വായും തൊണ്ടയുമൊക്കെ ശുചിയാക്കി വച്ചു വായനാറ്റവും ദന്തക്ഷയവും പ്രതിരോധിക്കുന്നതിനെ കുറിച്ചു നാം ചെറുപ്പം മുതലേ കേൾക്കുന്നുണ്ട്. പക്ഷേ, വായ ആരോഗ്യത്തോടെ സൂക്ഷിക്കുക വഴി വദനാർബുദം തടയാമെന്നതിനെ കുറിച്ചു നാം അത്ര ബോധവാന്മാരല്ല. ഇന്ന് ഇന്ത്യയിൽ ഉണ്ടാകുന്ന 10 മരണകാരണങ്ങളിൽ ഒന്നാണു വദനാർബുദം അഥവാ

വായും തൊണ്ടയുമൊക്കെ ശുചിയാക്കി വച്ചു വായനാറ്റവും ദന്തക്ഷയവും പ്രതിരോധിക്കുന്നതിനെ കുറിച്ചു നാം ചെറുപ്പം മുതലേ കേൾക്കുന്നുണ്ട്. പക്ഷേ, വായ ആരോഗ്യത്തോടെ സൂക്ഷിക്കുക വഴി വദനാർബുദം തടയാമെന്നതിനെ കുറിച്ചു നാം അത്ര ബോധവാന്മാരല്ല. ഇന്ന് ഇന്ത്യയിൽ ഉണ്ടാകുന്ന 10 മരണകാരണങ്ങളിൽ ഒന്നാണു വദനാർബുദം അഥവാ

വായും തൊണ്ടയുമൊക്കെ ശുചിയാക്കി വച്ചു വായനാറ്റവും ദന്തക്ഷയവും പ്രതിരോധിക്കുന്നതിനെ കുറിച്ചു നാം ചെറുപ്പം മുതലേ കേൾക്കുന്നുണ്ട്. പക്ഷേ, വായ ആരോഗ്യത്തോടെ സൂക്ഷിക്കുക വഴി വദനാർബുദം തടയാമെന്നതിനെ കുറിച്ചു നാം അത്ര ബോധവാന്മാരല്ല. ഇന്ന് ഇന്ത്യയിൽ ഉണ്ടാകുന്ന 10 മരണകാരണങ്ങളിൽ ഒന്നാണു വദനാർബുദം അഥവാ

വായും തൊണ്ടയുമൊക്കെ ശുചിയാക്കി വച്ചു വായനാറ്റവും ദന്തക്ഷയവും പ്രതിരോധിക്കുന്നതിനെ കുറിച്ചു നാം ചെറുപ്പം മുതലേ  കേൾക്കുന്നുണ്ട്. പക്ഷേ, വായ ആരോഗ്യത്തോടെ സൂക്ഷിക്കുക വഴി വദനാർബുദം തടയാമെന്നതിനെ കുറിച്ചു നാം അത്ര ബോധവാന്മാരല്ല.
ഇന്ന് ഇന്ത്യയിൽ ഉണ്ടാകുന്ന 10 മരണകാരണങ്ങളിൽ ഒന്നാണു വദനാർബുദം അഥവാ വായയിലെ കാൻസർ. ലോകത്തെമ്പാടുമുള്ള  കാൻസറുകളിൽ   എട്ടാമതായി  ഇതു മുൻപിൽ നിൽക്കുന്നു. പുകയില ഉപയോഗം ആണുങ്ങളിൽ കൂടുതലായതു കാരണം, അവരിലാണു  വായിലെ അർബുദം  കൂടുതലായി കണ്ടുവരുന്നത്.  
തലയിലെയും കഴുത്തിലെയും അർബുദങ്ങളുടെ വിഭാഗത്തിലാണു വദനാർബുദവും ഉൾപ്പെടുന്നത്. നാവ്, കവിളിന്റെ ഉൾഭാഗത്തെ ചർമം, മോണ, അണ്ണാക്ക്, വായുമായി ബന്ധപ്പെട്ട അസ്ഥി, ചുണ്ട് എന്നിവിടങ്ങളിൽ വരുന്ന അർബുദങ്ങൾ ഇതിലുൾപ്പെടുന്നു. വായിലെ കാ ൻസർ ഉദ്ഭവിക്കുന്നത് മാംസപേശികൾ, എല്ലുകൾ, ത്വക്ക്, മറ്റ് ശരീര അവയവങ്ങൾ (കണ്ണ്, കഴുത്ത്), ഉമിനീർ ഉൽപാദക ഗ്രന്ഥികൾ, പല്ലിന്റെ വിവിധ ലെയറുകൾ എ ന്നിവയിൽ നിന്നുമാണ്.

