വേനൽക്കാലത്തു വരാവുന്ന ഒരു രോഗമാണ് ചിക്കൻപോക്സ്. വാരിസെല്ല സോസ്റ്റർ എന്ന വൈറസാണു രോഗകാരണം. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായുവിൽ കലരുന്ന വൈറസു വഴിയാണു രോഗം പകരുക. കുമിളകൾ കണ്ടു തുടങ്ങുന്നതിനു രണ്ടു ദിവസങ്ങൾ മുതൽ രോഗം പകരാനുള്ള സാധ്യതയുണ്ട്. പനിയും ശരീരവേദനയുമാണ് ആരംഭഘട്ടത്തിലെ

വേനൽക്കാലത്തു വരാവുന്ന ഒരു രോഗമാണ് ചിക്കൻപോക്സ്. വാരിസെല്ല സോസ്റ്റർ എന്ന വൈറസാണു രോഗകാരണം. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായുവിൽ കലരുന്ന വൈറസു വഴിയാണു രോഗം പകരുക. കുമിളകൾ കണ്ടു തുടങ്ങുന്നതിനു രണ്ടു ദിവസങ്ങൾ മുതൽ രോഗം പകരാനുള്ള സാധ്യതയുണ്ട്.

പനിയും ശരീരവേദനയുമാണ് ആരംഭഘട്ടത്തിലെ ലക്ഷണങ്ങൾ. മൂന്നു നാലു ദിവസങ്ങൾ കഴിയുമ്പോൾ ശരീരത്തിൽ ചെറിയ ചുവന്ന കുരുക്കൾ വന്നുതുടങ്ങും. അസഹ്യമായ ചൊറിച്ചിലുണ്ടാകും.

ADVERTISEMENT

ചിക്കൻപോക്സിന് അസിക്ലോവിർ എന്ന വളരെ ഫലപ്രദമായ മരുന്നു ലഭ്യമാണ്. അസുഖത്തിന്റെ ആരംഭത്തിലേ തന്നെ മരുന്നു കഴിച്ചു തുടങ്ങിയാൽ രോഗം കാരണമുണ്ടാകാവുന്ന സങ്കീർണതകളെ തടയാം.

ചിക്കൻപോക്സിനു പ്രധാനമായും മൂന്നുതരം സങ്കീർണതകളാണ് വരുന്നത്. ശ്വാസകോശത്തിൽ വൈറസ് കയറിയിട്ട് ഒാക്സിജൻ ലഭിക്കാതെ വരുന്നു. മിനിറ്റുകൾ കൊണ്ട് ഒാക്സിജൻ നിരക്കു താഴ്ന്നുപോകാം. ഇതിന് ചിക്കൻപോക്സ് ന്യൂമോണിയ എന്നു പറയുന്നു. മറ്റു ന്യൂമോണിയകളേക്കാൾ ഗുരുതരമാണിത്. പ്രധാനമായും 40–50 വയസ്സുള്ളവരിലാണ് ഇതു വരുന്നത്. അസിക്ലോവിർ കഴിക്കുന്നവരിൽ ഈ സങ്കീർണാവസ്ഥ തടയാനാകും. വന്നുകഴിഞ്ഞാൽ ആശുപത്രിയിൽ കിടത്തി സ്റ്റിറോയ്ഡുകളും മറ്റും നൽകേണ്ടിവരും.

ADVERTISEMENT

രണ്ടാമത്തെ പ്രധാനസങ്കീർണത , ചർമത്തിൽ ഉണ്ടാകുന്ന കുമിളകളിൽ ബാക്ടീരിയ അണുബാധ വരുന്നതാണ്. ഈ രോഗാണുബാധ മറ്റു ശരീരഭാഗങ്ങളെ ബാധിച്ച് സെപ്സിസ് എന്ന അവസ്ഥ വരാം.

ചിക്കൻപോക്സ് തലച്ചോറിനെയും ബാധിക്കാം. രണ്ടു രീതിയിലാണു ബാധിക്കുക. വൈറസ് നേരിട്ടു തലച്ചോറിനെ ബാധിച്ച് ചിക്കൻപോക്സ് എൻസെഫലൈറ്റിസ് അഥവാ സന്നിപാതജ്വരം വരാം.

ADVERTISEMENT

അസുഖം ശരിയായി കൈകാര്യം ചെയ്യാത്തതു കൊണ്ടും ചില സങ്കീർണതകൾ വരാം. ഉദാഹരണത്തിന്, ചിക്കൻപോക്സിനു പഥ്യം നോട്ടം കൂടുതലാണ്. പണ്ടുള്ളവർ വെള്ളം തീരെ കുടിക്കാതിരിക്കും, ഉപ്പു നൽകുകയില്ല. ഉപ്പു കഴിച്ചാൽ ചൊറിച്ചിൽ കൂടുമെന്ന ധാരണയാണു കാരണം. എന്നാൽ, ഇത്തരം കർശനനിയന്ത്രണങ്ങൾ കൊണ്ട് ശരീരത്തിന് അത്യാവശ്യം വേണ്ടുന്ന സോഡിയം, പൊട്ടാസ്യം പോലുള്ള ലവണങ്ങൾ നഷ്ടപ്പെടാം. ഇതു ബോധക്ഷയത്തിലേക്കു വരെ നയിക്കാം. ചിലപ്പോൾ അപസ്മാരം പോലെയുള്ള സങ്കീർണതകളും വരാം.

കുടലിനെയോ ആമാശയത്തെയോ ഒരു തരത്തിലും ബാധിക്കുന്ന രോഗമല്ല ചിക്കൻപോക്സ്. അതുകൊണ്ട് ഭക്ഷണകാര്യത്തിൽ പ്രത്യേകിച്ച് നിയന്ത്രണങ്ങളുടെ ആവശ്യമില്ല. ധാരാളം വെള്ളം കുടിക്കുക. ഉപ്പു കഴിക്കുക. സാധാരണ കഴിക്കുന്നതുപോലെയുള്ള എല്ലാ ഭക്ഷണങ്ങളും കഴിക്കാം.

നന്നായി വിശ്രമിക്കുന്നതും പ്രധാനമാണ്.

ചിക്കൻപോക്സിന്റെ കുമിളകൾ പൊട്ടിച്ചു കളയരുത്. കുമിളകൾ പൊറ്റയായ ശേഷമേ കുളിക്കാവൂ എന്നായിരുന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്. അതു ശരിയല്ല. ദിവസവും കുളിക്കണം. ഇല്ലെങ്കിൽ കുമിളകളിൽ അണുബാധയുണ്ടാകാനും അതുവഴി ആഴത്തിലുള്ള മുറിവുകളായി മാറാം. ഇത്തരം മുറിവുകൾ ഉണങ്ങുമ്പോൾ വടുക്കൾ രൂപപ്പെടാം.

ചിക്കൻപോക്സിനെ നേരിടാൻ വാക്സീൻ എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും വാക്സീൻ എടുക്കാം. മുതിർന്നവർക്കു രണ്ടു ഡോസ് വാക്സീൻ എടുക്കണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. സജിത്കുമാർ ആർ

മുൻ മേധാവി

സാംക്രമികരോഗവിഭാഗം

മെഡി. കോളജ്, കോട്ടയം

ADVERTISEMENT