ശരീരഭാരം നിയന്ത്രിക്കുമ്പോൾ ഒാണസദ്യ കഴിക്കേണ്ടതിങ്ങനെ – പോഷകാഹാര വിദഗ്ധയുടെ നിർദേശങ്ങളറിയാം Celebrate Onam, Stay on Track : A Nutritionist's Tips
ഓണസദ്യയുടെ രുചിക്കൂട്ടുകൾ ആസ്വദിക്കുമ്പോൾ ശരീരഭാരം കൂടുമോ എന്ന ആശങ്ക വേണ്ട. സമീകൃത ഭക്ഷണം, ഊർജ്ജ നിയന്ത്രണം, കൃത്യ സമയത്ത് ഭക്ഷണം കഴിക്കൽ, ആവശ്യത്തിന് വെള്ളം കുടിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ സദ്യ സന്തോഷത്തോടെ കഴിക്കാം. ചുവന്ന അരി തിരഞ്ഞെടുക്കുക, പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുക, കറികളിൽ എണ്ണയുടെയും തേങ്ങയുടെയും അളവ് കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കുന്നത് ആരോഗ്യകരമായ ഓണസദ്യ ഉറപ്പാക്കും. വറുത്ത വിഭവങ്ങളും മധുരപലഹാരങ്ങളും മിതമായി കഴിക്കണം, പകരം മോരും ആരോഗ്യകരമായ പായസങ്ങളും തിരഞ്ഞെടുക്കാം. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുകയും, സദ്യ കഴിഞ്ഞ് അല്പം വ്യായാമം ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്. സദ്യ എന്നത് പൂർണ്ണമായി ഒഴിവാക്കേണ്ട ഒന്നല്ല, മറിച്ച് അളവിലും രീതിയിലും ശ്രദ്ധിച്ച് ആസ്വദിക്കാവുന്ന ഒന്നാണ്.

സദ്യയും പായസവും മുതൽ പ്രിയപ്പെട്ട രുചിക്കൂട്ടുകളെല്ലാം മുൻപിലെത്തുന്ന തിരുവോണം. ശരീരഭാരം നിയന്ത്രിക്കുന്ന കാലത്ത് ഒാണസദ്യ ആസ്വദിച്ചു കഴിക്കാനാകുമോ എന്ന സംശയം മിക്കവർക്കുമുണ്ടാകും.എന്നാൽ സദ്യ ഒഴിവാക്കേണ്ടതില്ല. എന്തു കഴിക്കണം, എത്ര കഴിക്കണം എന്നതിൽ അൽപം ശ്രദ്ധിച്ചാൽ മതി. തിരുവനന്തപുരം, പട്ടം, എസ് യു ടി ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റായ
പ്രീതി ആർ.നായർ നൽകുന്ന നിർദേശങ്ങൾ അറിയാം.
∙ ഓണക്കാലം തുടങ്ങുന്നതിനു മുൻപു തന്നെ സമീകൃത ഭക്ഷണത്തിനു മുൻഗണന നൽകണം. ഊർജ്ജത്തിനു നിയന്ത്രണം കൊണ്ടു വരണം.
∙ വളരെയധികം വിശന്നിട്ടു സദ്യ കഴിക്കാൻ ഇരിക്കരുത്. അങ്ങനെ ചെയ്താൽ അളവു നിയന്ത്രിച്ചു കഴിക്കാൻ സാധിക്കാതെ വരും.
∙ സദ്യ കഴിക്കുന്നതിനു 15–20 മിനിറ്റിനു മുൻപു കുറച്ചു വെള്ളം കുടിക്കുന്നത് ആഹാരത്തിന്റെ അളവു നിയന്ത്രിക്കാൻ സഹായിക്കും.
∙ സദ്യയ്ക്കായി ചോറു തയാറാക്കുമ്പോള്‍ ചുവന്ന അരി (തവിടുള്ളത്– മട്ട അരി) തിരഞ്ഞെടുക്കണം. ഇതിൽ നാരുകളും പോഷകമൂല്യവും കൂടുതലാണ്.
∙ ചോറിന്റെ അളവു കുറയ്ക്കുക. സദ്യയിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തി ചോറിന്റെ അളവു നിയന്ത്രിക്കാം.
∙ പച്ചക്കറികൾ ധാരാളമായി ഉപയോഗിക്കാം. എന്നാൽ അന്നജം കൂടുതലടങ്ങിയ പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കണം. ഉദാ. ഉരുളക്കിഴങ്ങ്, ചേമ്പ് എന്നിവ.
∙ തോരൻ, അവിയൽ, പച്ചടി, കിച്ചടി, സാമ്പാർ എന്നിങ്ങനെയുള്ള കറികൾ കൂടുതലായി കഴിക്കാം. എന്നാൽ ഇവ തയാറാക്കുമ്പോൾ തേങ്ങ, എണ്ണ എന്നിവ കുറച്ചു ചേർത്താൽ മതി.