കാരണങ്ങൾ  അറിയാം
∙ ജനിതകം
കുടുംബത്തിലെ മുൻതലമുറയിൽ കാൻസർ വന്നവരുണ്ടെങ്കിൽ–  പ്രത്യേകിച്ച് അടുത്ത രക്തബന്ധമുള്ള മക്കൾ, സഹോദരർ,  മുത്തച്ഛൻ, മുത്തശ്ശി എന്നിവർക്ക് ഉണ്ടെങ്കിൽ– കാൻസർ വരാനുള്ള സാധ്യത അഞ്ചു ശതമാനം  കൂടുതലാണ്. ഒരു പോലത്തെ പരിതസ്ഥിതി, ഭക്ഷണരീതികൾ എ ന്നിവ പങ്കിടുന്നതുകൊണ്ടു കാൻസർ ഒരേ കുടുംബത്തിലെ തന്നെ പലർക്കും വരുന്നതായി കാണുന്നു.
∙ രോഗപ്രതിരോധ ശക്തി കുറയുക
വാർധക്യം, വാർധക്യ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ബിപി പോലെയുള്ള വ്യവസ്ഥാപരമായ  (Systemic) രോ ഗങ്ങൾ, വൈറസ് രോഗങ്ങൾ എന്നിവ മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയ്ക്കുന്നു. തന്മൂലം ശരീരത്തിൽ അർബുദ വളർച്ച എളുപ്പമാകുന്നു.
∙ ഹാനികരമായ ശീലങ്ങൾ
പുകയിലയും അതിനോടു ബന്ധപ്പെട്ട  ഉൽപന്നങ്ങളുടെ  ഉപയോഗവുമാണു വായിലെ കാൻസറിന്റെ മർമ്മപ്രധാനമായ കാരണം. പുകയിലയിൽ അടങ്ങിയിട്ടുള്ള ബെൻസോപൈറിൻ എന്ന പദാർത്ഥമാണു കാൻസറിനു കാരണമാകുന്നത്. നേരിട്ടുള്ള പുകയില ഉപയോഗം മാത്രമല്ല പുകയേൽക്കുന്നതും (Passive smoking) അർബുദസാധ്യത വർധിപ്പിക്കും.
മദ്യം അഥവാ ഈതൈൽ ആൽക്കഹോൾ നമ്മുടെ വായയ്ക്ക് അകത്തുള്ള ത്വക്കിന്റെ ആഗിരണശേഷി (Permeability) കൂട്ടുന്നു. ജലാംശം നീക്കുകയും ചെയ്യുന്നു. ലായന പ്രവർത്തനത്തിലൂടെ കാൻസറുണ്ടാക്കുന്ന പദാർഥങ്ങൾ വായിലെ ചർമകോശങ്ങളിൽ എത്തിച്ചേരുന്നതു വഴി ജനിതകപരമായ മാറ്റങ്ങൾ കോശങ്ങളിൽ ഉണ്ടാവുന്നു. മദ്യത്തിന്റെ ഉപാപചയം നടന്നുണ്ടാകുന്ന മലിനപദാർഥമായ അസറ്റാൾഡിഹൈഡ് കോശങ്ങളെ നശിപ്പിക്കുന്നു.
∙ പല്ലുമായി  ബന്ധപ്പെട്ട ഘടകങ്ങൾ
കൂർത്ത അരികുള്ള വെപ്പുപല്ലുകൾ, പാകമാകാത്ത  വെപ്പുപല്ലുകൾ,  അരികു കൂർത്ത പല്ലുകൾ, അടച്ച പല്ലുകൾ പൊട്ടിപ്പോയത്, വദന ശുചിത്വം ഇല്ലാതിരിക്കുക എന്നിവ കാലക്രമേണ  വായിലെ അർബുദത്തിനു കാരണമാകുന്നു. ഇതോടൊപ്പം പാരിസ്ഥിതിക ഘടകങ്ങൾ, അയണൈസിങ് റേഡിയേഷൻ  തുടങ്ങി മറ്റ് ഒട്ടേറെ ഘടകങ്ങളും അർബുദത്തിനു കാരണമാകാം.

