവിടുനീക്കാത്ത അരി കൊണ്ടുള്ള കഞ്ഞിയോ മുഴുഗോതമ്പു കൊണ്ടുള്ള ചപ്പാത്തിയോ കീൻവ കൊണ്ടുള്ള വിഭവങ്ങളോ ആയാൽ വളരെ നല്ലത്. ചോറായാലും പലഹാരമായാലും അരി ഭക്ഷണത്തിന്റെ അളവു കുറയ്ക്കാം. മൈദ കൊണ്ടുള്ള വിഭവങ്ങൾ, വെള്ളയരിച്ചോറ് എന്നിവ ഒഴിവാക്കാം.

എണ്ണയും പാനീയങ്ങളും

ADVERTISEMENT

∙ എണ്ണ എപ്പോഴും മിതമായി ഉപയോഗിക്കുക. വിഭവങ്ങൾക്ക് അനുസരിച്ച് ഒലിവെണ്ണയും വെളിച്ചെണ്ണയും സൺ ഫ്ളവർ എണ്ണയുമൊക്കെ മാറിമാറി ഉപയോഗിക്കാം. എണ്ണയിൽ മുക്കിപ്പൊരിക്കലും വറുത്തുകോരലും ഒഴിവാക്കുക.

∙ പാലും പാലുൽപന്നങ്ങളും ദിവസം ഒരു തവണ മാത്രമാക്കുക. പഴച്ചാറുകൾ കഴിവതും മധുരമിടാതെ കുടിക്കുക. അതും ദിവസം രണ്ടു തവണയിൽ കൂടുതൽ വേണ്ട. കാപ്പി, ചായ എന്നിവ മധുരമിട്ട് കുടിക്കുന്നവർ ദിവസം രണ്ട് ഗ്ലാസ്സ് ആയി പരിമിതപ്പെടുത്തുക. ശീതളപാനീയങ്ങൾ ദിവസേന കുടിക്കരുത്.

ADVERTISEMENT