സ്വന്തം കുട്ടി ഭാവിയിൽ ഒരു ഐൻസ്റ്റീനോ വിശ്വനാഥൻ ആനന്ദോ ഗാരി കാസ്പറോവോ ഒക്കെ ആകാണമെന്ന് ആഗ്രഹിക്കാത്ത ഏതു മാതാപിതാക്കളാണുള്ളത്? കുട്ടിയുടെ തലച്ചോർ വളരാൻ എന്തൊക്കെ പൊടിക്കൈകളാണ് അച്ഛനമ്മമാർ പ്രയോഗിക്കാറുള്ളത്. ച്യവനപ്രാശ്യങ്ങളും ലേഹ്യങ്ങളും കഴിക്കുന്നു. മാത്രമല്ല ചരടുകൾ കെട്ടുന്നു. എന്നാൽ ഇനി

സ്വന്തം കുട്ടി ഭാവിയിൽ ഒരു ഐൻസ്റ്റീനോ വിശ്വനാഥൻ ആനന്ദോ ഗാരി കാസ്പറോവോ ഒക്കെ ആകാണമെന്ന് ആഗ്രഹിക്കാത്ത ഏതു മാതാപിതാക്കളാണുള്ളത്? കുട്ടിയുടെ തലച്ചോർ വളരാൻ എന്തൊക്കെ പൊടിക്കൈകളാണ് അച്ഛനമ്മമാർ പ്രയോഗിക്കാറുള്ളത്. ച്യവനപ്രാശ്യങ്ങളും ലേഹ്യങ്ങളും കഴിക്കുന്നു. മാത്രമല്ല ചരടുകൾ കെട്ടുന്നു. എന്നാൽ ഇനി

സ്വന്തം കുട്ടി ഭാവിയിൽ ഒരു ഐൻസ്റ്റീനോ വിശ്വനാഥൻ ആനന്ദോ ഗാരി കാസ്പറോവോ ഒക്കെ ആകാണമെന്ന് ആഗ്രഹിക്കാത്ത ഏതു മാതാപിതാക്കളാണുള്ളത്? കുട്ടിയുടെ തലച്ചോർ വളരാൻ എന്തൊക്കെ പൊടിക്കൈകളാണ് അച്ഛനമ്മമാർ പ്രയോഗിക്കാറുള്ളത്. ച്യവനപ്രാശ്യങ്ങളും ലേഹ്യങ്ങളും കഴിക്കുന്നു. മാത്രമല്ല ചരടുകൾ കെട്ടുന്നു. എന്നാൽ ഇനി

സ്വന്തം കുട്ടി ഭാവിയിൽ ഒരു ഐൻസ്റ്റീനോ വിശ്വനാഥൻ ആനന്ദോ ഗാരി കാസ്പറോവോ ഒക്കെ ആകാണമെന്ന് ആഗ്രഹിക്കാത്ത ഏതു മാതാപിതാക്കളാണുള്ളത്? കുട്ടിയുടെ തലച്ചോർ വളരാൻ എന്തൊക്കെ പൊടിക്കൈകളാണ് അച്ഛനമ്മമാർ പ്രയോഗിക്കാറുള്ളത്. ച്യവനപ്രാശ്യങ്ങളും ലേഹ്യങ്ങളും കഴിക്കുന്നു. മാത്രമല്ല ചരടുകൾ കെട്ടുന്നു. എന്നാൽ ഇനി ശാസ്ത്രീയമായി തന്നെ സൂപ്പർ ബ്രെയിൻ നേടാം. കുട്ടികളുടെ വളർച്ചാഘട്ടങ്ങളിൽ മാതാപിതാക്കളുടെ കരുതലും ശ്രദ്ധയും മാത്രം മതി. കുട്ടികളുടെ ബ്രെയിൻ സൂപ്പർ ബ്രെയിൻ ആകും, തീർച്ച.