ADVERTISEMENT

അടയാളങ്ങൾ തിരിച്ചറിയാം
വായിലെ കാൻസർ  പകുതിയിലധികവും ആദ്യമായി കാണാനിടയുള്ളതും  നിർണയിക്കാൻ സാധ്യതയുള്ളതും ദന്തചികിത്സാ വിദഗ്ധരാണ്. അതുകൊണ്ടു നിശ്ചിത ഇടവേളകളിൽ പല്ലു പരിശോധനകൾ നടത്തുന്നതു വദനാർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കും.  
മുൻപു സൂചിപ്പിച്ച അർബുദ ലക്ഷണങ്ങൾക്ക് ഉപരിയായി, വായ പൂർണമായി തുറക്കാനുള്ള ബുദ്ധിമുട്ട്, വായിൽ അനുഭവപ്പെടുന്ന വേദന ചെവിയിലേക്കു തറച്ചുകേറുന്ന അവസ്ഥ, വസ്തുക്കളെ രണ്ടായി കാണുക, മാസങ്ങളായി നിലനിൽക്കുന്ന നീർക്കെട്ട്, വായിൽ ഉമിനീര് ഇല്ലാത്ത അവസ്ഥ, ഭക്ഷണത്തിനോടു രുചിയില്ലായ്മ, നാക്ക് അനക്കാൻ വയ്യാത്ത അവസ്ഥ, സംസാരത്തിൽ വരുന്ന കുഴച്ചിൽ, വായയിലെ ദുർഗന്ധം, വായയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഞരമ്പിന്റെ തരിപ്പ് എന്നീ അർബുദ അടയാളങ്ങൾ ദന്തരോഗവിദഗ്ധർക്കു കണ്ടെത്താനാകും.
മാസങ്ങളോളം ഉണങ്ങാതെ,  വായിൽ വേദനയും രക്ത സ്രാവവും ഉണ്ടാക്കുന്ന അൾസറുകളെ നിയോപ്ലാസ്റ്റിക് അ ൾസർ എന്നു വിളിക്കുന്നു. അതു ത്വക്കിന്റെ ആഴങ്ങളിൽ ഉറച്ചതും ചുറ്റിലും തടിപ്പുള്ളവയും ആയിരിക്കും. ഇതൊരു വളർച്ചയാണെന്നു തെറ്റിധരിക്കാനുമിടയുണ്ട്. ഘട്ടങ്ങളായി വലുപ്പം കൂടുന്ന മുഴകൾ അർബുദ മുഴകളായി പരിണമിക്കാനുള്ള സാധ്യത കൂടുതലാണ്.

വേണം ഡെന്റൽ റീഹാബിലിറ്റേഷൻ
എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാൽ സ്വയം ചികിത്സ നടത്താതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
∙ വായ എപ്പോഴും ശുചിയായി സൂക്ഷിക്കുക. അധികം എരിവും ചൂടും ഉള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.  
∙ വായ്ക്കുള്ളിൽ മുഴയോ, മൂന്നാഴ്ചയിൽ കൂടുതലായിട്ടും മാറാത്ത അൾസറോ മറ്റു ബുദ്ധിമുട്ടുകളോ തോന്നുമ്പോൾ ഒരു ദന്തരോഗ ചികിത്സാ വിദഗ്ധനെ കണ്ടു വായ പരിശോധിപ്പിക്കുക.  പൊട്ടിയതും കൂർത്തതുമായ പല്ലുകൾ പറിക്കുക, അല്ലെങ്കിൽ രാകി  മൂർച്ച കുറയ്ക്കുക,  അടച്ചത് ഇളകിപ്പോയ പല്ലുകൾ വീണ്ടും അടയ്ക്കുക, പുഴുപ്പല്ലുകൾ പറിച്ചു കളയുകയോ അടച്ചു വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യുക, വെപ്പുപല്ലുകൾ കൊണ്ടുണ്ടായ പ്രശ്നങ്ങൾ (ഇളകിവരൽ, കൂർപ്പ്) ഡോക്ടറോടു തുറന്നുപറഞ്ഞു പുതിയ വെപ്പുപല്ലുകൾക്കുള്ള  ഏർപ്പാടു ചെയ്യുക, പല്ലില്ലാത്തതുകൊണ്ടു വായിൽ കടിച്ചു പോകുന്നുണ്ടെങ്കിൽ എത്രയും വേഗം വെപ്പുപല്ലുകൾ വയ്ക്കാനുള്ള ഏർപ്പാടു ചെയ്യുക.  ഡോക്ടറെ കൊണ്ടു പല്ലു ശുചി യാക്കിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിനു ഡെന്റൽ റീഹാബിലിറ്റേഷൻ എന്നാണു പറയുന്നത്. ഇത് ഒരു പരിധിവരെ അർബുദത്തെ ചെറുക്കാൻ സഹായിക്കുന്നു.

