കുട്ടികളെ ബാധിക്കുന്ന ആസ്മ മാതാപിതാക്കളെ ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. കുട്ടികളിലെ ആസ്മയുടെ ചികിത്സയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളിതാ. കൃത്യമായ തുടര്‍ചികിത്സ ആവശ്യമുള്ള രോഗാവസ്ഥയാണ് കുട്ടികളിലെ ആസ്മ. ശ്വാസംമുട്ടല്‍ വരുന്ന കുട്ടികള്‍ പ്രധാനമായും രണ്ടുതരക്കാരുണ്ട്. പനി, ജലദോഷം, ചുമ

കുട്ടികളെ ബാധിക്കുന്ന ആസ്മ മാതാപിതാക്കളെ ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. കുട്ടികളിലെ ആസ്മയുടെ ചികിത്സയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളിതാ.

കൃത്യമായ തുടര്‍ചികിത്സ ആവശ്യമുള്ള രോഗാവസ്ഥയാണ് കുട്ടികളിലെ ആസ്മ. ശ്വാസംമുട്ടല്‍ വരുന്ന കുട്ടികള്‍ പ്രധാനമായും രണ്ടുതരക്കാരുണ്ട്. പനി, ജലദോഷം, ചുമ ഇവയോടൊപ്പം മാത്രം ശ്വാസംമുട്ടല്‍ വരുന്നവര്‍. ഇവര്‍ക്ക് രോഗം വരുമ്പോള്‍ ഉള്ള ചികിത്സ മതിയാകും. മറ്റൊരു കൂട്ടര്‍ തണുപ്പ്, അലര്‍ജി, ആസ്മരോഗം എന്നിവ മൂലം ശ്വാസംമുട്ടല്‍ വരുന്നവരാണ്. രണ്ടാമത്തെ കൂട്ടര്‍ക്ക് രോഗം നിയന്ത്രിച്ചുനിര്‍ത്തുന്ന കണ്‍ട്രോളര്‍ മരുന്നുകള്‍ തുടര്‍ച്ചയായി ആവശ്യം വരും. സ്ഥിരമായി നല്‍കുന്ന കണ്‍ട്രോളര്‍ മരുന്നുകള്‍ ഇന്‍ഹേലര്‍ രൂപത്തില്‍ നല്‍കുന്നതാണ് ഏറ്റവും ഉത്തമം. കഴിക്കുന്ന മരുന്നുകളെ അപേക്ഷിച്ച് 100ല്‍ ഒരു ഭാഗം മാത്രമേ ഇന്‍ഹേലറില്‍ മരുന്നുകള്‍ അടങ്ങിയിട്ടുള്ളൂ. മരുന്നു ശ്വാസകോശത്തില്‍ മാത്രമേ എത്തുകയുള്ളൂ എന്നതുകൊണ്ടും ഈ രീതിക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണ്.

ADVERTISEMENT

രോഗം നിയന്ത്രണവിധേയമാകുമ്പോള്‍ ഇന്‍ഹേലര്‍ നിര്‍ത്തുവാന്‍ സാധിക്കും. അത്യാവശ്യം ഉള്ളപ്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഇന്‍ഹേലര്‍ മരുന്നുകളോടൊപ്പം പെട്ടെന്ന് ആശ്വാസം തരുന്ന റിലീവര്‍ മരുന്നുകളും ഉപയോഗിക്കേണ്ടിവരും. Montelukast എന്ന മരുന്നും ആസ്മയുടെ ചികിത്സയില്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതാണ്. മരുന്നുകളെക്കാള്‍ ഏറെ പ്രാധാന്യം ആസ്മ ഉണ്ടാകുന്ന കാരണങ്ങള്‍ കണ്ടെത്തി അവയെ അകറ്റി നിര്‍ത്തുകയാണ്...

തയാറാക്കിയത്

ADVERTISEMENT

ഡോ. സജികുമാർ ജെ.

കൺസൽറ്റന്റ് പീഡിയാട്രീഷൻ,

ADVERTISEMENT

പരബ്രഹ്മ സ്പെഷാലിറ്റി ഹോസ്പിറ്റൽ , ഒാച്ചിറ

ADVERTISEMENT