ശ്വസനവ്യായാമങ്ങൾ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുമോ? പഠനം പറയുന്നത്
പതിവായി ശ്വസനവ്യായാമം ചെയ്യുന്നത് അൽസ്ഹൈമേഴ്സ് രോഗസാധ്യത കുറയ്ക്കുമെന്നു പഠനം. ദിവസം രണ്ടു തവണ 20 മിനിറ്റു വീതം ശ്വസനവ്യായാമങ്ങൾ ചെയ്തവരിൽ അൽസ്ഹൈമേഴ്സുമായി ബന്ധപ്പെട്ട പെപ്റ്റൈഡുകൾ കുറയുന്നതായി ഗവേഷകർ കണ്ടു. 18 –30 നും 55–80 നും ഇടയിലുള്ള പ്രായത്തിലുള്ള 108 പേരിലാണ് പഠനം നടത്തിയത്. പകുതിപേരിൽ

പതിവായി ശ്വസനവ്യായാമം ചെയ്യുന്നത് അൽസ്ഹൈമേഴ്സ് രോഗസാധ്യത കുറയ്ക്കുമെന്നു പഠനം.
ദിവസം രണ്ടു തവണ 20 മിനിറ്റു വീതം ശ്വസനവ്യായാമങ്ങൾ ചെയ്തവരിൽ അൽസ്ഹൈമേഴ്സുമായി ബന്ധപ്പെട്ട പെപ്റ്റൈഡുകൾ കുറയുന്നതായി ഗവേഷകർ കണ്ടു.
18 –30 നും 55–80 നും ഇടയിലുള്ള പ്രായത്തിലുള്ള 108 പേരിലാണ് പഠനം നടത്തിയത്. പകുതിപേരിൽ മനസ്സു ശാന്തമാക്കുന്ന തരം സംഗീതം കേൾപ്പിക്കുകയോ മനസ്സു തണുപ്പിക്കുന്ന തരം ചിത്രങ്ങൾ കാണിക്കുകയോ ചെയ്തു. ബാക്കി പകുതിപേരെ ശ്വാസനവ്യായാമങ്ങളും ചെയ്യിച്ചു. രണ്ടു കൂട്ടരിലും പഠനം തുടങ്ങും മുൻപും തുടങ്ങി നാല് ആഴ്ചയ്ക്കു ശേഷവും രക്തപരിശോധനകള നടത്തി. അൽ്സഹൈമേഴ്സ് രോഗപ്രക്രിയയ്ക്കു തുടക്കമിടുന്നത് അമിലോയിഡ്–ബീറ്റ പെപ്റ്റൈഡുകൾ അടിഞ്ഞുകൂടുന്നതാണ്. ഇവയിൽ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് അമിലോയ്ഡ് 40, 42 എന്നിവ. മാനസിക പിരിമുറുക്കമാണ് ഇവ ഉൽപാദിപ്പിക്കപ്പെടാൻ കാരണം. ഇതു പെട്ടെന്നു സംഭവിക്കുന്ന ഒന്നല്ല. വർഷങ്ങളെടുക്കും ഈ പെപ്റ്റൈഡുകൾ അടിഞ്ഞുകൂടി രോഗത്തിലേക്കു നയിക്കാൻ. മാത്രമല്ല, മറ്റു പല ഘടകങ്ങളും ഈ പ്രക്രിയയെ സ്വാധീനിക്കുകയും ചെയ്യും.
പഠനം നടന്നതിൽ രണ്ടാമത്തെ ഗ്രൂപ്പിലുള്ളവരിലെ രക്തത്തിലെ പ്ലാസ്മയിൽ ഈ രണ്ടു പെപ്റ്റൈഡുകളുടെയും നിരക്കു കുറഞ്ഞതായി കണ്ടു. മുതിർന്നവരിലും പ്രായം കുറഞ്ഞവരിലും ഒരേ ഫലമാണ് കണ്ടത്. രക്തത്തിലെ പ്ലാസ്മയിൽ അമിലോയ്ഡ് ബീറ്റാ പെപ്റ്റൈഡ് നിരക്കു കുറയ്ക്കാൻ പെരുമാറ്റത്തിനു സാധിക്കുമെന്നു തെളിയിക്കുന്ന ആദ്യ പഠനമാണിതെന്നു ഗവേഷകർ പറയുന്നു.
സയന്റിഫിക് റിപ്പോർട്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.