ADVERTISEMENT

ചികിത്സ എങ്ങനെ?
ബയോപ്സി പരിശോധന വഴിയാണ് അർബുദമാണെന്ന് ഉറപ്പിക്കുന്നത്. അർബുദത്തിന്റെ വലുപ്പം, തരം, എ വിടെയാണു സ്ഥാനം, വ്യാപനമുണ്ടോ, രോഗിയുടെ
പൊതുവായ ആരോഗ്യാവസ്ഥ എന്നിവ കണക്കിലെടുത്താണു ചികിത്സ നിശ്ചയിക്കുക.
വദനാർബുദത്തിന് ഒന്നിലധികം ചികിത്സകൾ വേണ്ടിവരാം.   പ്രധാന ചികിത്സ സർജറിയാണ്.  റേഡി യേഷൻ, കീമോ തെറപ്പി, ഇമ്യൂണോ തെറപ്പി, ടാർഗറ്റഡ് തെറപ്പി എന്നിവയാണു മറ്റു ചികിത്സകൾ.

പ്രതിരോധിക്കാൻ ശ്രദ്ധിക്കാം
വായിലെ അർബുദം തടയുന്നതിനു വാ യ വൃത്തിയായി സൂക്ഷിക്കുന്നതു മുഖ്യമാണ്.
∙ വായ വൃത്തിയാക്കുന്നതിനു ബ്രഷും പേസ്റ്റും തന്നെ ഉപയോഗിക്കുക. കടകളിൽ നിന്നും ബ്രഷ് വാങ്ങുമ്പോൾ മൃദുവായ നാരുകളുള്ള ( സോഫ്റ്റ്) ബ്രഷ് വാങ്ങുക. പേസ്റ്റ് രണ്ടാഴ്ച എങ്കിലും ഉപയോഗിച്ച് അലർജി ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ശീലമാക്കുക.
∙ രാത്രി ഉറങ്ങുന്നതിനു മുൻപും രാവിലെ എഴുന്നേറ്റാൽ ഉടനെയും പല്ലു തേയ്ക്കുക. കഴിയുന്നത്ര കുളിമുറിയിൽ നിന്നുകൊണ്ടു കണ്ണാടിയിൽ പല്ലുകളും വായിലെ ത്വക്കും ശ്രദ്ധാപൂർവം നോക്കി പല്ലു തേയ്ക്കുക.
 ∙ അധികം മൂർച്ച ഇല്ലാത്ത ടങ് ക്ലീനർ ഉപയോഗിക്കുക.
∙നാക്കു വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ കാൻഡിഡിയാസിസ് പോലുള്ള പൂപ്പൽ രോഗങ്ങൾ വരും.
∙ പല്ലുകുത്തി, നൂല്, പിൻ, ഈർക്കിൽ എന്നിവ വായിൽ ഉപയോഗിക്കരുത്.
∙ പല്ലിന് ഇടയിൽ ഭക്ഷണം കുടുങ്ങുന്നുണ്ടെങ്കിൽ ഡെന്റൽ ഫ്ലോസ്സ് ഉപയോഗിക്കണം.
∙ ചുവന്ന മുളകില്‍ അടങ്ങിയിട്ടുള്ള കാപ്സാസിൻ വായുടെ ത്വക്കിനു ഹാനികരമാണ്. ഇതിന്റെ ഉപയോഗം കുറയ്ക്കുക.
 ∙ അണുബാധ കുറയ്ക്കുന്ന മഞ്ഞളും കരോട്ടിൻ അടങ്ങിയിട്ടുള്ള കാരറ്റും ബ്ലീയോമൈസിൻ അടങ്ങിയിട്ടുള്ള തക്കാളിയും വായിലെ ത്വക്കിനു നല്ലതാണ്.
∙ ഇതോടൊപ്പം വൈറ്റമിൻ എ, ബി 1, ബി 2, സി, ഡി, കെ എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
∙ വ്യവസ്ഥാപരമായ രോഗങ്ങൾ  ഡോക്ടറുടെ നിർദേശപ്രകാരം  ഭക്ഷണ രീതി കൊണ്ടും മരുന്നുകൾ കൊണ്ടും  നിയന്ത്രിച്ചു നിർത്തുക.
∙ ഉണങ്ങാത്ത വ്രണങ്ങളും മുറിവുകളും നിസ്സാരമാക്കാതെ ചികിത്സ തേടുക.

ഡോ. അപർണ എം.
അസോ. പ്രഫസർ,
ഒാറൽ മെഡിസിൻ & റേഡിയോളജി വിഭാഗം
ഡോ. അപർണാസ് ഡെന്റൽ സൊല്യൂഷൻസ് (ഡെന്റൽ ക്ലിനിക്), കോഴിക്കോട്


ADVERTISEMENT
English Summary:

Oral cancer is a serious health issue, but awareness can significantly reduce its impact. Early detection through regular dental check-ups and adopting a healthy lifestyle are crucial for prevention.

ADVERTISEMENT