മുട്ടയും മീനും ഇറച്ചിയും കഴിക്കാം; എണ്ണയും ഒഴിവാക്കേണ്ട: ഭാരം കുറയ്ക്കാൻ സഹായിക്കും അറ്റ്കിൻസ് ഡയറ്റിനെക്കുറിച്ചറിയാം
കാർബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീനും കൊഴുപ്പും ധാരാളം അടങ്ങിയതുമായ ഡയറ്റ് പ്ലാനാണ് അറ്റ്‌കിൻസ്. ഡോ. റോബർട്ട് സി അറ്റ്കിൻസ് എന്ന ഫിസിഷനാണ് ഈ ഡയറ്റ് രൂപപ്പെടുത്തിയത്. നാല് വ്യത്യസ്ത ഘട്ടങ്ങളായാണ് ഈ ഡയറ്റ് പ്ലാൻ ചെയ്യുന്നത്. ഒന്നാം ഘട്ടം രണ്ടാഴ്ചത്തേക്കാണ് . 20 ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രമാണ്

കാർബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീനും കൊഴുപ്പും ധാരാളം അടങ്ങിയതുമായ ഡയറ്റ് പ്ലാനാണ് അറ്റ്‌കിൻസ്. ഡോ. റോബർട്ട് സി അറ്റ്കിൻസ് എന്ന ഫിസിഷനാണ് ഈ ഡയറ്റ് രൂപപ്പെടുത്തിയത്.
നാല് വ്യത്യസ്ത ഘട്ടങ്ങളായാണ് ഈ ഡയറ്റ് പ്ലാൻ ചെയ്യുന്നത്. ഒന്നാം ഘട്ടം രണ്ടാഴ്ചത്തേക്കാണ് . 20 ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രമാണ് അനുവദനീയമായിട്ടുള്ളത്. ഉയർന്ന കൊഴുപ്പും പ്രോട്ടീനും അന്നജം കുറഞ്ഞ പച്ചക്കറികളും ഇലക്കറികളും കഴിക്കാം. ഭാരം കുറഞ്ഞു തുടങ്ങാൻ ഇതു സഹായിക്കും.
രണ്ടാംഘട്ടത്തിൽ സാവധാനം അണ്ടിപ്പരിപ്പുകൾ കൂടി ഉൾപ്പെടുത്തി ചെറിയ തോതിൽ പഴങ്ങളും അന്നജം കുറഞ്ഞ പച്ചക്കറികളും ഉൾപ്പെടുത്താം. മൂന്നാംഘട്ടത്തിൽ അല്പം കൂടി കാർബോ ഹൈഡ്രേറ്റ് ഉൾപ്പെടുത്താവുന്നതാണ്.
നാലാംഘട്ടത്തിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്താം.
ഡയറ്റിൽ മാംസവിഭവങ്ങൾക്കാണ് പ്രാധാന്യം. പയറും പരിപ്പും കടലയുമൊക്കെ പ്രോട്ടീനു വേണ്ടി കഴിക്കാമെങ്കിലും ഡയറ്റിന്റെ ശരിക്കുള്ള ഫലം ലഭിക്കുക മൃഗപ്രോട്ടീൻ കഴിക്കുമ്പോഴാണ്.
പോയതുപോലെ തിരികെ വരാം
സാധാരണ അളവിൽ കാർബോഹൈഡ്രേറ്റ് കഴിച്ചു തുടങ്ങുമ്പോൾ കുറഞ്ഞ ഭാരം അതേപടിയോ അതിനെക്കാളും കൂടുതലായോ തിരിച്ചുവരും എന്നതാണ് ഈ ഡയറ്റിന്റെ ഏറ്റവും വലിയ ദോഷം . പെട്ടെന്നു ഭാരം കുറയുമെങ്കിലും കാർബോഹൈഡ്രേറ്റ് തീരെ കുറഞ്ഞ ഡയറ്റായതുകൊണ്ടു ദീർഘനാൾ തുടരുക പ്രായോഗികമല്ല.
