ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരൽ മുതൽ അഞ്ജനമെഴുതലും നസ്യവും വരെ: പ്രതിരോധശക്തി കൂട്ടാൻ ആയുർവേദ വഴികൾ
ഒാരോ വ്യക്തിയും ജീവിക്കേണ്ട നിർദേശങ്ങൾ ആയുർവേദം നമുക്കു മുൻപിൻ വരച്ചുകാട്ടുന്നു.ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂെട പ്രതിരോധശക്തി വർധിപ്പിച്ചു രോഗങ്ങളെ ചെറുക്കാം. ∙ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുക ഉണരുന്നതിൽ നിന്നു തന്നെ ആരംഭിക്കാം.ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുക. രാവിലെ മൂന്നു മുൽ ആറ് വരെയുള്ള സമയമാണ് ബ്രാഹ്മ

ഒാരോ വ്യക്തിയും ജീവിക്കേണ്ട നിർദേശങ്ങൾ ആയുർവേദം നമുക്കു മുൻപിൻ വരച്ചുകാട്ടുന്നു.ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂെട പ്രതിരോധശക്തി വർധിപ്പിച്ചു രോഗങ്ങളെ ചെറുക്കാം.
∙ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുക
ഉണരുന്നതിൽ നിന്നു തന്നെ ആരംഭിക്കാം.ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുക. രാവിലെ മൂന്നു മുൽ ആറ് വരെയുള്ള സമയമാണ് ബ്രാഹ്മ മുഹൂർത്തമായി കണക്കാക്കിയിട്ടുള്ളത്.ഈ സമയത്ത് ഉണരുന്നതു വ്യക്തിയുെട ആയുസ് വർധിക്കാനും രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കും എന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു.
∙ കണ്ണിൽ അഞ്ജനം
കണ്ണുകൾ പലപ്പോഴും പൊടിയും പുകയും നിറഞ്ഞതിനാൽ അണുബാധയ്ക്കു സാധ്യതയുണ്ട്.അഞ്ജനം എഴുതുന്നതിലൂെട കണ്ണുകൾ ശുദ്ധീകരിക്കുകയും ചെറിയ നീരുകൾ,പീളകൾ,കഫം എല്ലാം ഒഴുകി കളയുകയും െചയ്യും.
∙ നസ്യം െചയ്യാം
കഴുത്തിനു മുകളിലുള്ള എല്ലാത്തരം രോഗങ്ങൾക്കും ഔഷധം എത്തിക്കുന്ന നസ്യം ചികിത്സയായി ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നു.മൂക്കിൽ ഒഴിക്കുന്ന ഔഷധം ശിരസ്സിന്റെ മധ്യഭാഗത്ത് എത്തിച്ചേർന്ന് കണ്ണ്,ചെവി,നാക്ക്,കഴുത്ത് എന്നിവയിലെ സ്രോതസ്സുകളെ വൃത്തിയാക്കി അവിടെ പറ്റിപ്പിടിച്ചിരിക്കുന്ന രോഗകാരികളെ പുറന്തള്ളുന്നു.അണുതൈലം ക്ഷീരബല101 എന്നീ മരുന്നുകൾ നസ്യത്തിനായി ഉപയോഗിക്കാം.
∙ തലയിൽ എണ്ണ
ശരിയായ വിധി പ്രകാരം തലയിൽ എണ്ണ തേച്ചാൽ തലവേദന,തൊണ്ട വേദന,കാഴ്ചക്കുറവ്,ചെവിവേദന,കേൾവിക്കുറവ്,പല്ലുവേദന,കഴുത്തു വേദന,കൈ വേദന എന്നിവയെ പ്രതിരോധിക്കും,ഒാരോരുത്തരുെടയും ശരീരപ്രകൃതിക്കു ചേരുന്ന എണ്ണകൾ കണ്ടെത്താം.
∙ എണ്ണ തേച്ച് ഉഴിയാം.
ദേഹത്ത് എണ്ണയോ മറ്റ് ഔഷധങ്ങളോ തേച്ച് ഉഴിയുന്നതിനാണ് അഭ്യംഗം എന്നു പറയുന്നു.എണ്ണ േതച്ചു കുളിക്കുന്നത് ദിനചര്യയിൽ ഉൾപ്പെടുത്താം.ധന്വന്തരം കുഴമ്പ്, പിണ്ഡതൈലം,സഹചരാദി കുഴമ്പ് തുടങ്ങിയ യുക്തമായ തൈലകൾ ദേഹത്തു പുരട്ട് കൈകൾ കൊണ്ടു ശരീരമാകമാനം ഉഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ കുളിക്കാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ െചയ്യാം.
∙ ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങണം. നല്ല ഉറക്കത്തിനു കിടപ്പു മുറിയിലെ വെളിച്ചം ഒഴിവാക്കുക.കിടക്കുന്നതിന് അരമണിക്കൂർ മുൻപു ദേഹം കഴുകുക.ഒരു ടീസ്പൂൺ കറുവപ്പട്ട തൊലി പാലിൽ യോജിപ്പിച്ചു കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപു കുടിക്കാം.തണുത്ത പാലിൽ ഒരു ടീസ്പൂൺ ജാതിക്ക പൊടിയിട്ടു കുടിക്കാം.
പലപ്പോഴും വീട്ടിൽ നിന്നാണ് രോഗങ്ങൾ വരുന്നത്. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.രാവിലെയും വൈകുന്നേരവും വീടിനു ചുറ്റും പുകയ്ക്കണം.പുകയ്ക്കാൻ അപരാജിത ചൂർണം ഉപയോഗിക്കാം.അഷ്ടഗന്ധ ചൂർണവും നല്ലതാണ്.
ഡോ.ബി. രാജ്കുമാർ
തിരുവനന്തപുരം