ഇനി കേൾക്കാം, വ്യക്തതയോടെ... ഹിയറിങ് എയ്ഡുകൾ തിരഞ്ഞെടുക്കുന്പോൾ Choosing the Right Hearing Aid: Factors to Consider
കേൾവികുറവു പരിഹരിക്കാൻ ഉള്ള മികച്ച മാർഗമാണു ശ്രവണസഹായികൾ (ഹിയറിങ് എയ്ഡ്). അനലോഗ് ഹിയറിങ് എയ്ഡ്, ഡിജിറ്റൽ ഹിയറിങ് എയ്‍ഡ്, എന്നിങ്ങനെ രണ്ടുതരം ഹിയറിങ് ഏയ്ഡുകൾ ഉണ്ട്. ഒരു ഓഡിയോളജിസ്റ്റിന്റെ അടുത്തു പോയി ഓഡിയോഗ്രാം, സ്പീച്ച് ഓഡിയോമെട്രി എന്നീ പരിശോധനകൾ നടത്തി അവയുടെ റിപ്പോർട്ടിന് അനുസൃതമായി ഇയർഫോൺ

കേൾവികുറവു പരിഹരിക്കാൻ ഉള്ള മികച്ച മാർഗമാണു ശ്രവണസഹായികൾ (ഹിയറിങ് എയ്ഡ്). അനലോഗ് ഹിയറിങ് എയ്ഡ്, ഡിജിറ്റൽ ഹിയറിങ് എയ്‍ഡ്, എന്നിങ്ങനെ രണ്ടുതരം ഹിയറിങ് ഏയ്ഡുകൾ ഉണ്ട്. ഒരു ഓഡിയോളജിസ്റ്റിന്റെ അടുത്തു പോയി ഓഡിയോഗ്രാം, സ്പീച്ച് ഓഡിയോമെട്രി എന്നീ പരിശോധനകൾ നടത്തി അവയുടെ റിപ്പോർട്ടിന് അനുസൃതമായി ഇയർഫോൺ വച്ച് ട്രയൽ നോക്കി യോജിച്ച മെഷീൻ തിരഞ്ഞെടുക്കണം. വ്യക്തിയുടെ ജീവിതരീതി, ദിനചര്യകൾ, സാന്പത്തികം എന്നിവയൊക്കെ തൃപ്തിപ്പെടുത്തുന്ന മെഷീൻ തിരഞ്ഞെടുക്കണം. സാങ്കേതിക മേന്മയുള്ള മെഷീൻ കൂടുതൽ സൗകര്യപ്രദമായിരിക്കും. പുറമെ നിന്നു കാണാവുന്നതോ കർണനാളത്തിനുള്ളിൽ ഒളിച്ചു വയ്ക്കാവുന്നതോ ബാഹ്യശബ്ദങ്ങൾ അനാവശ്യമായി കടന്നു വരാത്തതോ ഊരി മാറ്റാനും വീണ്ടും ധരിക്കാനും ബുദ്ധിമുട്ട് ഉണ്ടാവാത്തതോ... അങ്ങനെ പ്രത്യേകതകൾ ഓരോ വ്യക്തിയുടെയും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ബ്രാൻഡ് നോക്കാം. സർവീസും ഉറപ്പുവരുത്തണം.
വില അറിഞ്ഞിരിക്കാം
അനലോഗ് ഹിയറിങ് എയ്ഡിന് ഏകദേശം 2000 രൂപ വരെയേ വില വരൂ. ഇതിന്റെ ബാറ്ററി ഏറെ കാലം പ്രവർത്തിക്കും. ഡിജിറ്റൽ ഹിയറിങ് എയ്ഡ് 10,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ റേഞ്ചിൽ ലഭിക്കും. റീചാർജബിൾ ബാറ്ററി, സ്മാർട്ട് ഫോൺ അല്ലെങ്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങളുള്ള ഡിജിറ്റൽ ഹിയറിങ് എയ്ഡിനാണ് 1.5 ലക്ഷം മുതൽ വില വരുന്നത്.
ചെവിക്കു പിന്നിലായി ഇരിക്കുന്ന മോഡലുകൾക്ക് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞത് 8000 രൂപ മുതൽ 20,000 രൂപ വരെ വിലയുണ്ട്.
കൃത്യസമയത്തു സർവീസ്
ശ്രവണസഹായി മെഷീൻ ബട്ടൺ ബാറ്ററിയിലാണു പ്രവർത്തിക്കുന്നത്. ബാറ്ററിയുടെ പ്രവർത്തന കാലാവധി മൂന്നു മുതൽ 20 ദിവസം വരെയാണ്. മെഷീനിൽ തന്നെ ഘടിപ്പിച്ച അവസ്ഥയിൽ എത്രത്തോളം ബാറ്ററി ഇരിക്കുന്നുവോ അത്രയും ബാറ്ററി പ്രവർത്തിച്ചു കൊണ്ടിരിക്കും. അതുകൊണ്ടു കൂടുതൽ നീണ്ട പ്രവർത്തന കാലാവധി കിട്ടണമെങ്കിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മെഷീൻ ധരിച്ചാൽ മതിയാകും.
ഉച്ചയുറക്കത്തിന്റെ സമയം മെഷീൻ ഊരിയെടുത്തു ബാറ്ററിയുടെ കുഴി തുറന്നു വച്ചു മെഷീൻ വയ്ക്കാനുള്ള ഡപ്പിയിൽ വയ്ക്കാം. ബാറ്ററിയുടെ കുഴി തുറന്നു വച്ചാൽ അതിന്റെ പ്രവർത്തനം കട്ട് ഓഫ് ആകും. രാത്രിയുറക്കത്തിന്റെ സമയത്തു ബാറ്ററി അതിൽ നിന്ന് അഴിച്ചു മാറ്റി ബാറ്ററിയുള്ള ഡപ്പിയിലും മെഷീൻ അതിനുവേണ്ടിയുള്ള, ഈർപ്പരഹിതമാക്കാനുള്ള സിലിക്ക ജെൽ പോലുള്ള ഡ്രയർ (DRYER) അടങ്ങിയ പൗച്ച് വച്ചിട്ടുള്ള ഡപ്പിയിലും വയ്ക്കണം. ഈ മാർഗങ്ങളിലൂടെ ബാറ്ററി ലൈഫ് വർധിപ്പിക്കാൻ സാധിക്കും. മെഷീൻ ഈർപ്പരഹിതമായി വയ്ക്കുന്നത് അതു കേടുവരാതെയും നോക്കും.
എപ്പോഴൊക്കെ ശബ്ദവ്യക്തത കുറയുന്നോ, ചൂളംവിളി ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നോ, തനിയെ പ്രവർത്തനരഹിതമാകുന്നോ, ബാറ്ററി ചാർജ് വേഗം താഴ്ന്നു പോകുന്നോ, മെഷീൻ പൊട്ടിപ്പോകുന്നോ അപ്പോഴൊക്കെ സർവീസിനു കൊടുക്കേണ്ടതാണ്. മൂന്നുമുതൽ ആറു മാസത്തിലൊരിക്കലെങ്കിലും സർവീസ് ചെയ്യിപ്പിക്കുന്നതു നല്ലതാണ്.
തയാറാക്കിയത്
ഡോ. ബി. സുമാദേവി
ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഇഎൻടി സർജൻ
ഇഎസ്ഐസി മോഡൽ ആൻഡി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ
ആശ്രാമം, കൊല്ലം