പുകവലിയുടെ അപകടങ്ങളെക്കുറിച്ച് അറിയാമെങ്കിലും, ഇ-സിഗരറ്റുകളും വേപ്പിംഗും യുവാക്കൾക്കിടയിൽ പ്രചാരം നേടുകയാണ്. "സുരക്ഷിതമാണ്", "പുകയില്ല" തുടങ്ങിയ തെറ്റിദ്ധാരണകൾക്കിടയിൽ, ഈ ഉത്പന്നങ്ങൾ നികൊട്ടിൻ, രാസവസ്തുക്കൾ, കൃത്രിമ സുഗന്ധങ്ങൾ എന്നിവ അടങ്ങിയ ഏറോസോൾ (വേപ്പർ) ശ്വസിക്കുന്നതിലൂടെ ദോഷകരമാണെന്ന് ലേഖനം വ്യക്തമാക്കുന്നു. ചോക്ലേറ്റ്, മിന്റ് തുടങ്ങിയ ആകർഷകമായ ഫ്ലേവറുകളും ആധുനിക രൂപകൽപ്പനയും യുവാക്കളെ അടിമത്വത്തിലേക്കും പഠന വൈകല്യങ്ങളിലേക്കും നയിക്കും. വേപ്പിംഗ് ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുകയും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിന സന്ദേശമായ 'Unmask the Appeal' ഊന്നിപ്പറയുന്നത്, പുകയില ഉത്പന്നങ്ങളുടെ ആകർഷകമായ രൂപഭാവങ്ങൾ അപകടങ്ങളെ മറച്ചുവെക്കുന്ന ഒരു മുഖംമൂടി മാത്രമാണെന്നും, സിഗരറ്റോ ഇ-സിഗരറ്റോ ഏതുമായാലും അപകടം ഒന്നുതന്നെയാണെന്നും തിരിച്ചറിയേണ്ടതിൻ്റെ ആവശ്യകതയാണ്.

പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് നമുക്കു സുപരിചിതമാണ്. സിഗരറ്റും മറ്റു പുകയില ഉൽപന്നങ്ങളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന കാര്യത്തിൽ ഇന്നു തർക്കങ്ങളും ഇല്ല. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി യുവാക്കൾക്കിടയിൽ ഒരു പുതിയ പ്രവണത ശക്തിപ്രാപിച്ചിരിക്കുകയാണ്. "സാധാരണ സിഗരറ്റിനെക്കാൾ സുരക്ഷിതമാണ്", "പുക ഇല്ലാത്തതിനാൽ ദോഷമില്ല", "ഇത് ഒരു ഫാഷനാണ്" തുടങ്ങിയ തെറ്റായ ധാരണകളുടെ മറവിൽ വ്യാപകമാകുകയാണ് ഇ-സിഗരറ്റുകൾ അല്ലെങ്കിൽ വേപ്പിങ്. സാധാരണ സിഗരറ്റിൽ പുകയില കത്തിച്ചുണ്ടാകുന്ന പുകയാണു ശ്വസിക്കുന്നത്. ഇതിലൂടെ നിക്കോട്ടിൻ, ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ ശരീരത്തിലെത്തുന്നു. ഇ-സിഗരറ്റുകളിൽ പുകയില കത്തിക്കുന്നില്ല. പകരം നിക്കോട്ടിൻ അടങ്ങിയ ദ്രാവകത്തെ ചൂടാക്കി ഏറോസോൾ (വേപ്പർ) രൂപത്തിലാക്കി ശ്വസിക്കുകയാണു ചെയ്യുന്നത്. ഇതുകൊണ്ടാണു പലരും ഇത് അപകടകരമല്ലെന്നു തെറ്റിധരിക്കുന്നത്. എന്നാൽ ആ ദ്രാവകത്തിൽ നിക്കോട്ടിനൊപ്പം ഒട്ടേറെ രാസവസ്തുക്കളും കൃത്രിമ സുഗന്ധങ്ങളും ഫ്ലേവറുകളും മറ്റു വിഷാംശങ്ങളും അടങ്ങിയിരിക്കുന്നു എന്നതാണു സത്യം.

