ആസ്മയ്‌ക്ക് ഇൻഹേലർ ഉപയോഗിച്ചാൽ കുട്ടികളുടെ വളർച്ച മുരടിക്കുമോ ? ഇൻഹേലർ അദ്ഭുതമരുന്നാണോ? യാഥാർഥ്യമെന്ത് ? Common Misconceptions About Inhalers
ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ. ഇന്ത്യയുടെ കാര്യമെടുത്താൽ 30 ദശലക്ഷത്തോളം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു. കേരളത്തിൽ നടന്നിട്ടുള്ള പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് അഞ്ചു ശതമാനത്തോളം മുതിർന്നവരിൽ ആസ്മയുണ്ടെന്നും അതു സ്കൂൾ കുട്ടികളിലും കൗമാര
ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ. ഇന്ത്യയുടെ കാര്യമെടുത്താൽ 30 ദശലക്ഷത്തോളം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു. കേരളത്തിൽ നടന്നിട്ടുള്ള പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് അഞ്ചു ശതമാനത്തോളം മുതിർന്നവരിൽ ആസ്മയുണ്ടെന്നും അതു സ്കൂൾ കുട്ടികളിലും കൗമാര
ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ. ഇന്ത്യയുടെ കാര്യമെടുത്താൽ 30 ദശലക്ഷത്തോളം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു. കേരളത്തിൽ നടന്നിട്ടുള്ള പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് അഞ്ചു ശതമാനത്തോളം മുതിർന്നവരിൽ ആസ്മയുണ്ടെന്നും അതു സ്കൂൾ കുട്ടികളിലും കൗമാര
ലോകത്തിൽ 300 ദശലക്ഷത്തിലധികം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ. ഇന്ത്യയുടെ കാര്യമെടുത്താൽ 30 ദശലക്ഷത്തോളം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു. കേരളത്തിൽ നടന്നിട്ടുള്ള പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് അഞ്ചു ശതമാനത്തോളം മുതിർന്നവരിൽ ആസ്മയുണ്ടെന്നും അതു സ്കൂൾ കുട്ടികളിലും കൗമാര പ്രായക്കാരിലും പത്തു ശതമാനത്തോളം വരുമെന്നുമാണ്.
ശ്വാസനാളികളിലെ നീർക്കെട്ടാണ് ആസ്മയിലെ അടിസ്ഥാന പ്രശ്നം. അലർജി മുതൽ അണുബാധ വരെ, പാരമ്പര്യഘടകങ്ങൾ മുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ വരെ - ആസ്മയ്ക്ക്കു കാരണങ്ങൾ നിരവധിയാണ്.
ശരിയായ ചികിത്സ തേടാം
ആസ്മയുള്ളവർക്ക് ആവശ്യമായ മരുന്നുകള്‍ ശ്വാസനാളിയിലേക്കു നേരിട്ട് എത്തിക്കുന്ന ഇൻഹേ ലറുകൾ വഴി നൽകുന്നതാണ് ഏറ്റവും അഭികാമ്യം. ഇന്നു ലഭ്യമായ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാ മാർഗമാണിത്. വിരോധാഭാസമെന്നു പറയാം ഏറ്റവും തെറ്റിധരിക്കപ്പെട്ട ചികിത്സാ രീതിയും ഇതു തന്നെ.
ഇന്‍ഹേലറുകള്‍ ഉപേക്ഷിച്ചു ഗുളികകളിലേക്കു മടങ്ങാം - എന്ന രീതിയിലുള്ള പരസ്യങ്ങള്‍ കണ്ടുവരാറുണ്ടല്ലോ. രൂക്ഷതയേറിയ മരുന്നുകളാണ് ഇന്‍ഹേലര്‍ രൂപത്തില്‍ നല്‍കുന്നതെന്നും ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ അതു നിര്‍ത്തുവാനാവില്ലെന്നും മറ്റും നിവൃത്തിയില്ലെങ്കില്‍ മാത്രമേ ഈ ചികിത്സ അവലംബിക്കാവൂ എന്നൊക്കെ കരുതുന്ന ഏറെ ആളുകളുണ്ട്. ഇന്‍ഹേലറുകള്‍ കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കും എന്നു കരുതുന്നവരും കുറവല്ല.
എന്നാൽ ഇത്തരം തെറ്റിധാരണകള്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയല്ല. വിഷമകരമായ ആസ്മയ്‌ക്ക് അവ വഴിമരുന്നിടുന്നു. ഇന്‍ഹേലര്‍ ഒറ്റമൂലികളോ അത്ഭുത രോഗശാന്തിക്കുള്ള മരുന്നുകളോ അല്ല. മറിച്ച് അവ സാധാരണ ആസ്മയ്‌ക്കുള്ള ഗുളികകളും കുത്തിവയ്‌പ്പു മരുന്നുകളും തീരെ ചെറിയ അളവില്‍ ഇന്‍ഹേലര്‍ രൂപത്തിലാക്കി എന്നു മാത്രമേയുള്ളൂ.