ഗർഭപാത്രത്തിലേ തുടങ്ങാം

ADVERTISEMENT

ഗർഭസ്ഥശിശുവിന് എല്ലാ ഘട്ടത്തിലും പുറമെ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് രൂപപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ നല്ല ആരോഗ്യവും ബുദ്ധിശക്തിയും ഉള്ള കുഞ്ഞ് ജനിക്കാനുള്ള കരുതലുകൾ ഗർഭിണിയായിരിക്കെ തന്നെ ആരംഭിക്കണം. ആദ്യ മൂന്നുമാസം വളരെ സൂക്ഷിക്കേണ്ട കാലമാണ്. ഈ സമയത്ത് അണുബാധകൾ വരാതെ നോക്കണം. മാനസികസമ്മർദം വരാതെയും ശ്രദ്ധിക്കണം. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. കുഞ്ഞിന്റെ പ്രതിരോധശേഷിക്കും തലച്ചോറിന്റെ വളർച്ചയ്ക്കും വൈകല്യങ്ങൾ തടയാനും ഗർഭിണി ഫോളിക് ആസിഡ് കഴിക്കേണ്ടത് അത്യാവശ്യമാണ്. ഗർഭിണയാകുന്നതിനു മുമ്പ് തന്നെ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങാം ഗർഭകാലത്ത് രക്താതിസമ്മർദം, പ്രമേഹം എന്നീ പ്രശ്നമുള്ളവർ കൃത്യ ചികിത്സ തേടിയിരിക്കണം.

അച്ഛനമ്മമാർ അരികെ

ADVERTISEMENT

മാതാപിതാക്കളുടെ സാമീപ്യം കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പ്രത്യേകിച്ച് ആദ്യ ആറ് മാസ കാലം. നല്ല പിന്തുണയുള്ള, സംരക്ഷണമേകുന്ന, സ്നേഹഭരിതമായ അന്തരീക്ഷം കുഞ്ഞിന്റെ ആന്തരിക ബുദ്ധിവളർച്ചയ്ക്ക് അനുകൂലമായ ഘടകമാണ്. കുഞ്ഞിന്റെ കൂടെ സമയം ചെലവഴിക്കണം. കുട്ടിയുടെ വികാരങ്ങളും ചലനങ്ങളും സസൂക്ഷ്മം ശ്രദ്ധിക്കണം. അവരോട് സംസാരിക്കണം, കരഞ്ഞാൽ എടുത്ത് ആശ്വസിപ്പിക്കണം, കളിക്കുന്നതിനിടെ ഓമനിക്കണം... ഇത്രയുമൊക്കെ ചെയ്യുന്നതു തന്നെ കുഞ്ഞിന്റെ ബുദ്ധിവളർച്ചയെ സഹായിക്കും. അമ്മയുടെ മാത്രമല്ല അച്ഛന്റെ സാമീപ്യവും കുട്ടിക്ക് വളരെ ആവശ്യമാണ്.

പ്രായമനുസരിച്ച് കളിപ്പാട്ടം

ADVERTISEMENT

കുട്ടികളുടെ ബുദ്ധി ശക്തി വികസിപ്പിക്കാൻ സഹായിക്കുന്ന കളിക്കോപ്പുകൾ നൽകുക. ഇന്ന് ടിവിയെ ഒരു നല്ല കളിപ്പാട്ടമായാണ് മിക്ക മാതാപിതാക്കളും കാണുന്നത്. എന്നാൽ മൂന്നു വയസ്സിനു താഴെയുള്ള കുട്ടികളെ യാതൊരു കാരണവശാലും ടിവിക്കു മുന്നിലേക്ക് കൊണ്ടു വരരുത്. മുഖത്തോടു മുഖം നോക്കി, നേരിട്ടുള്ള സംവാദത്തിലൂടെ മാത്രമേ കുട്ടിക്ക് സംസാരിക്കാനുള്ള കഴിവ് വളർത്തിയെടുക്കാനാവൂ. നിങ്ങൾ സംസാരിക്കുന്നതുമാത്രമല്ല പ്രധാനം, കുട്ടികൾ മറുപടി പറയാൻ പ്രോത്സാഹിപ്പിക്കുകയും വേണം. അഞ്ച് വയസ്സിനു ശേഷം നിശ്ചിത സമയത്തേക്കു മാത്രം കളിക്കാൻ നൽകുക. അതു വയലൻസ് കൂടുതലുള്ള ഗെയിമുകൾ കുട്ടികൾക്ക് ഒരിക്കലും നൽകരുത്. 3–5 വയസ്സുവരെയുള്ള കുട്ടികളെ ദിവസവും അര മണിക്കൂറും അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികളെ ദിവസവും ഒരു മണിക്കൂറും ടിവി കാണാൻ അനുവദിക്കാം.

