മരുന്നുകൾ വാങ്ങിക്കുന്നതിലും കഴിക്കുന്നതിലും മാത്രമല്ല അവ സൂക്ഷിക്കുന്ന കാര്യത്തിലും ജാഗ്രത വേണം. മരുന്നുകൾ സൂക്ഷിക്കുന്ന പരിസരം മലിനമുക്തവും, ഉയർന്ന താപനില, വെളിച്ചം, ഉയർന്ന ജലാംശത്തിന്റെ അളവ് എന്നിവ ഉണ്ടാകാൻ പാടില്ലാത്തതും ആകുന്നു. ലാബറട്ടറിയിലെ കൃത്രിമ സാഹചര്യങ്ങളിൽ, മരുന്നുകൾക്ക് ഉണ്ടാകുന്ന

മരുന്നുകൾ വാങ്ങിക്കുന്നതിലും കഴിക്കുന്നതിലും മാത്രമല്ല അവ സൂക്ഷിക്കുന്ന കാര്യത്തിലും ജാഗ്രത വേണം. മരുന്നുകൾ സൂക്ഷിക്കുന്ന പരിസരം മലിനമുക്തവും, ഉയർന്ന താപനില, വെളിച്ചം, ഉയർന്ന ജലാംശത്തിന്റെ അളവ് എന്നിവ ഉണ്ടാകാൻ പാടില്ലാത്തതും ആകുന്നു. ലാബറട്ടറിയിലെ കൃത്രിമ സാഹചര്യങ്ങളിൽ, മരുന്നുകൾക്ക് ഉണ്ടാകുന്ന

മരുന്നുകൾ വാങ്ങിക്കുന്നതിലും കഴിക്കുന്നതിലും മാത്രമല്ല അവ സൂക്ഷിക്കുന്ന കാര്യത്തിലും ജാഗ്രത വേണം. മരുന്നുകൾ സൂക്ഷിക്കുന്ന പരിസരം മലിനമുക്തവും, ഉയർന്ന താപനില, വെളിച്ചം, ഉയർന്ന ജലാംശത്തിന്റെ അളവ് എന്നിവ ഉണ്ടാകാൻ പാടില്ലാത്തതും ആകുന്നു. ലാബറട്ടറിയിലെ കൃത്രിമ സാഹചര്യങ്ങളിൽ, മരുന്നുകൾക്ക് ഉണ്ടാകുന്ന

മരുന്നുകൾ വാങ്ങിക്കുന്നതിലും കഴിക്കുന്നതിലും മാത്രമല്ല അവ സൂക്ഷിക്കുന്ന കാര്യത്തിലും ജാഗ്രത വേണം. മരുന്നുകൾ സൂക്ഷിക്കുന്ന പരിസരം മലിനമുക്തവും, ഉയർന്ന താപനില, വെളിച്ചം, ഉയർന്ന ജലാംശത്തിന്റെ അളവ് എന്നിവ ഉണ്ടാകാൻ പാടില്ലാത്തതും ആകുന്നു.

ലാബറട്ടറിയിലെ കൃത്രിമ സാഹചര്യങ്ങളിൽ, മരുന്നുകൾക്ക് ഉണ്ടാകുന്ന സ്വഭാവ വ്യതിയാനം മനസ്സിലാക്കിയാണ് ഓരോ മരുന്നുകൾക്കും കാലപരിധി, സൂക്ഷിക്കേണ്ട പ്രത്യേക നിർദ്ദേശങ്ങൾ എന്നിവ തയ്യാറാക്കുന്നത്. എന്നിരുന്നാലും സ്വാഭാവിക കാലാവസ്ഥയിൽ സൂക്ഷിക്കുമ്പോൾ ചില വ്യതിയാനങ്ങൾ മരുന്നുകൾക്ക് സംഭവിക്കാറുണ്ട്. ഇതൊഴിവാക്കാനായി പ്രത്യേക ശ്രദ്ധ വേണം.

ADVERTISEMENT

മരുന്നുകളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകം താപനിലയാണ്. ഒട്ടുമിക്ക മരുന്നുകളും 300C നു താഴെ സൂക്ഷിച്ചാൽ സുരക്ഷിതമാണ്.

