പ്രമേഹരോഗത്തിനൊപ്പം ഗുണമേൻമയുള്ള ജീവിതം എന്നത് എല്ലാ പ്രമേഹരോഗികളുടെയും ആഗ്രഹമാണ്. പക്ഷേ ചിലർക്കെങ്കിലും അതു സാധിക്കാതെ വരുന്നുണ്ട്. അതിന്റെ അടിസ്ഥാനമാണു പ്രമേഹരോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം. അതേക്കുറിച്ചു ചെന്നൈയിലെ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷാലിറ്റീസ് സെന്ററിന്റെ ചെയർമാൻ ഡോ. വി. മോഹൻ

പ്രമേഹരോഗത്തിനൊപ്പം ഗുണമേൻമയുള്ള ജീവിതം എന്നത് എല്ലാ പ്രമേഹരോഗികളുടെയും ആഗ്രഹമാണ്. പക്ഷേ ചിലർക്കെങ്കിലും അതു സാധിക്കാതെ വരുന്നുണ്ട്. അതിന്റെ അടിസ്ഥാനമാണു പ്രമേഹരോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം. അതേക്കുറിച്ചു ചെന്നൈയിലെ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷാലിറ്റീസ് സെന്ററിന്റെ ചെയർമാൻ ഡോ. വി. മോഹൻ

പ്രമേഹരോഗത്തിനൊപ്പം ഗുണമേൻമയുള്ള ജീവിതം എന്നത് എല്ലാ പ്രമേഹരോഗികളുടെയും ആഗ്രഹമാണ്. പക്ഷേ ചിലർക്കെങ്കിലും അതു സാധിക്കാതെ വരുന്നുണ്ട്. അതിന്റെ അടിസ്ഥാനമാണു പ്രമേഹരോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം. അതേക്കുറിച്ചു ചെന്നൈയിലെ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷാലിറ്റീസ് സെന്ററിന്റെ ചെയർമാൻ ഡോ. വി. മോഹൻ

പ്രമേഹത്തിനൊപ്പം ഗുണമേൻമയുള്ള ജീവിതം എന്നത് എല്ലാ പ്രമേഹരോഗികളുടെയും ആഗ്രഹമാണ്. പക്ഷേ ചിലർക്കെങ്കിലും അതു സാധിക്കാതെ വരുന്നുണ്ട്.  പ്രമേഹരോഗികളുടെ ഗുണമേൻമയോടെയുള്ള ജീവിതത്തിന്റെ  അടിസ്ഥാന ഘടകങ്ങളിൽ ഏറ്റവും പ്രധാനമാണു  രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധവും  നേരിട്ടുള്ള ആശയവിനിമയവും. അതേക്കുറിച്ചു ചെന്നൈയിലെ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷാലിറ്റീസ് സെന്ററിന്റെ ചെയർമാൻ ഡോ.വി. മോഹൻ മനസ്സു തുറക്കുന്നു.

തിരിച്ചറിയണം ഗുണമേൻമ

ADVERTISEMENT

‘‘പഞ്ചസാരനിലയും എച്ച്ബിഎ1സി യുമൊക്കെ പരിശോധിക്കുന്നതിനൊപ്പം പ്രധാനമാണ് ഒരു പ്രമേഹരോഗിയുടെ ജീവിതത്തിന്റെ ഗുണമേന്മ. വർഷങ്ങളായി ഞാൻ ചികിത്സിക്കുന്ന പ്രമുഖനായ ഒരു രോഗിയുടെ അനുഭവം പങ്കു വയ്ക്കാം.

