ചൈനയിൽ വവ്വാലുകളിൽ എച്ച്കെയു 5– കോവ് 2 (HKU5-CoV) എന്ന വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നതോടെ പലരും പരിഭ്രാന്തിയിലാണ്. പക്ഷേ, പേടിയുടെ ആവശ്യമില്ല എന്നതാണു യാഥാർഥ്യം. എച്ച്കെയു5 കോവ് 2 വൈറസ് വവ്വാലുകളിൽ കാണുന്ന ഒരു വൈറസാണ്. വവ്വാലുകളിൽ കാണുന്ന അനേകം വൈറസുകളിൽ ഒന്നായ ഈ വൈറസ് ഇതുവരെ

ചൈനയിൽ വവ്വാലുകളിൽ എച്ച്കെയു 5– കോവ് 2 (HKU5-CoV) എന്ന വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നതോടെ പലരും പരിഭ്രാന്തിയിലാണ്. പക്ഷേ, പേടിയുടെ ആവശ്യമില്ല എന്നതാണു യാഥാർഥ്യം.

എച്ച്കെയു5 കോവ് 2 വൈറസ് വവ്വാലുകളിൽ കാണുന്ന ഒരു വൈറസാണ്. വവ്വാലുകളിൽ കാണുന്ന അനേകം വൈറസുകളിൽ ഒന്നായ ഈ വൈറസ് ഇതുവരെ മനുഷ്യരിൽ അണുബാധയ്ക്കു കാരണമായിട്ടില്ല. ഉണ്ടാക്കും എന്നത് അഭ്യൂഹം മാത്രമാണ്. മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രത്തിനു (MERS) കാരണമാകുന്ന വൈറസിന്റെ ഗ്രൂപ്പിൽ പെട്ടതാണ് ഈ വൈറസും.

ADVERTISEMENT

എച്ച്കെയു5 കോവ് 2 വൈറസും കോവിഡ് വൈറസും ഒരു സ്വീകർത്താവിന്റെ (മൃഗത്തിന്റെ) ശരീരത്തിൽ കയറുന്നത് എസിഇ2 റിസപ്റ്റേഴ്സ് വഴിയാണ്. മനുഷ്യരിൽ ഈ സ്വീകരണികൾ വഴിയാണ് കോവിഡ് വൈറസ് കയറിപ്പറ്റിയതും. ഈ സാദൃശ്യം കൊണ്ടാണ് പുതിയ വൈറസിനെ കോവിഡുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത്. എന്നാൽ, പഠനങ്ങൾ കാണിക്കുന്നത് സാർസ് കോവ് 2 വൈറസിനെ അപേക്ഷിച്ച് ഈ വൈറസിന് എസിഇ2 സ്വീകരണികളുമായി ബന്ധപ്പെടുവാനുള്ള താൽപര്യം (Affinity) കുറവാണ് എന്നാണ്.

മാത്രമല്ല, ഇതേവരെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് കടന്നു കയറിയിട്ടില്ല. എങ്കിലും ഭാവിയിൽ വൈറസിനു ജനിതക പരിവർത്തനം വന്ന് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ സൂക്ഷ്മമായ നിരീക്ഷണം വേണമെന്നാണു ഗവേഷകർ കരുതുന്നത്. അതല്ലാതെ ഭയക്കേണ്ട കാര്യമില്ല.

ADVERTISEMENT

ഈ വൈറസുകളെല്ലാം വരുന്നത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം വഴിയാണ്. അതുകൊണ്ടു കഴിയുന്നതും വന്യമൃഗങ്ങളുമായുള്ള അടുത്തുള്ള ഇടപഴകൽ ഒഴിവാക്കുന്നതാണു നല്ലത്.

വിവരങ്ങള്‍ക്കു കടപ്പാട്

ADVERTISEMENT

ഡോ. എ. ഫത്താഹുദ്ദീൻ

തലവൻ, ശ്വാസകോശ രോഗവിഭാഗം, മെഡി. കോളജ്, തിരുവനന്തപുരം

ADVERTISEMENT