ADVERTISEMENT

ഫ്രീസറിൽ വയ്ക്കേണ്ടവ

ADVERTISEMENT

-250C യ്ക്കും +20C യ്ക്കും ഇടയിൽ സൂക്ഷിക്കേണ്ടുന്ന മരുന്നുകളുണ്ട്. ഉദാ: ചിലതരം വാക്സിനുകൾ, മോണോക്ലോണൽ ആന്റിബയോട്ടിക്കുകൾ അടങ്ങിയ മരുന്നുകൾ.

തണുപ്പിച്ചു സൂക്ഷിക്കേണ്ടവ

20C നും 80C നും ഇടയ്ക്ക് താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകളുടെ ലേബലിൽ ‘Cold Storage’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകൾ ഈ താപനില നൽകുന്നു. ഇൻസുലിനുകൾ ഈ താപനിലയിലാണ് സാധാരണ സൂക്ഷിക്കേണ്ടത്.

കുത്തിവയ്പുകളും സപ്പോസിറ്ററികളും

80C മുതൽ 150C താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ, വിവിധതരം വാക്സീനുകൾ, മറ്റ് ഇൻജക്‌ഷൻ മരുന്നുകൾ എന്നിവ ഈ താപനിലയിൽ സൂക്ഷിക്കുന്നു. കുട്ടികളിൽ ചൂട്, പനി എന്നിവ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സപ്പോസിറ്ററികൾ (Suppositories) ഈ താപനിലയിൽ ആണു സൂക്ഷിക്കേണ്ടത്. ഇവ ഉപയോഗിക്കുന്നതിനു മുൻപു പുറത്തെടുത്തു സാധാരണ താപനില കൈവരിച്ച ശേഷം വേണം ഉപയോഗിക്കാൻ.

സാധാരണ താപനില – 300C കൂടാൻ പാടുള്ളതല്ല.

സാധാരണ അന്തരീക്ഷ താപനില – 150C മുതൽ 300C വരെ.

നിയന്ത്രിത താപനില – 250C ന് താഴെ.


ഗുളികകളും കാപ്സ്യൂളുകളും

ഇവ സാധാരണയായി സൂക്ഷിക്കുന്നതു അന്തരീക്ഷ താപനിലയിലാണ് (300C ന് താഴെ). താപനിലയും അന്തരീക്ഷത്തിലെ ജലാംശവും അധികരിക്കുവാൻ പാടില്ല. ഉയർന്ന ജലാംശം ചിലതരം ഗുളികകൾ/ക്യാപ്സൂളുകൾ ആഗിരണം ചെയ്യുകയും അവ രാസമാറ്റങ്ങൾക്കു വിധേയമായി ഉപയോഗക്ഷമത കുറയുകയും ചെയ്യും. കാപ്സൂളുകൾ ജലാംശം വലിച്ചെടുത്തു രൂപമാറ്റം സംഭവിച്ച് ദ്രാവകരൂപത്തിലാവാൻ സാധ്യതയുണ്ട്. മറ്റു ചിലയിനം മരുന്നുകൾക്ക് അമിത സൂര്യപ്രകാശത്തെ പ്രതിരോധിക്കാൻ കഴിവില്ല. ഇങ്ങനെയുള്ളവ ആംബർ നിറമുള്ള കുപ്പിയിലാക്കി വിപണിയിലെത്തിക്കുന്നു.

ഉദാ: തൈറോയ്ഡ് ഗ്രന്ഥികളുടെ രോഗത്തിനുള്ള (Thyroxine Hormone) സിറപ്പ്, സസ്പൻഷനുകൾ, ഇമൽഷൻസ്, ക്രീമുകൾ etc.

ഇത്തരം മരുന്നുകൾ സാധാരണ താപനിലയിൽ ഈർപ്പം തട്ടാത്തവിധം സൂക്ഷിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ കുളിമുറിയിലെ ഷെൽഫിലും മറ്റും മരുന്നു സൂക്ഷിക്കുന്നത് ഉത്തമമല്ല.