പ്രോട്ടീൻ അധികമായി ശരീരത്തിലെത്തുന്നത് യൂറിക് ആസിഡ് കല്ലുകൾ രൂപപ്പെടാൻ വരെ ഇടയാക്കാം. ഈ ഡയറ്റിൽ സുരക്ഷിതമായി 2–3 മാസം വരെ തുടരാം. ഭാരം കുറച്ചു കുറഞ്ഞു കഴിയുമ്പോൾ കർശനമായ അറ്റ്കിൻസ് ഡയറ്റിൽ നിന്നും മാറി മോഡിഫൈഡ് അറ്റ്കിൻസ് ഡയറ്റ് ചെയ്യാം. കൊഴുപ്പ് മിതമായി മാത്രമുള്ള, കുറച്ചുകൂടി കാർബോഹൈഡ്രേറ്റ് പ്രാതിനിധ്യം വരുന്ന ഡയറ്റാണ് മോഡിഫൈഡ് അറ്റ്കിൻസ് ഡയറ്റ്.
കഴിക്കാവുന്നത്
∙ മുട്ട, മീൻ, ചിക്കൻ, പോർക്ക്, മട്ടൻ, ബീഫ് എന്നിങ്ങനെ മാംസവിഭവങ്ങൾ എല്ലാം കഴിക്കാം.
∙ കടല, പയർ, പരിപ്പ് എന്നിവ നിയന്ത്രിച്ച് കഴിക്കാം.
∙ ബട്ടർ, ചീസ്, യോഗർട്ട്, ക്രീം
∙അണ്ടിപ്പരിപ്പുകൾ, വിത്തുകൾ
∙ ഒലിവെണ്ണ, വെളിച്ചെണ്ണ
ഒഴിവാക്കേണ്ടത്
∙ ശീതളപാനീയങ്ങൾ, ഫ്രൂട്ട് ജ്യൂസ്, കേക്ക്, ഐസ്ക്രീം പോലുള്ള മധുരമുള്ള ഭക്ഷണം.
∙ ഗോതമ്പ്, ബാർലി, അരി, മില്ലറ്റ്സ്, ഒാട്സ്
∙ ട്രാൻസ്ഫാറ്റ്, ഉയർന്ന അന്നജമുള്ള പച്ചക്കറികൾ (ആദ്യഘട്ടത്തിൽ)
∙ ഏത്തപ്പഴം, മുന്തിരി പോലെ ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ള പഴങ്ങൾ (ആദ്യഘട്ടത്തിൽ)
മെനു ഇങ്ങനെ
രാവിലെ
∙ മുട്ട പുഴുങ്ങിയത് Ð3, പുഴുങ്ങിയ
പച്ചക്കറികൾ, അല്പം ഒലിവ് ഓയിലിൽ
റോസ്റ്റ് ചെയ്തത്/ 2 മുട്ടയും പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന സ്പാനിഷ് ഒാംലറ്റ്
/ സോസേജ് (മീഡിയം 2Ð3 എണ്ണം)
ഉച്ചയ്ക്ക്
∙ ചിക്കൻ സാലഡ്, ബീൻസ്, ബ്രോക്ക്‌ലി
എന്നിവ ഒലിവെണ്ണയിൽ വഴറ്റിയത്/
ഗ്രിൽഡ് ചിക്കൻ/ഫിഷ്, പുഴുങ്ങിയ
പച്ചക്കറികൾ / മട്ടൻ റോസ്റ്റ്
രാത്രി
∙ ചിക്കൻ ചീസ് ബർഗർ Ð1,
പച്ചക്കറികൊണ്ടുള്ള സൂപ്പ് /
ചിക്കൻ വെജ് റോൾÐ1, പച്ചക്കറി സൂപ്പ്/
ചിക്കൻ ബാർബിക്യൂ, പച്ചക്കറി സാലഡ്/
മട്ടൻ റോസ്റ്റ്, വെജ് സാലഡ്