പ്രതിരോധ കുത്തിവയ്പുകൾ എന്നു കേൾക്കുന്പോൾ, കുഞ്ഞുങ്ങൾക്കു നൽകുന്ന വാക്സിനേഷനാണെന്നാണു പലരും ധരിച്ചിരിക്കുന്നത്! എന്നാൽ പതിറ്റാണ്ടുകളായി, മുതിർന്നവരിലും പ്രതിരോധ കുത്തിവയ്പുകൾ കൊടുത്തുവരുന്നു. പ്രമേഹരോഗികൾക്കു പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ചു പല രോഗങ്ങളും രണ്ടു മുതൽ - മൂന്നു മടങ്ങു കൂടുതലായി വരുന്നു.

പ്രതിരോധ കുത്തിവയ്പുകൾ എന്നു കേൾക്കുന്പോൾ, കുഞ്ഞുങ്ങൾക്കു നൽകുന്ന വാക്സിനേഷനാണെന്നാണു പലരും ധരിച്ചിരിക്കുന്നത്! എന്നാൽ പതിറ്റാണ്ടുകളായി, മുതിർന്നവരിലും പ്രതിരോധ കുത്തിവയ്പുകൾ കൊടുത്തുവരുന്നു. പ്രമേഹരോഗികൾക്കു പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ചു പല രോഗങ്ങളും രണ്ടു മുതൽ - മൂന്നു മടങ്ങു കൂടുതലായി വരുന്നു.

പ്രതിരോധ കുത്തിവയ്പുകൾ എന്നു കേൾക്കുന്പോൾ, കുഞ്ഞുങ്ങൾക്കു നൽകുന്ന വാക്സിനേഷനാണെന്നാണു പലരും ധരിച്ചിരിക്കുന്നത്! എന്നാൽ പതിറ്റാണ്ടുകളായി, മുതിർന്നവരിലും പ്രതിരോധ കുത്തിവയ്പുകൾ കൊടുത്തുവരുന്നു. പ്രമേഹരോഗികൾക്കു പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ചു പല രോഗങ്ങളും രണ്ടു മുതൽ - മൂന്നു മടങ്ങു കൂടുതലായി വരുന്നു.

പ്രതിരോധ കുത്തിവയ്പുകൾ എന്നു കേൾക്കുന്പോൾ, കുഞ്ഞുങ്ങൾക്കു നൽകുന്ന വാക്സിനേഷനാണെന്നാണു പലരും ധരിച്ചിരിക്കുന്നത്! എന്നാൽ പതിറ്റാണ്ടുകളായി, മുതിർന്നവരിലും പ്രതിരോധ കുത്തിവയ്പുകൾ കൊടുത്തുവരുന്നു.
പ്രമേഹരോഗികൾക്കു പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ചു പല രോഗങ്ങളും രണ്ടു മുതൽ - മൂന്നു മടങ്ങു കൂടുതലായി വരുന്നു. ചില പകർച്ചവ്യാധികളുടെ കാര്യത്തിലും ഇതു പ്രസക്തമാണ്. പ്രമേഹരോഗികൾക്ക് ഒട്ടേറെ പ്രതിരോധ കുത്തിവയ്പുകൾ നിർദേശിക്കാറുണ്ടെങ്കിലും, അക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ടവ മാത്രം പറയാം.

ഇൻഫ്ലുവൻസ വാക്സീൻ
ഇൻഫ്ലുവൻസ അല്ലെങ്കിൽ ഫ്ലൂ നമുക്കു സുപരിചിതമാണ്. നമ്മൾ വൈറൽ ഫീവർ എന്നു വിളിക്കുന്ന ഒരു കൂട്ടം രോഗങ്ങളിൽ ഏറ്റവും കൂടുതലായി കാണുന്നത് ഇൻഫ്ലുവൻസയാണ്. ശരീരവേദന, ചെറിയ പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ആരോഗ്യമുള്ളവരിൽ നിസാരമായി തോന്നാമെങ്കിലും പ്രമേഹരോഗികളിൽ, അതു ഗുരുതര രോഗമായി, മരണത്തിനു വരെ കാരണമാവുകയും ചെയ്യാം. ഇൻഫ്ലുവൻസ വൈറസുകൾക്ക് ഒരു പ്രത്യേകതയുണ്ട്. ആന്റിജനിക് ഡ്രിഫ്റ്റ്, ആന്റിജനിക് ഷിഫ്റ്റ് തുടങ്ങിയ പ്രതിഭാസങ്ങളാണ് ഇവ. ഇൻഫ്ലുവൻസ വൈറസിനു മാസങ്ങൾക്കുള്ളിൽ തന്നെ രൂപഭാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഒരു വർഷം തന്നെ ഒന്നോ രണ്ടോ തവണ വാക്‌സീനിലെ ചേരുവകൾ മാറിക്കൊണ്ടിരിക്കും.

ADVERTISEMENT

ഇൻഫ്ലുവൻസ വാക്സീൻ ആഗോളതലത്തിൽ നിർദേശിക്കപ്പെടുന്നതു പ്രമേഹരോഗികൾക്കു മാത്രമല്ല, ആറു മാസം പൂർത്തിയാക്കിയ കൊച്ചു കുഞ്ഞുങ്ങൾക്കു മുതൽ ഈ വാക്സീൻ സ്വീകരിക്കാം. ടൈപ്പ് 2 പ്രമേഹരോഗികൾ, ടൈപ്പ് 1 പ്രമേഹമുള്ള കുഞ്ഞുങ്ങൾ, മുതിർന്നവർ, പ്രമേഹമുള്ള ഗർഭിണികൾ എല്ലാവർക്കും ഈ വാക്സീൻ അത്യാവശ്യമാണ്.

