ലോകമെമ്പാടും ഓരോ 30 സെക്കൻഡിലും ഒരു പ്രമേഹരോഗിയുടെ കാൽ മുറിച്ചുമാറ്റപ്പെടുന്നതിന്റെ പ്രധാന കാരണം, നിയന്ത്രണത്തിലല്ലാത്ത പ്രമേഹം നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപതി എന്ന അവസ്ഥയാണ്, ഇത് കാലുകളിലെ സ്പർശനശേഷി ഇല്ലാതാക്കുന്നു. പ്രമേഹം രക്തക്കുഴലുകളെയും ബാധിക്കുന്നതിനാൽ മുറിവുകൾ ഉണങ്ങാൻ വൈകുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു, കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 180 mg/dL-ന് താഴെ നിലനിർത്തേണ്ടത് വെളുത്ത രക്തകോശങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്. ഇത് കൈവരിക്കാൻ സിജിഎം, ബേസൽ ബോളസ് ഇൻസുലിൻ, ടെലിമെഡിസിൻ തുടങ്ങിയ സംവിധാനങ്ങളും വിദഗ്ധ ചികിത്സയും അനിവാര്യമാണ്, കൂടാതെ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ, വ്യായാമം, ഭക്ഷണക്രമീകരണം, ശരിയായ പാദരക്ഷകൾ, ദിവസേനയുള്ള പാദപരിശോധന എന്നിവയും പ്രമേഹ രോഗികൾ നിർബന്ധമായും പാലിക്കണം.

ഓരോ 30 സെക്കൻഡിലും ഒരു പ്രമേഹരോഗിയുടെ കാൽപാദം മുറിച്ചു മാറ്റപ്പെടുന്നു എന്നാണ് ആഗോള കണക്ക്. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇതിന്റെ കാരണം വ്യക്തമാക്കാം.

എന്താണു ന്യൂറോപതി?

ADVERTISEMENT

ദീർഘകാലം പ്രമേഹം നിയന്ത്രണമില്ലാതെ തുടരുന്പോൾ നാഡീവ്യൂഹത്തിൽ സംഭവിക്കുന്ന ക്ഷതത്തിനെയാണു ന്യൂറോപതി എന്നു പറയുന്നത്. ഇതിൽ പെരിഫറൽ ന്യൂറോപതിയാണു കൈകാലുകളെ ബാധിക്കുന്നത്. കാൽപാദങ്ങളിൽ തരിപ്പ്, നീറ്റൽ എന്നീ ലക്ഷണങ്ങൾ ഉറക്കം തന്നെ കെടുത്തും.

ന്യൂറോപതി ഗുരുതരമാകുന്പോൾ കാലുകളിലെ സ്പർശന ശക്തി പൂർണമായും ഇല്ലാതാകും. കുപ്പിച്ചില്ലിലോ ആണിയിലോ ചവിട്ടിയാൽ പോലും വേദന അനുഭവപ്പെടില്ല എന്നു വരും.  

ADVERTISEMENT

എപ്പോഴും സംഭവിക്കുന്ന ഒരു അബദ്ധമുണ്ട്. പ്രമേഹം ചികിത്സിക്കാതെ കാൽപാദങ്ങളിൽ കലശലായ നീറ്റൽ അനുഭവപ്പെടുന്പോൾ അതിനായി ചികിത്സ തുടങ്ങും. രക്തത്തിലെ പഞ്ചസാര വീട്ടിൽ സ്വയം നിരീക്ഷിക്കുവാനോ അതിൻപ്രകാരം ഇൻസുലിൻ കുത്തിവയ്പുകൾ സ്വീകരിക്കുവാനോ പലരും തയാറാവുകയില്ല.

പ്രമേഹവും മുറിവുകളും

ADVERTISEMENT

പ്രമേഹം എത്ര വർഷം പഴകിയതാണെങ്കിലും അതിന്റെ എല്ലാ ഘടകങ്ങളും നിയന്ത്രണവിധേയമാണെങ്കിൽ പ്രമേഹം ഇല്ലാത്തവരിൽ എന്നപോലെ മുറിവുകൾ പെട്ടെന്നുതന്നെ ഉണങ്ങും. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ മാത്രം രോഗമല്ല. രക്തക്കുഴലുകൾ അടഞ്ഞുപോയിട്ടുണ്ടെങ്കിൽ (വാസ്കുലോപ്പതി) അതും മുറിവുകൾ ഉണങ്ങാതിരിക്കുന്നതിനു കാരണമാകും. ആന്റിബയോട്ടിക്സ് കുത്തിവയ്പുകൾ കൊടുത്താൽ പോലും പ്രതീക്ഷിക്കുന്ന പ്രയോജനം ചെയ്യണമെന്നില്ല.