എച്ച്ബിഎ1സി 7 ശതമാനത്തിനുള്ളിൽ വന്നാലാണു പ്രമേഹം നിയന്ത്രിതമെന്നു പറയാനാകുന്നത്. എന്നാൽ ഈ വ്യക്തിക്ക് 7.5% ആകുമ്പോൾ തന്നെ രോഗം കൈകാര്യം ചെയ്യാനാകാത്ത വിധം അസ്വസ്ഥത ഉണ്ടാകും. പഞ്ചസാരനില താഴുന്നതിനൊപ്പം അദ്ദേഹത്തിൽ ഭയം പിടി മുറുക്കും. എന്നാൽ എച്ച്ബിഎ1സി 7.8 ശതമാനം ആയാൽ അദ്ദേഹം കുറച്ചുകൂടി കംഫർട്ടബിൾ ആകും. ഇനി എട്ടു ശതമാനം ആണെങ്കിലോ നല്ല കംഫർട്ടബിൾ ആകും. എച്ച്ബിഎ1സി ഏഴു ശതമാനത്തിലെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം അദ്ദേഹത്തെ തളർത്തിക്കളയുന്നതായാണ് എനിക്കു മനസ്സിലാക്കാനായത്. അതുകൊണ്ടു തന്നെ HbA1C 7.5–8 ശതമാനം വരെ വന്നാലും അദ്ദേഹത്തിന്റെ കാര്യത്തിൽ അതു നല്ലതാണെന്ന തീരുമാനത്തിൽ ഞങ്ങളെത്തി. അനുഭവങ്ങളിലൂടെയാണ് ഈ തീരുമാനത്തിലെത്തിയത്, ലക്ഷണങ്ങളിലൂടെയാണ് അത് ഉറപ്പിച്ചത്.

ADVERTISEMENT

വിദേശത്ത് എത്തുമ്പോൾ ഈ വ്യക്തിയോട് ആളുകൾ ചോദിക്കും, എന്തിനാണ് 7.8% എച്ച്ബിഎ1സി വച്ചുകൊണ്ടിരിക്കുന്നത്? നിങ്ങളുടെ ഡോക്ടറിന് അറിയില്ലേ എഴു ശതമാനം വേണമെന്ന് എന്നൊക്കെ. അപ്പോൾ അദ്ദേഹം അവരോടു പറയും, ആ ഡോക്ടറും ഞാനും തമ്മിൽ 30 വർഷത്തെ പരിചയമുണ്ട്. ആയിരം തവണയെങ്കിലും ഞങ്ങൾ ഇതേക്കുറിച്ചു ചർച്ച ചെയ്തിട്ടുമുണ്ട്. എന്റെ ശാരീരിക സ്ഥിതിക്കനുസൃതമായി 7.5– 7.8% ഒക്കെ വന്നാൽ മാത്രമേ ജീവിതത്തിന്റെ ഗുണനിലവാരം നിലനിർത്താനാകൂ എന്ന്. അപ്പോഴും അവർ പറഞ്ഞുകൊണ്ടേയിരിക്കും, ‘ബുക്കിൽ പറയുന്നത് ഏഴു ശതമാനം അല്ലേ?’ എന്ന്–ഡോ. വി. മോഹൻ പറയുന്നു.

കൊളസ്ട്രോളിനു സ്റ്റാറ്റിൻ കഴിക്കുമ്പോൾ പേശീവേദന വരുന്നതിനാൽ അതു കഴിക്കാനാകാത്തവരിൽ സ്‌റ്റാറ്റിൻ ഒഴിവാക്കുന്നതു പോലെ, പ്രമേഹരോഗിയുടെ ജീവിതത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുക എന്നത് ഒരു ബയോകെമിക്കൽ പരിശോധനയെക്കാൾ പ്രധാനമാണ്. രക്തസമ്മർദവും കൊളസ്ട്രോളും നിർണയിക്കുന്നതുപോലെ ഇതും പ്രധാനമാണ്.

ADVERTISEMENT

‘‘രോഗിയെ മാത്രം ചികിത്സിക്കുന്ന സ്ഥിതിയാണു പൊതുവെ കാണുന്നത്. അവരുടെ മനസ്സും പ്രതീക്ഷകളുമൊന്നും പലരും കാണുന്നില്ല’’– ഡോ. മോഹൻ പറയുന്നു. ഇൻസുലിൻ എടുക്കാൻ ഭയമുള്ളവർക്കു മറ്റു ഗുളികകൾ നൽകുന്നതും ചോറു കഴിക്കുന്നതാണു സംതൃപ്തിയെങ്കിൽ ജീവിതകാലം മുഴുവൻ ചപ്പാത്തി കഴിച്ചാൽ മതി എന്നു പറഞ്ഞു നിർബന്ധിക്കാതിരിക്കുന്നതും യോഗ ചെയ്തോളാം, നടപ്പു ബുദ്ധിമുട്ടാണ് എന്നു പറയുന്നവരെ നടക്കാൻ നിർബന്ധിക്കാതിരിക്കുന്നതുമൊക്കെ പ്രമേഹരോഗിയുടെ ജീവിതത്തിന്റെ ഗുണമേന്മ നിലനിർത്തുന്ന ലളിതമാർഗങ്ങളിൽ ചിലതു മാത്രം.