സിറപ്പുകളുടെ രുചിയും, മണവും റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതു കാരണം വ്യത്യാസമില്ലാതെ നിലനിൽക്കും. ദീർഘനേരം അനക്കാതെ സൂക്ഷിക്കുന്ന പക്ഷം ദ്രാവകരൂപത്തിലുള്ള മരുന്നുകൾ ചിലപ്പോൾ അവ സൂക്ഷിക്കുന്ന ലായനികളിൽ അടിയുന്നതായി കാണാറുണ്ട്. അതുകൊണ്ട് ഉപയോഗിക്കുന്നിതിനു മുൻപ് ഇത്തരം കുപ്പികൾ ശക്തമായി കുലുക്കുക. അതിനുശേഷം കൃത്യമായ അളവിൽ ഉപയോഗിക്കുക.

അതുപോലെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പക്ഷം പഞ്ചസാര ക്രിസ്റ്റൽ രൂപത്തിൽ അടിയുന്നതു സാധാരണമാണ്. ആയതിനാൽ ദ്രാവക രൂപത്തിലുള്ള മരുന്നുകൾ ശക്തിയായി കുലുക്കി യോജിപ്പിച്ചതിനു ശേഷം ഉപയോഗിക്കുക.

ഇൻഹേലറുകൾ, റോട്ടാഹേലറുകൾ എന്നിവ സാധാരണ താപനിലയിൽ സൂക്ഷിക്കേണ്ടതാണ്. ഉയർന്ന താപനിലയിൽ സൂക്ഷിച്ചാൽ ഇവ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

ഇൻജക്‌ഷഷനുകൾക്ക് ഉപയോഗിക്കുന്ന പൊടിരൂപത്തിലുള്ള മരുന്നുകൾ.

ചിലതരം ആന്റിബയോട്ടിക്കുകൾ, വിറ്റാമിനുകൾ എന്നിവ പൊടി രൂപത്തിലാണ് വിപണിയിൽ ലഭ്യമാവുക. ഉപയോഗിക്കുന്നതിനു മുൻപ് ഉൽപ്പന്നത്തോടൊപ്പം ലഭ്യമാക്കിയിട്ടുള്ള ശുദ്ധീകരിച്ച വെള്ളം (water for injection) ചേർത്തു ദ്രാവക രൂപത്തിലാക്കുകയും രോഗികൾക്കു നൽകുകയും ചെയ്യുന്നു. ഇങ്ങനെ തയാർ ചെയ്ത മരുന്നുകൾ 24 മണിക്കൂർ വരെ റഫ്രിജറേറ്ററിൽ സൂക്ഷിച്ചു പുനരുപയോ ഗിക്കാവുന്നതാണ്.

ഡ്രൈ സിറപ്പുകൾ

കുട്ടികൾക്ക് നൽകുന്ന ആന്റിബയോട്ടിക്കുകൾ, ചില വൈറ്റമിനുകൾ ഇവ പൊടിരൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ഡ്രൈ സിറപ്പുകൾ എന്ന ഈ വിഭാഗത്തിൽപ്പെടുന്ന ഈ മരുന്നുകൾ വായു കടക്കാത്ത വിധം ബോട്ടിലുകളിൽ പായ്ക്ക് ചെയ്തു ലഭ്യമാക്കുന്നു. ലേബൽ നിർദ്ദേശം അനുസരിച്ചു തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഉപയോഗിക്കേണ്ടതാണ്. ഇങ്ങനെ തയ്യാർ ചെയ്ത ഉൽപ്പന്നം 4 മുതൽ 10 ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിച്ച് ഉപയോഗിക്കാം. ശേഷം കളയണം.

ഇൻസുലിൻ മരുന്നുകൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതാണ്. ഇവ ഫ്രീസറിൽ സൂക്ഷിക്കുവാൻ പാടുള്ളതല്ല.

ഇൻസുലിൻ മരുന്നുകൾ ഉപയോഗിക്കുന്നതിന് മുൻപ് ഫ്രിജിൽ നിന്നു പുറത്ത് അൽപനേരം വച്ചു സാധാരണ താപനിലയിൽ എത്തി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഡോ. ഹരികുമാർ ആർ.

ഫാർമസി സ്േറ്റാർ സൂപ്രണ്ട്,
ഗവ. മെഡി. കോളജ്,
കോട്ടയം

English Summary:

Proper medicine storage is crucial to maintain their efficacy and prevent spoilage. Understanding the specific temperature and environmental conditions required for different medications ensures they remain safe and effective for use.

ADVERTISEMENT