രക്തത്തിലെ പഞ്ചസാര രാവിലെ 8 മണിക്ക് 110 മി. ഗ്രാം ആയിരിക്കാം. എന്നാൽ 11 മണിക്ക് അത് 380 മി. ഗ്രാം ആകും. 24 മണിക്കൂറാകും. രക്തത്തിലെ പഞ്ചസാര 180 മി. ഗ്രാം ശതമാനത്തിൽ താഴെ (സാധിക്കുമെങ്കിൽ 140 mg/dL-ൽ താഴെ) നിയന്ത്രിക്കുവാൻ കഴിയുന്പോഴാണു വെളുത്ത രക്തകോശങ്ങൾ ഫലപ്രദമായി രോഗപ്രതിരോധ പ്രവർത്തനം നടപ്പിലാക്കുന്നത്.

ഇത് അത്ര എളുപ്പമല്ല. ഡയബറ്റിസ് സ്പെഷലിസ്റ്റുകളും നഴ്സുമാരും ഒക്കെ അടങ്ങുന്ന വിദഗ്ധ
ചികിത്സാസംഘത്തിനു മാത്രമേ രോഗികളെ സഹായിക്കാൻ കഴിയുകയുള്ളൂ. സിജിഎം (CGM –Continuous Glucose Monitoring), ബേസൽ ബോളസ് ഇൻസുലിൻ, ടെലിമെഡിസിൻ (Telemedicine) തുടങ്ങിയ സംവിധാനങ്ങൾ പ്രമേഹനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്.

ഈ നിർദേശങ്ങൾ പാലിക്കാം

∙ രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, ബിപി എന്നിവ ഡോക്ടർ നിർദേശിക്കുന്ന അളവിൽ നിലനിർത്തണം. അതിന് ഔഷധങ്ങൾ വേണ്ടിവരും.

∙ വ്യായാമവും ഭക്ഷണക്രമീകരണവും വേണം.

∙ സുരക്ഷിതമായ പാദരക്ഷകൾ (ഡയബറ്റിക് ഫൂട്ട്‌വെയർ) വീടിനുളളിലും ഉപയോഗിക്കണം.

∙ മോയിസ്ചറൈസിങ് ക്രീം ഉപയോഗിച്ചു ചർമത്തിലെ വരൾച്ച ചികിത്സിക്കണം.

∙ മുഖം സംരക്ഷിക്കുന്നതുപോലെ കാൽവെള്ളയും സംരക്ഷിക്കണം. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപായി പാദങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുക. ഒരു കണ്ണാടി ഉപയോഗിച്ചു പാദങ്ങളുടെ അടിഭാഗത്തു മുറിവുകളോ തടിപ്പുകളോ ഇല്ല എന്ന് ഉറപ്പാക്കുക.

∙ മുറിവുകൾ ഉണങ്ങുവാൻ ആന്റിബയോട്ടിക്കുകൾ ഉപയോഗപ്രദമാണ്. പ്രമേഹം നിയന്ത്രണത്തിലാണെങ്കിലേ ഇതു പ്രവർത്തിക്കുകയുള്ളു.

പ്രമേഹമുള്ളപ്പോൾ കഴിവതും മുറിവു വരാതിരിക്കാൻ ശ്രദ്ധിക്കുക. അനിയന്ത്രിതമായ പ്രമേഹമുള്ളവർക്ക് ഉറുന്പു കടിച്ചാൽ പോലും അതു വ്രണമായി മാറിയേക്കാം. സ്വയം ചികിത്സിക്കാൻ ശ്രമിക്കാതെ ഉടനെതന്നെ വൈദ്യസഹായം തേടണം.
മുറിവു ചെറുതാണെങ്കിലും വലുതാണെങ്കിലും പ്രമേഹം 24 മണിക്കൂറും നിയന്ത്രണവിധേയമാക്കുവാനുള്ള സാങ്കേതികവിദ്യയും ചികിത്സയും സ്വീകരിക്കേണ്ടതു മുറിവ് ഉണങ്ങുവാൻ അനിവാര്യമാണ്.

ഡോ. ജ്യോതിദേവ് കേശവ്ദേവ്

ചെയർമാൻ, ഡയബറ്റോളജിസ്റ്റ്
ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റേഴ്സ്

English Summary:

Diabetic foot amputations are a stark reality, with a global statistic of one amputation every 30 seconds. This article explores the underlying causes, particularly diabetic neuropathy, and emphasizes the critical importance of comprehensive diabetes management for preventing such dire outcomes.

ADVERTISEMENT