മൂന്നു വയസ്സാകുന്നതോടെ അക്കങ്ങൾ എണ്ണാൻ സഹായിക്കുന്ന തരത്തിലുള്ള ഉപകരണങ്ങൾ നൽകാം. ഉദാഹരണത്തിന് ഒരേ വലുപ്പത്തിലുള്ള പന്തുകൾ വച്ച് അവ എണ്ണാൻ ആവശ്യപ്പെടാം.

മനുഷ്യനെ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഒരു ഘടകം നിരീക്ഷിക്കാനും പല രൂപങ്ങൾ നിർമ്മിക്കാനുമുള്ള കഴിവാണ്. പല രൂപത്തിലും ഭാവത്തിലുമുള്ള വസ്തുക്കളെ തമ്മിൽ ബന്ധപ്പെടുത്താനുള്ള വിവേകവും മനുഷ്യനുണ്ട്. ഈ കഴിവ് കുട്ടികളിൽ വളർത്തുന്നത് ബുദ്ധിവികാസത്തിനും ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കും. വസ്തുക്കളുടെ ആകൃതി പഠിക്കാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങളും മൂന്നു വയസ്സു മുതൽ നൽകിതുടങ്ങാം. പല രൂപത്തിലുള്ള ബ്ലോക്കുകൾ ഉപയോഗിച്ച് വസ്തുക്കൾ നിർമിക്കാനുള്ള ബിൽഡിങ് ബ്ലോക്കുകൾ ഇതിനുദാഹരമാണ്. പല വലുപ്പത്തിലുള്ള റിങ്ങുകൾ കമ്പിൽ ഇടാൻ നൽകുന്നത് വലുത്, ചെറുത് എന്നീ സങ്കൽപ്പങ്ങളെ മനസ്സിലാക്കാൻ സഹായിക്കും. ചെറിയ കുട്ടികൾക്ക് പന്ത് വെറുതെ മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്നതും നല്ലതാണ്. കുട്ടികളുടെ കാഴ്ച, ഏകാഗ്രത എന്നിവ വളരാൻ ഈ ചെറുകളി സഹായിക്കും. നാലു വയസ്സാകുന്നതോടെ കളർ പെൻസിലുകളും മറ്റും നൽകാം. നിറങ്ങളുടെ പേരും പഠിപ്പാക്കാം.

കളിമൺ കളികൾ

കളിമണ്ണ് ഉപയോഗിച്ച് ചെറിയ രൂപങ്ങൾ ഉണ്ടാക്കുന്നത് തലച്ചോറിന്റെ വികാസത്തിന് ഉതകുന്ന ഒരു വിദ്യയാണ്. തലച്ചോറിന്റെ സർഗശേഷിയെ പരിപോഷിപ്പിക്കാൻ ഇതു സഹായിക്കും. ശിൽപ്പങ്ങൾ നിർമിക്കുമ്പോൾ കൈയും കണ്ണും തമ്മിലുള്ള ഏകോപനമാണ് നടക്കുന്നത്. ഇത് തലച്ചോറിന് കൂടുതൽ പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുന്നു. കൈവിരലുകളുടെ ചലനത്തിനും തള്ളവിരലിനും നല്ല ശക്തിയുണ്ടാവുകയും ചെയ്യുന്നു.

വായനാശീലം വളർത്തുക

പുത്സകങ്ങളാണ് ഏറ്റവും നല്ല കൂട്ടുകാർ. എല്ലാവരും തുറന്നു സമ്മതിക്കുന്ന ഒരു കാര്യമാണത്. വായന തന്നെയാണ് ഏറ്റവും നല്ല ഗുണവും ശീലവും. ചെറിയ കുട്ടികളിൽ വായനശീലം വളർത്തുന്നത് വളരെ ഗുണകരമാണ്. ചെറുപ്രായത്തിൽ തന്നെ വായന ഒരു ശീലമാക്കുന്ന കുട്ടികളാണ് വലുതാകുമ്പോൾ ഏറ്റവും ബുദ്ധിശാലിയും വിവേകശാലിയും ആകുന്നത്. എന്തെങ്കിലും തരത്തിലുള്ള ഗുണപാഠം ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ കുട്ടിക്ക് നൽകുന്നതാണ് നല്ലത്. മാത്രമല്ല, സംശയങ്ങളും ചോദ്യങ്ങൾ ജനിപ്പിക്കുന്ന കഥകളും നല്ലതാണ്. കുട്ടിയുടെ ചിന്താശക്തി വളർത്താൻ ഇതു സഹായിക്കും.

