Q കുട്ടികളോ മുതിർന്നവരോ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞാൽ എന്തുചെയ്യണം? ലഹരി ഉപയോഗിച്ചു സ്വഭാവ വ്യതിയാനം കണ്ടു തുടങ്ങിയിട്ടുണ്ടെങ്കിൽ എത്രയും വേഗം ശാസ്ത്രീയ ചികിത്സ തേടേണ്ടതാണ്. എന്നാൽ ലഹരി ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം പേരും സ്വമേധയാ ചികിത്സയ്ക്കു തയാറാകില്ല. ഈ

Q കുട്ടികളോ മുതിർന്നവരോ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞാൽ എന്തുചെയ്യണം?

ലഹരി ഉപയോഗിച്ചു സ്വഭാവ വ്യതിയാനം കണ്ടു തുടങ്ങിയിട്ടുണ്ടെങ്കിൽ എത്രയും വേഗം ശാസ്ത്രീയ ചികിത്സ തേടേണ്ടതാണ്. എന്നാൽ ലഹരി ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം പേരും സ്വമേധയാ ചികിത്സയ്ക്കു തയാറാകില്ല. ഈ ഘട്ടത്തിൽ അവരെ ചികിത്സയ്ക്കായി പ്രേരിപ്പിക്കുക എന്നതാണ് ഒന്നാമത്തെ നടപടി. അവർ അനുസരിക്കുന്ന ആരുടെയെങ്കിലും സഹായം ഇതിനായി തേടുന്നതാണ് അഭികാമ്യം. വഴക്കു പറഞ്ഞോ ഭീഷണിപ്പെടുത്തിയോ ഇതു സാധിക്കാനാകില്ല എന്ന കാര്യം ഓർമിക്കുക.

ADVERTISEMENT

∙ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അതു വളരെ കരുതലോടെയും രഹസ്യമായും വേണം കൈകാര്യം ചെയ്യാൻ. ലഹരിക്കടിമയാണെന്നുള്ള സമൂഹത്തിന്റെ മുദ്രകുത്തൽ ഒഴിവാക്കാൻ അതുപകരിക്കും.

∙ ലഹരി ഉപയോഗിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കിൽ ഈ രംഗത്തു വേണ്ടത്ര വൈദഗ്ധ്യമുള്ള ഒരു സൈക്കോളജിസ്റ്റിന്റെയോ സോഷ്യൽ വർക്കറുടെയോ ഉപദേശം തേടാം.

ADVERTISEMENT

∙ കുറച്ചു കാലമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയ്ക്കുവേണ്ടിയാണെങ്കിൽ സൈക്യാട്രിസ്‌റ്റിനെ തന്നെ കാണിക്കുന്നതാണ് ഉത്തമം.

∙ കഴിയുന്നതും ഡോക്ടർ പറയുന്ന നിർദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക. അവസ്ഥ സങ്കീർണമാണെങ്കിൽ കിടത്തി ചികിത്സ വേണ്ടിവരും. ലഹരിയുെട വിടുതൽ ലക്ഷണങ്ങളെ കൈകാര്യം ചെയ്യാനും ലഹരിയോടുള്ള ആസക്തി നിയന്ത്രിക്കാനും കിടത്തിചികിത്സ നിർബന്ധമാണ്.

ADVERTISEMENT

Q ലഹരിമോചന ചികിത്സ യിൽ രോഗിയുടെ ബന്ധുക്കൾ അറിഞ്ഞിരി ക്കേണ്ട കാര്യങ്ങൾ?

രോഗിയുമായി നിത്യേന ഇടപഴകുന്ന ഒരു ബന്ധു ചികിത്സയില്‍ ഒപ്പം ഉണ്ടായിരിക്കണം. ഈ രോഗി ലഹരിയിലേക്കു മടങ്ങാതിരിക്കാനായി ബന്ധുക്കൾ എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കണം, എങ്ങനെയൊക്കെ പെരുമാറണം, സാഹചര്യങ്ങൾ എങ്ങനെ മാറ്റണം തുടങ്ങിയ കാര്യങ്ങളും ചികിത്സയുടെ തുടക്കം മുതൽ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

∙ പുതിയ തരം ലഹരികളായ എൽഎസ്ഡി, എംഡിഎംഎ തുടങ്ങിയവ ഉപയോഗിക്കുന്നവരുടെ മാനസികാവസ്ഥ തകരുന്നതുകൊണ്ട് അയാളുടെ ഉറക്കപ്രശ്നങ്ങൾ, പെരുമാറ്റപ്രശ്നങ്ങൾ എന്നിവ ശരിയാക്കുന്നതിനുള്ള മരുന്നുകളും അവബോധം സൃഷ്ടിക്കുന്നതിനായുള്ള കൗൺസലിങ്ങും നൽകണം.

ഡോ. പി. എൻ. സുരേഷ്കുമാർ

കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ഡയറക്ടർ, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി,

കോഴിക്കോട്

drpnsuresh@gmail.com

ADVERTISEMENT