ഹൃദ്രോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോർജ് തയ്യിലിന് ജോൺപോൾ മാർപാപ്പ അവാർഡ്
കാത്തലിക് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ 17–ാമത് ജോൺ പോൾ മാർപാപ്പ പുരസ്കാരം പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോർജ് തയ്യിലിന്. ഒക്ടോബർ 23 നു മാമ്മൻ മാപ്പിള ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള പുരസ്കാരം സമ്മാനിച്ചു. ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം

കാത്തലിക് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ 17–ാമത് ജോൺ പോൾ മാർപാപ്പ പുരസ്കാരം പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോർജ് തയ്യിലിന്. ഒക്ടോബർ 23 നു മാമ്മൻ മാപ്പിള ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള പുരസ്കാരം സമ്മാനിച്ചു.
ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ശശി തരൂർ എം പി. , വ്യവസായ മന്ത്രി പി. രാജീവ്, മുൻമന്ത്രി പി.ജെ. ജോസഫ് എംഎൽഎ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. സമ്മേളനത്തിൽ തോമസ് ചാഴികാടൻ എംപിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി.
ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുമായുള്ള സുദീർഘമായ ആത്മബന്ധത്തെ അവലംബിച്ച് ഡോ. തയ്യിൽ രചിച്ച ‘സ്വർണം അഗ്നിയിലെന്നപോലെ –ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിത സഞ്ചാര കുറിപ്പുകൾ’ എന്ന ബെസ്റ്റ് സെല്ലർ ഗ്രന്ഥവും മാർപാപ്പയുടെ ഗ്രന്ഥകാരൻ എന്ന പരിഗണനയും അവാർഡിന് അർഹനാക്കി.
ഹൃദ്രോഗചികിത്സയും പ്രതിരോധവും വിഷയമാക്കി അദ്ദേഹം ഇതിനകം ആറു ഗന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനാറോളം അംഗീകാരങ്ങൾ ഇതിനകം ഡോക്ടറുടെ ചികിത്സാമികവിനും പുസ്തകങ്ങൾക്കുമായി ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ കോളജ് ഒാഫ് കാർഡിയോളജിയുടെയും ഇന്ത്യൻ അക്കാദമി ഒാഫ് എക്കോകാർഡിയോഗ്രഫിയുടെയും മുൻ സംസ്ഥാന പ്രസിഡന്റാണ് ഡോക്ടർ. www.drgeorgethayil.com