കളികളിലൂടെ ബുദ്ധിവളർച്ച

പലതരത്തിലുള്ള കളികളിലൂടെ കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാം. ബോർഡ് ഗെയിംസ് എന്നറിയപ്പെടുന്ന കാരംസ്, ചെസ്സ് എന്നിവ ഉദാഹരണം. വിവേചനപരമായ ചിന്താശക്തി, അവബോധം സങ്കൽപിക്കാനുള്ള കഴിവ്, ദൃശ്യപരമായ കഴിവ് എന്നിവ വളരാൻ ബോർഡ് ഗെയിംസ് സഹായിക്കും. കണക്ക് എന്ന വിഷയത്തിൽ നല്ല ഗ്രാഹ്യമുണ്ടാകാനും ഇത്തരം കളികൾ സഹായിക്കും. ബുദ്ധിശക്തി വളരാൻ ഏറ്റവും നല്ല കളിയാണ് ചെസ്സ്. കുട്ടിക്ക് ആറ് വയസ്സായാൽ ചെസ്സിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങാം. ചിന്താശക്തി, ഓർമ, ഏകാഗ്രത എന്നിവ വർധിപ്പിക്കാൻ ചെസ്സ് സഹായിക്കും. ചെറിയ കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ, ആകർഷകമായ രൂപത്തിലുള്ള ചെറിയ ചെസ്സ് ബോർഡുകൾ ലഭിക്കും.

കണക്കിലെ കളികൾ

കണക്കിലെ ചെറിയ കൂട്ടലുകളും കളികളും കുട്ടികളുടെ തലച്ചോറിന്റെ ശേഷിയെ പരിപോഷിപ്പിക്കും. ഇതു ചിന്താശേഷിയെയും വിവേചനബുദ്ധിയേയും ഉത്തേജിപ്പിക്കുക വഴി നല്ലൊരു ബ്രെയിൻ ബൂസ്റ്റർ ആയി പ്രവർത്തിക്കുന്നു. ഏഴ് വയസ്സിനു താഴെയുള്ള കുട്ടികളെ എണ്ണാൻ പ്രേരിപ്പിക്കാം.

ശരീരത്തിന്റെ ഫിറ്റ്നസ്

തലച്ചോർ ഉണർന്നു പ്രവർത്തിക്കാനും ഓർമശക്തി റോക്കറ്റ് പോലെ കുതിക്കാനും ശരീരം നല്ല ആരോഗ്യത്തോടെയിരിക്കണം. 10 നും 15 വയസ്സിനും മധ്യേയുള്ളവർ ദിവസവും കുറഞ്ഞത് 30 മിനിറ്റിെങ്കിൽ വ്യായാമം ചെയ്യണം. വ്യായമം എന്നു പറയുമ്പോൾ ജിമ്മിൽ ചെയ്യുന്ന തരത്തിലുള്ളതു വേണ്ട. കളികളായാലും മതി. സ്കിപ്പിങ്, ഊഞ്ഞാലാട്ടം, നീന്തൽ, പന്തു കൊണ്ടുള്ള കളികൾ എന്നിവയെല്ലാം ചെയ്യാം. നിരന്തരവ്യായാമം ശരീരത്തിലെ ഓക്സിജൻ ആഗിരണം വർധിപ്പിക്കുകയും നല്ല ഉറക്കം നൽകുകയും ചെയ്യുന്നു.

സംഗീതം, നൃത്തം

കുട്ടിയെ ചെറുപ്രായത്തിൽ തന്നെ സംഗീതമോ സംഗീതോപകരണമോ അഭ്യസിപ്പിക്കുന്നത് നല്ലതാണ്. ഉപകരണങ്ങളിൽ കീബോർഡ് പഠിക്കുന്നത് ഏറ്റവും ഉത്തമം. കാൽ, കൈ, കണ്ണ്, ചെവി തുടങ്ങിയ എല്ലാ അവയവങ്ങളും ഒരുമിച്ച് ഉപയോഗിക്കേണ്ടി വരുന്ന ഉപകരണമാണ് കീബോർഡ്. ഇതിൽ പരിശീലനം നേടുന്നതുവഴി കുട്ടികളിലെ ഏകോപനശക്തി വർധിപ്പിക്കാൻ സാധിക്കും.

ADVERTISEMENT