ഡയറ്റോ വ്യായാമമോ ഇല്ലാതെ ശരീരഭാരം കുറയുന്നുണ്ടോ? അവഗണിക്കരുത് ശരീരം നൽകും 12 സൂചനകൾ 12 Health symptoms to never ignore
എന്തെങ്കിലും രോഗമോ ആരോഗ്യപ്രശ്നമോ സംഭവിച്ചാൽ ശരീരം തന്നെ ചില ലക്ഷണങ്ങൾ പ്രകടമാക്കും. ‘എന്തോ പ്രശ്നമുണ്ട്, സഹായം തേടൂ’ എന്ന നിശ്ശബ്ദമായ അഭ്യർഥനയാണത്. ഇത്തരം ചില രോഗ സൂചനകളും ലക്ഷണങ്ങളും അറിയാം. 1. കണ്ണിനു മഞ്ഞനിറം– ഹെപ്പറ്റൈറ്റിസിലും മറ്റു കരൾ സംബന്ധമായ രോഗങ്ങളിലുമാണു കണ്ണിനു മഞ്ഞനിറം

എന്തെങ്കിലും രോഗമോ ആരോഗ്യപ്രശ്നമോ സംഭവിച്ചാൽ ശരീരം തന്നെ ചില ലക്ഷണങ്ങൾ പ്രകടമാക്കും. ‘എന്തോ പ്രശ്നമുണ്ട്, സഹായം തേടൂ’ എന്ന നിശ്ശബ്ദമായ അഭ്യർഥനയാണത്. ഇത്തരം ചില രോഗ സൂചനകളും ലക്ഷണങ്ങളും അറിയാം.
1. കണ്ണിനു മഞ്ഞനിറം– ഹെപ്പറ്റൈറ്റിസിലും മറ്റു കരൾ സംബന്ധമായ രോഗങ്ങളിലുമാണു കണ്ണിനു മഞ്ഞനിറം കാണുന്നത്. മഞ്ഞപ്പിത്തമുള്ളവരിൽ രക്തത്തിലെ ബിലിറുബിന്റെ അളവു കൂടുകയും അതു കണ്ണിന്റെ സ്ക്ലീറ അഥവാ വെളുത്ത ഭാഗത്ത് അടിഞ്ഞുകൂടുകയും ചെയ്യുന്നു. കണ്ണിനു മഞ്ഞനിറം കണ്ടാൽ തീർച്ചയായും വൈദ്യപരിശോധനയ്ക്കു വിധേയരാകണം.
2. നീണ്ടുനിൽക്കുന്ന ചുമ, പ്രത്യേകിച്ചും രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞിട്ടും മാറാതെ നിൽക്കുന്ന ചുമ രോഗസൂചനയാകാം. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ടിബി തുടങ്ങി ശ്വാസകോശ കാൻസറിന്റെ വരെ സൂചനയാകാമിത്.
3. നെഞ്ചുവേദനയോ വിമ്മിഷ്ടമോ വരിക, വേദന താടിയിലേക്കും പുറംഭാഗത്തേക്കും വ്യാപിക്കുക എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.
4. കൈപ്പടങ്ങളിൽ പ്രത്യേകിച്ചു വിരലുകളുടെ പുറത്തു വലിയ കറുത്ത പാടുകൾ കാണുന്നതു വൈറ്റമിൻ ബി12 കുറവിന്റെ സൂചനയാകാം. ചർമത്തിനുള്ള വിളർച്ചയും ശോഭ കുറവും ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും അഭാവത്തെ കാണിക്കുന്നു. ഉപരിതലത്തിൽ കൂട്ടമായി ചെറിയ പൊട്ടുകൾ കണ്ടാൽ വൈറ്റമിൻ എയുടെയും എസൻഷ്യൽ ഫാറ്റി ആസിഡിന്റെയും കുറവാകാം കാരണം.
5. പ്രായമായവരിൽ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ പെട്ടെന്നു കഴുത്തിന്റെ ഭാഗത്തു തടിപ്പും കറുപ്പുനിറവും വരുന്നതു അകൻന്തോസിസ് മൈഗ്രിക്കാൻസ് എന്ന രോഗത്തിന്റെ സൂചനയാകാം.
6. തലയിലെയും മറ്റു ശരീരഭാഗങ്ങളിലെയും മുടി വട്ടത്തിൽ കൊഴിയുന്നത് അലോപേഷ്യ ഏരിയേറ്റ എന്ന ഒാട്ടോ ഇമ്യൂൺ രോഗത്തിന്റെ സൂചനയാകാം. ഇവരിൽ നഖത്തിൽ ചെറിയ കുഴികൾ രൂപപ്പെടുന്നതായും കാണാറുണ്ട്.
7. നഖം വേഗം പൊട്ടുന്നതും വളർച്ച കുറയുന്നതും വിള്ളലുകൾ കാണുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറവായതിന്റെ സൂചനയാണ്.
8. ആവശ്യത്തിന് ഉറങ്ങിയിട്ടും, കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും വയ്യാത്തത്ര ക്ഷീണം തൈറോയ്ഡ് പ്രശ്നങ്ങളുടെയോ വിളർച്ചയുടെയോ സൂചനയാകാം.
9. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ, ഡയറ്റ് ക്രീമകരണോ വ്യായാമമോ ഇല്ലാതെ ശരീരഭാരം കുറയുന്നതു നല്ല സൂചനയല്ല. പ്രമേഹം, അർബുദം പോലെയുള്ള ഗുരുതര രോഗങ്ങളുടെ സൂചനയാകാം. ആകെ ശരീരഭാരത്തിന്റെ അഞ്ചു ശതമാനത്തിലധികം ഭാരം പെട്ടെന്നു കുറയുന്നതു ശ്രദ്ധിക്കേണ്ടതാണെന്നു ഡോക്ടർമാർ പറയുന്നു.
10. ഉണങ്ങാത്ത വ്രണങ്ങളും മുറിവുകളും ശ്രദ്ധിക്കണം. ആഴ്ചകളായിട്ടും ഉണങ്ങാതിരുന്നാൽ അണുബാധയുടെയോ രക്തയോട്ടം കുറയുന്നതിന്റെയോ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട തകരാറുകളുടെയോ സൂചനയാകാം.
11. മലവിസർജനത്തിൽ വരുന്ന അകാരണമായ മാറ്റങ്ങളിലും ജാഗ്രത വേണം. രക്തം കലർന്നതോ കറുത്തതോ ടാർ പോലെയുള്ളതോ ആയ മലം, വയറിളക്കമോ മലബന്ധമോ മാറാതെ നിൽക്കുക, വിട്ടുമാറാത്ത വയറുവേദന എന്നിവ രോഗസൂചനകളാകാം.
12. മൂത്രത്തിന് ഒട്ടും പഴകാത്ത പഴങ്ങളുടെ മധുരഗന്ധമാണെങ്കിൽ പ്രമേഹ സങ്കീർണാവസ്ഥയുടെ സൂചനയാകാം. മഞ്ഞനിറമോ ഒാറഞ്ചു നിറമോ ഉള്ള മൂത്രം ആവശ്യത്തിനു വെള്ളം കുടിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. വെള്ളം കുടിച്ചാൽ ഈ നിറം മാറിക്കൊള്ളും.