∙ പരിപ്പ് ഒഴിച്ചു ചോറു കഴിക്കുമ്പോൾ നെയ്യ് വളരെ കുറച്ചുമാത്രം ചേർത്താൽ മതിയാകും.
∙ പപ്പടം ഒന്നു മാത്രം മതി എന്നു തീരുമാനിക്കുക.
∙ ഏത്തയ്ക്കാ ഉപ്പേരി, ശർക്കര വരട്ടി എന്നിവയിൽ ഊർജ്ജത്തിന്റെ തോതു കൂടുതലായതിനാൽ അവ വളരെ ചെറിയ അളവു മാത്രം ഉപയോഗിക്കുക.
∙ അച്ചാറുകൾ തയാറാക്കുമ്പോൾ എണ്ണയും ഉപ്പും കുറയ്ക്കണം.
∙ പായസം സദ്യയിൽ ഒഴിച്ചു കൂടാനാകാത്തതാണ്. അരി, സേമിയ എന്നിവ കൊണ്ടു തയാറാക്കുന്ന പായസങ്ങൾക്കു പകരം മില്ലറ്റുകൾ, പയർവർഗങ്ങള്‍ എന്നിവ കൊണ്ടുള്ള പായസം തയാറാക്കാം. പായസം നിയന്ത്രിതമായ അളവിൽ കഴിക്കാം.
∙ പാട നീക്കിയ പാൽ ഉപയോഗിച്ചു പാൽ പായസം തയാറാക്കാം. എന്നാൽ പഞ്ചസാരയുടെ അളവു വളരെ കുറച്ചു മാത്രം മതിയാകും.
∙ പായസം കഴിച്ചു കഴിഞ്ഞു ഹൽവ, ജിലേബി പോലുള്ള മധുരപലഹാരങ്ങൾ ഒഴിവാക്കാം.
∙ പായസം തയാറാക്കുമ്പോൾ നെയ്യ് വളരെ കുറച്ചുമാത്രം ഉപയോഗിക്കുക. അണ്ടിപരിപ്പ് വറുത്തെടുത്തു മാറ്റി വച്ച നെയ്യ് , വീണ്ടും പായസത്തിലേക്ക് ഒഴിക്കാതിരിക്കുക.
∙ വറുത്ത വിഭവങ്ങൾ അധികം കഴിക്കരുത്. ചിലർ സദ്യയോടൊപ്പം ഉഴുന്നു വട, പരിപ്പു വട പോലുള്ളവയും കഴിക്കാറുണ്ട്. അത് ഒഴിവാക്കാം.
∙ മോര് നല്ല ഒരു പ്രോബയോട്ടിക്കാണ്. അധികം ഉപ്പു ചേർക്കാതെ മോരു കഴിക്കാം.
∙ ഭക്ഷണം സാവധാനം കഴിക്കുക. ഏകദേശം 20 മിനിറ്റെങ്കിലും എടുത്തു കഴിക്കാൻ ശ്രമിക്കുക.
∙ നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതിനു ശ്രദ്ധിക്കുക. വേഗത്തിൽ കഴിക്കുന്നതു കൂടുതൽ അളവു കഴിക്കുന്നതിനു കാരണമാകാം.
∙ സദ്യ കഴിക്കുമ്പോൾ ടിവി കാണുന്നത് ഒഴിവാക്കാം. മൊബൈൽ ഫോണും മാറ്റി വയ്ക്കുക. മനസ്സറിഞ്ഞു കഴിക്കുക.
∙ സദ്യ കഴിഞ്ഞ ഉടൻ കിടക്കരുത്.
∙ ഭക്ഷണത്തിനു ശേഷം 10–20 മിനിറ്റ് എന്തെങ്കിലും ചെറിയ വ്യായാമത്തിൽ ഏർപ്പെടാം. അൽപദൂരം നടന്നാലും മതി.
∙ സദ്യയ്ക്കു ശേഷമുള്ള അടുത്ത നേരത്തെ ഭക്ഷണം ലഘുവാക്കുന്നതാണു നല്ലത്. രാത്രിയിൽ പഴങ്ങളോ, സാലഡോ കഴിക്കാം.
∙ പാൽ, ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാം. സദ്യയ്ക്കു ശേഷം വൈകിട്ടു ചുക്കുകാപ്പി കുടിക്കുന്നതു നല്ലതാണ്. ഇതിൽ കുറച്ചു കുരുമുളക്, മല്ലി എന്നിവ കൂടി ചേർക്കാം. പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കണം.
ഒാണസദ്യ കഴിക്കുന്നതുകൊണ്ടു ശരീരഭാരം കൂടുമെന്നു ഭയപ്പെടേണ്ടതില്ല. ഇഷ്ടമുള്ള വിഭവങ്ങൾ പൂർണമായി ഒഴിവാക്കുന്നതിനു പകരം അമിത ഭക്ഷണം ഒഴിവാക്കുകയും അളവു ശ്രദ്ധിക്കുകയുമാണു പ്രധാനം.