ആകർഷകമാണ്, പക്ഷേ...

ADVERTISEMENT

ചോക്‌ലെറ്റ്, മിന്റ്, മാമ്പഴം, സ്ട്രോബെറി തുടങ്ങിയ ഫ്ലേവറുകളിലാണു പല ഇ-സിഗരറ്റുകളും വിപണിയിലെത്തുന്നത്. നിറമേറിയ ഡിസൈനുകളും ആധുനിക രൂപകൽപ്പനയും യുവാക്കളെയും കൗമാരക്കാരെയും പെട്ടെന്ന് ആകർഷിക്കും. എന്നാൽ സുഗന്ധമോ രുചിയോ അപകടസാധ്യത കുറയ്ക്കുന്നില്ല. മറിച്ച്, ഇത്തരം ആകർഷണങ്ങൾ കൂടുതൽ ആളുകളെ നിക്കോട്ടിന്റെ അടിമത്വത്തിലേക്കു നയിക്കുകയാണു ചെയ്യുന്നത്. ഇ-സിഗരറ്റുകളിലെ പ്രധാന ഘടകം നിക്കോട്ടിൻ തന്നെയാണ്.സ്ഥിരമായ ഉപയോഗം അടിമത്വം സൃഷ്ടിക്കും. കുട്ടികളിലും കൗമാരക്കാരിലും പഠനശേഷിയെ ബാധിക്കാനും ഉത്കണ്ഠയും മാനസിക സമ്മർദവും വർധിപ്പിക്കാനും ഇവയുടെ ഉപയോഗം കാരണമാകും. വേപ്പിങ് ശ്വാസകോശത്തെ ദോഷകരമായി ബാധിക്കില്ലെന്നതും മിഥ്യാധാരണയാണ്. ശ്വാസകോശത്തിലെ പ്രതിരോധശേഷി കുറയ്ക്കുകയും, അണുബാധകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഗുരുതരമായ വേപ്പിങ് അസോസിയേറ്റഡ് ലങ് ഇൻജുറി എന്ന രോഗാവസ്ഥയിലേക്കും നയിക്കും. ദീർഘകാലമായുള്ള ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നതായും രക്തക്കുഴലുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായും ശ്വാസകോശ രോഗങ്ങളുടെ സാധ്യത ഉയർത്തുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. കാൻസറിനും വഴിയൊരുക്കാം.

ആകർഷണത്തിന്റെ മുഖംമൂടി

ADVERTISEMENT

ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ സന്ദേശം വളരെ പ്രസക്തമാണ്. ‘Unmask the Appeal’. അതായത്, പുകയില ഉൽപന്നങ്ങൾ സൃഷ്ടിക്കുന്ന ആകർഷണത്തിന്റെ മുഖംമൂടി അഴിച്ചുമാറ്റുക എന്നതാണ്. നിറങ്ങളും ഫ്ലേവറുകളും ആധുനിക രൂപകൽപ്പനയും സുരക്ഷിതത്വത്തിന്റെ പ്രതീകങ്ങളല്ല. അവ അപകടങ്ങളെ മറച്ചുവയ്ക്കുന്ന ഒരു മുഖംമൂടി മാത്രമാണെന്നു യുവാക്കൾ തിരിച്ചറിയണം. സിഗരറ്റോ, ഇ-സിഗരറ്റോ, വേപ്പിങ്ങോ – പേരുകൾ വ്യത്യസ്തമായാലും അപകടം ഒന്നു തന്നെയാണ് എന്ന് ഏവരും ഓർക്കുക.

English Summary:

Vaping and e-cigarettes pose significant health risks, especially to youth and teenagers, despite their appealing flavors and modern designs. The aerosol inhaled contains nicotine and harmful chemicals, leading to addiction, lung injury, and potential long-term cardiovascular and respiratory diseases, masking the true dangers with an attractive facade.

ADVERTISEMENT