ചില രോഗികൾ സംശയം പ്രകടിപ്പിക്കാറുണ്ട്, പ്രമേഹമുണ്ടെങ്കിൽ വാക്സീൻ ഫലപ്രദമാകുമോ? അനിയന്ത്രിതമായ പ്രമേഹമുണ്ടെങ്കിൽ പോലും വാക്സീനുകൾ ഫലപ്രദമായി പ്രവർത്തിക്കുമെന്നും, നല്ലൊരു പരിധിവരെ മരണങ്ങൾ തടയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ADVERTISEMENT

ഇൻഫ്ലുവൻസ കുത്തിവയ്പ് എല്ലാ വർഷവും ആവർത്തിച്ചുകൊണ്ടിരിക്കണം. അപൂർവം രോഗികളിൽ ഒന്നു രണ്ടു ദിവസം ചെറിയ പനി അനുഭവപ്പെടാം എന്നതൊഴിച്ചാൽ ഗുരുതര പാർശ്വഫലങ്ങളില്ല.പുത്തൻ തലമുറയിലെ വാക്സീൻ രണ്ടുതരം ഇൻഫ്ലുവൻസ എ, രണ്ടു തരം ഇൻഫ്ലുവൻസ ബി വൈറസുകൾക്കെതിരെയുള്ളതാണ്.

ന്യുമോണിയ
ശ്വാസകോശത്തിലെ നീർക്കെട്ടു മരണത്തിനു കാരണമാകാവുന്ന ഗുരുതര രോഗമാണ്. പ്രമേഹം പോലെ പ്രതിരോധശേഷി താരതമ്യേന കുറവുള്ള അവസ്ഥകളിൽ ഏതു പ്രായക്കാരിലും ന്യുമോണിയ (Pneumonia) തീവ്രമാകാം. ന്യുമോണിയയ്ക്കെതിരെ ഒട്ടേറെ കുത്തിവയ്പുകൾ നിലവിലുണ്ട്. സാധാരണഗതിയിൽ ന്യുമോണിയയ്ക്കെതിരെയുള്ള കുത്തിവയ്പ് 65 വയസ്സിനു മുകളിൽ ഉള്ളവർക്കാണു കൊടുക്കുക. എന്നാൽ പ്രമേഹം പോലുള്ള ഗുരുതര രോഗമുള്ളവർക്ക്, രണ്ടു വയസ്സു പ്രായമുള്ളപ്പോൾ മുതൽ ഈ കുത്തിവയ്പു നൽകണം. ഒറ്റ പ്രാവശ്യം മാത്രം എടുത്താൽ മതിയാകുന്ന കോൺജുഗേറ്റ് വാക്സീൻ-20 (conjugate vaccine-20)ഉം ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്.

ADVERTISEMENT

ഹെർപിസ് സോസ്റ്റർ
ഹെർപിസ് സോസ്റ്ററിന്റെയും (Herpes zoster) ചിക്കൻ പോക്സിന്റെയും (Chicken pox) പിന്നിൽ ഒരു വൈറസ് തന്നെയാണ്. ചിക്കൻ പോക്സ് പോലെയല്ല, ഹെർപിസ് സോസ്റ്റർ ആവർത്തിച്ചു വരാം. തീവ്രമായ വേദന അനുഭവപ്പെടാവുന്ന ഈ രോഗം മൂന്നിൽ ഒരാൾക്കു വരാം. പുതിയ ഹെർപിസ് സോസ്റ്റർ വാക്സീൻ 98% ഫലപ്രദമാണ്. പ്രമേഹരോഗികൾക്കു ഹെർപിസ് സോസ്റ്റർ സാധ്യത മറ്റുള്ളവരേക്കാൾ 38% കൂടുതലാണ്. ഇതുകാരണം വേദന നീണ്ടുനിൽക്കാനുള്ള സാധ്യതയും പ്രമേഹരോഗികളിൽ 20% കൂടുതലാണ്. സോസ്റ്ററിനുള്ള ഷിങ്ഗ്രിക്സ് വാക്സീൻ (Shingrix Vaccine) 50 വയസ്സു കഴിഞ്ഞവർക്കാണു നൽകുന്നത്. ആദ്യ ഡോസിനു ശേഷം രണ്ടു മാസ ങ്ങൾ കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ രണ്ടാം ഡോസും എടുക്കണം.

മറ്റു വാക്സീനുകൾ
ഹെപ്പറ്റൈറ്റിസ് ബി, ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ് തുടങ്ങി ഒട്ടേറെ കുത്തിവയ്പുകളും പ്രമേഹരോഗികൾക്കു രാജ്യാന്തര മാർഗ നിർദേശങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഈ കുത്തിവയ്പുകൾ പകർച്ച വ്യാധികൾക്കെതിരെ ആണെങ്കിൽ കൂടിയും പ്രമേഹരോഗികളിലെ ഹൃദ്രോഗം, വൃക്കരോഗം, കരൾരോഗം, പക്ഷാഘാതം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കും പ്രതിരോധം നൽകുന്നു.

തയാറാക്കിയത്
ഡോ. ജ്യോതിദേവ് കേശവദേവ്
ചെയർമാൻ
ജ്യോതിദേവ്‌സ് ഡയബറ്റിസ് റിസർച്ച് സെന്റേഴ്‌സ്
തിരുവനന്തപുരം

English Summary:

Adult vaccination is crucial, especially for individuals with diabetes, offering protection against serious infections like influenza and pneumonia. These vaccines are highly effective in preventing severe illness and complications, even in those with uncontrolled diabetes.

ADVERTISEMENT