സോളിയസ് വ്യായാമം മറ്റു വ്യായാമങ്ങൾക്കു പകരമോ?
കാൽവണ്ണയ്്ക്കുള്ളിലെ സോളിയസ് (soleus) പേശികൾ മാത്രം ഉപയോഗിച്ചുള്ള വ്യായാമം മറ്റു വ്യായാമങ്ങൾക്കും ഭാരം കുറയ്ക്കലിനും പകരമാണെന്നുപറയുന്ന ഒരു വിഡിയോ കണ്ടു. ഇതു ശരിയാണോ? ഹൃദയമാണല്ലൊ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പു ചെയ്യുന്നത്. തിരിച്ചു ഹൃദയത്തിലേക്കു രക്തം പമ്പു ചെയ്യുന്നതു കാൽവണ്ണയിലുള്ള

കാൽവണ്ണയ്്ക്കുള്ളിലെ സോളിയസ് (soleus) പേശികൾ മാത്രം ഉപയോഗിച്ചുള്ള വ്യായാമം മറ്റു വ്യായാമങ്ങൾക്കും ഭാരം കുറയ്ക്കലിനും പകരമാണെന്നുപറയുന്ന ഒരു വിഡിയോ കണ്ടു. ഇതു ശരിയാണോ?
ഹൃദയമാണല്ലൊ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പു ചെയ്യുന്നത്. തിരിച്ചു ഹൃദയത്തിലേക്കു രക്തം പമ്പു ചെയ്യുന്നതു കാൽവണ്ണയിലുള്ള പേശികളാണ്. അതാണ് സോളിയസ് പേശികൾ. ഇ ക്കാരണം കൊണ്ടുതന്നെ അവയെ പെരിഫറൽ ഹാർട്ട് എന്നു പറയാറുണ്ട്.
ഇരുന്നിട്ട് കാൽവിരലുകളിലൂന്നി ഉ പ്പൂറ്റി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുമ്പോൾ സോളിയസ് പേശിയ്ക്കാണ് വർക് ഔട്ട് ലഭിക്കുന്നത്. ഇതു ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിനും കൊഴുപ്പിന്റെ ഉപാപചയത്തിനും ഗുണകരമാണെന്നാണ് ഹൂസ്റ്റൺ യൂണിവേഴ്സിറ്റി ഗവേഷകർ കണ്ടെത്തിയത്. ദീർഘനേരം ഇരിക്കുന്നവരിൽ കാലിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ വരാൻ സാധ്യതയേറെയാണ്. ഇതു തടയാനും ആയാസമൊന്നുമില്ലാതെ പേശികളുടെ ഊർജ ഉപഭോഗം വർധിപ്പിക്കാനും ഈ വ്യായാമം സഹായിക്കുമെന്നു ഗവേഷകർ പറയുന്നു.
എന്നാൽ, പഠനത്തിൽ പങ്കെടുത്തവരിൽ മൂന്നു നാലു മണിക്കൂർ തുടർച്ചയായി ഉപ്പൂറ്റി ഉയർത്തി, താഴ്ത്തി വ്യായാമം ചെയ്തപ്പോഴാണ് ഈ ഫലം കണ്ടതെന്നതാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു പ്രായോഗികതലത്തിൽ ഇത് എത്രകണ്ട് സാധ്യമാകും എന്നു സംശയമുണ്ട്. മാത്രമല്ല ഈ വ്യായാമം മറ്റു വ്യായാമങ്ങൾക്കു പകരം വയ്ക്കാവുന്ന ഒന്നല്ല.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. വി. കെ. ശ്രീകല,
പ്രഫസർ, ഹെഡ്, ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ, ശ്രീഗോകുലം മെഡിക്കൽ കോളജ് ആൻഡ് റിസർച് ഫൗണ്ടേഷൻ, വെഞ്ഞാറമ്മൂട്, തിരുവനന്തപുരം