മുഖം കണ്ട്, മനസ്സറിഞ്ഞ്...

ജീവിതത്തിന്റെ ഗുണമേന്മ അളക്കുന്നതിന് ഒരു ചോദ്യാവലിയുണ്ട്. ഈ ചോദ്യാവലിയും രോഗിയെ വിലയിരുത്തുമ്പോൾ ഉൾപ്പെടുത്തേണ്ടതാണെന്നു ഡോ. മോഹൻ പറയുന്നു.

‘‘ രോഗിയും മനുഷ്യനാണെന്ന ചിന്തയ്ക്കാണ് ഇവിടെ പ്രാധാന്യം. അവരുടെ സന്തോഷങ്ങളും ബുദ്ധിമുട്ടുകളും പരിഗണിക്കണം. എന്നു കരുതി എച്ച്ബിഎ1സി 12 ആയാൽ ആ ഘട്ടത്തിൽ പ്രമേഹനിയന്ത്രണത്തിനു തന്നെയാണു പ്രാധാന്യം. രോഗിയെ പരിഗണിക്കണം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയണം. ഉചിതമായ ചികിത്സ  നൽകണം. മാനസികാരോഗ്യവും ശാരീരികാരോഗ്യവും പോലെ ജീവിതത്തിന്റെ ഗുണനിലവാരവും പ്രധാന പാരാമീറ്ററുകളാണ്.

രോഗിക്ക് എന്തു തോന്നുന്നു എന്നതിനാണു പ്രാധാന്യം. രോഗിയോടു ജീവിതത്തിന്റെ ഗുണമേന്മയെക്കുറിച്ചു ചോദിക്കുക തന്നെ വേണം. കോവിഡിനു ശേഷം ചെക്കപ്പിനു പോകാത്ത പ്രമേഹരോഗികളുണ്ട്. അവർ ലാബ് റിസൽറ്റ് ഡോക്ടർക്ക് അയയ്ക്കും. ഫോണിലൂടെയും മെയിലിലൂടെയും പ്രിസ്ക്രിപ്ഷൻ ചോദിക്കും.‘‘ ഇത്തരം കൺസൽറ്റേഷനുകളിലൂടെ അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുക സാധ്യമല്ല. അവരുടെ മുഖം കണ്ടു, മനസ്സറിഞ്ഞ് ആണ് അതു ചെയ്യേണ്ടത്, എന്തോ വിഷമിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യം, അത്തരമൊരു കൂടിക്കാഴ്ചയിലാണ് ഉരുത്തിരിയുന്നത്. അങ്ങനെ ആ പ്രശ്നത്തിനു പരിഹാരസാധ്യത തെളിയുന്നു. ലൈംഗിക ശേഷിക്കുറവുപോലെയുള്ള പ്രശ്നങ്ങൾ ഉള്ളവരുണ്ടാകാം. അതു ഫോണിലൂടെ പറയാനാകാതെ വരാം. ചിലർ പറയും, ഷുഗർ നില നിശ്ചിത വാല്യുവിന്റെ താഴെയായാൽ വിറയൽ വരും, പേടി വരും എന്നൊക്കെ. ഉറക്കത്തിൽ മരിക്കുമോ എന്നു ഭയപ്പെടുന്നവരും ഉണ്ട്. അവരോടു ഫാസ്റ്റിങ് ഷുഗർ 100 എന്നത് 120 ആക്കാം എന്നു പറയാം. അങ്ങനെ വ്യക്തിഗതമായ ചികിത്സയാണു നൽകേണ്ടത്.രോഗിയുടെ ആവശ്യങ്ങൾ ചോദിച്ചറിയുക.

ജീവിതഗുണനിലവാരം നിർണയിക്കുന്നതിനുള്ള ചോദ്യാവലികൾ ലോകാരോഗ്യസംഘടന ഉൾപ്പെടെ നൽകുന്നുണ്ട്. രോഗബാധിതരായി ഒന്നോ–രണ്ടോ വർഷത്തിനുള്ളിൽ അതു പൂരിപ്പിക്കുന്നതിലൂടെ ജീവിതഗുണമേന്മ അറിയാം. പ്രമേഹരോഗിക്കും ഇത്തരം ചോദ്യാവലി ഉണ്ട്– അതു സ്വയം ചോദിച്ചു ജീവിതഗുണനിലവാരം നിർണയിക്കാം ’’– ഡോ. മോഹൻ വിശദമാക്കുന്നു.

ADVERTISEMENT