നിര്‍ദേശിക്കപ്പെട്ട മരുന്നുകള്‍ ശരിയായ അളവിലും രീതിയിലും കൃത്യമായി ഉപയോഗിക്കേണ്ടത് ആസ്മ രോഗനിയന്ത്രണത്തില്‍ സുപ്രധാനമാണ്. ഡോക്‌ടര്‍മാരുടെ നിര്‍ദേശമില്ലാതെ തന്നെ മരുന്നുകളുടെ ഉപയോഗത്തില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുന്നതു നാമൊക്കെ ചെയ്യാറുള്ള കാര്യമാണ്. ആസ്മയുടെ കാര്യത്തില്‍ ഇതപകടം ചെയ്യും. രോഗലക്ഷണങ്ങള്‍ കുറയുന്നതിനെ രോഗശമനമായി ധരിക്കുന്നതു പലപ്പോഴും കുഴപ്പത്തില്‍ ചാടിച്ചേക്കാം.
ആവശ്യമായ മരുന്നുകളെല്ലാം തന്നെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും അവ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെങ്കില്‍ ആസ്മ വിഷമകരമാകാം. നിരവധി മരുന്നുകള്‍ ഇന്ന് ഇന്‍ഹേലര്‍ രൂപത്തില്‍ ലഭ്യമാണ്. ഇന്‍ഹേലര്‍ ഉപകരണങ്ങള്‍ തന്നെ നിരവധി രൂപത്തില്‍ പ്രചാരത്തിലുണ്ട്. അവയില്‍ പലതും വ്യത്യസ്‌ത രീതികളിലാണ് ഉപയോഗിക്കേണ്ടത്. അവയൊക്കെ എങ്ങനെയാണു ശരിയായി ഉപയോഗിക്കേണ്ടത് എന്നത് ഓരോ രോഗിയേയും ചികിത്സകൻ പരിശീലിപ്പിക്കും.
രോഗിയുടെ പ്രായം, രോഗത്തിന്റെ കാഠിന്യം, വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ഇതൊക്കെ പരിഗണിച്ചു വേണം ഉചിതമായ ഇന്‍ഹേലര്‍ നിര്‍ദേശിക്കേണ്ടത്. അവ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗനിയന്ത്രണം കൈവരിക്കാനാവില്ല എന്നു മാത്രമല്ല അവ കൂടിയ അളവില്‍ ഉപയോഗിക്കാനും അതു വഴി വലിയ സാമ്പത്തിക ഭാരത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമൊക്കെ കാരണമാവുകയും ചെയ്യുന്നു.
ഇൻഹേലർ ഒരു മരുന്നല്ല !
ഇൻഹേലർ എന്നത് ഒരു മരുന്നിന്റെ പേരാണ് എന്നു കരുതുന്നവരും ഒട്ടേറെ. ഒട്ടനവധി മരുന്നുകൾ ഇൻഹേലർ രൂപത്തിൽ നൽകാനാവും എന്നതാണു വസ്തുത. ശ്വാസനാളികളിലേക്കു വിവിധ ഇനം മരുന്നുകൾ എത്തിക്കാനുള്ള ഒരു ഉപാധി മാത്രമാണ് ഇൻഹേലറുകൾ. ഏറ്റവും മികച്ചതെങ്കിലും അസുഖത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇൻഹേലർ ചികിത്സ സ്വീകരിക്കാൻ മടി കാട്ടുന്നവരാണ് ഒട്ടുമുക്കാൽ പേരും. തെറ്റിധാരണകൾ വേരുറച്ചു പോയതാണ് ഈ അവസ്ഥയ്ക്കു കാരണം. അതോടൊപ്പം ഇൻഹേലറുകളുടെ വിലയും പലർക്കും പ്രശ്നമാകാറുണ്ട്. ചെറിയ കുട്ടികൾക്കും ഗർഭിണികൾക്കും എന്നു വേണ്ട വയോധികൾക്കു വരെ സുരക്ഷിതമാണ് ഇൻഹേലറുകൾ മാർഗമുള്ള ചികിത്സ.
ഓർക്കുക നേത്ര രോഗങ്ങൾക്കു തുള്ളി മരുന്നുകൾ ഉപയോഗിക്കുന്നതു പോലെ, ത്വക്ക് രോഗങ്ങൾക്കു ലേപനങ്ങൾ പുരട്ടുന്നതു പോലെ ആവശ്യമുള്ളിടത്തേക്കു മാത്രം മരുന്നുകളെത്തിക്കുന്ന ഈ രീതി തന്നെയാണ് ഏറ്റവും മികച്ചതും സുരക്ഷിതവും.
ഡോ. പി.എസ്. ഷാജഹാൻ
പ്രഫസർ
പൾമണറി മെഡിസിൻ