സ്ത്രീകളുടെ പ്രത്യുൽപാദനപരമായ തകരാറായ പിസിഒഡിക്ക് (PCOD) പേരുമാറ്റം. അണ്ഡാശയത്തിലെ സിസ്റ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഴയ പേരിന് പകരം, രോഗാവസ്ഥയുടെ മെറ്റബോളിക്, ഹോർമോൺ, മാനസികാരോഗ്യ വശങ്ങളെക്കൂടി ഉൾക്കൊള്ളുന്ന PMOS (Polyendocrine metabolic ovarian syndrome) എന്ന പേര് നൽകിയിരിക്കുന്നു. രോഗനിർണയം നടത്താൻ സ്കാൻ ഫലങ്ങൾക്ക് പുറമെ ക്രമം തെറ്റിയ ആർത്തവം, പുരുഷ ഹോർമോൺ കൂടുന്നതിന്റെ ലക്ഷണങ്ങൾ, രക്തപരിശോധനയിൽ ഹോർമോൺ കൂടുന്നത് എന്നിവയിൽ രണ്ടോ അതിലധികമോ ഉണ്ടാവണം. ഓരോ പ്രായത്തിലും ഇതിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ചെറുപ്പക്കാരിൽ പ്രത്യുത്പാദന പ്രശ്നമായി കാണപ്പെടുമ്പോൾ, പ്രായം കൂടുന്തോറും ഇത് മെറ്റബോളിക് പ്രശ്നങ്ങളിലേക്കും ജീവിതശൈലീ രോഗങ്ങളിലേക്കും നയിക്കാം.

സ്ത്രീകളുടെ പ്രത്യുൽപാദന ശേഷിയെ ദോഷകരമായി ബാധിക്കുന്ന തകരാറാണു പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്.
ചിലരിൽ സാധാരണയായി നടക്കുന്ന അണ്ഡാശയത്തിലെ ഫോളിക്കിളുകൾ പക്വമാകുന്ന പ്രക്രിയ ശരിയായി നടക്കാറില്ല. അതുകൊണ്ട്
ഫോളിക്കിളുകൾ അണ്ഡാശയത്തിൽ
തങ്ങിനിന്നു സ്രവം നിറഞ്ഞ സിസ്റ്റുകൾ രൂപപ്പെടാം.
പക്ഷേ, പിസിഒഡി ഉള്ള എല്ലാവരിലും ഇങ്ങനെ സിസ്റ്റ് കാണണമെന്നില്ല.

പിസിഒഡി എന്ന  പേരു രോഗാവസ്ഥയെ പൂർണമായി ഉൾക്കൊള്ളുന്നില്ല എന്ന വിലയിരുത്തൽ മുൻപേ ഉണ്ടായിരുന്നു.  സ്ത്രീകളിലെ പ്രത്യുൽപാദനപരമായ രോഗമെന്നതിനപ്പുറം ഇതു സ്ത്രീ ശരീരത്തെ പല വിധത്തിൽ ബാധിക്കുന്നുണ്ട്. അതിനെയെല്ലാം കണക്കിലെടുത്തു ചികിത്സ  നിശ്ചയിക്കുമ്പോഴാണ് രോഗമുക്തി പൂർണമാകുന്നത്. അതുകൊണ്ടാണ് പിസിഒഡിയുടെ  മെറ്റബോളിക്, ഹോർമോൺ, മാനസികാരോഗ്യ വശങ്ങളെ കൂടി കണക്കിലെടുത്തു പിസിഒഡിയെ ഇപ്പോൾ പിഎംഒഎസ് (Polyendocrine metabolic ovarian syndrome) എന്നു പുനർനാമ കരണം ചെയ്തിരിക്കുന്നത്. വെറും പേരുമാറ്റത്തിനപ്പുറം രോഗനിർണയത്തിലും ചികിത്സാ സമീപനങ്ങളിലും  ഇതനുസരിച്ചു മാറ്റം വരുന്നുണ്ട്.

ADVERTISEMENT

ഉറപ്പിനു സ്കാൻ പോരാ

നിലവിലെ രോഗനിർണയ രീതി പ്രകാരം  അൾട്രാസൗണ്ട് സ്കാനിൽ സിസ്റ്റ് കണ്ടാൽ മാത്രം പിഎംഒഎസ് സ്ഥിരീകരിക്കാനാകില്ല. ക്രമം തെറ്റിയ ആർത്തവം,  പുരുഷഹോർമോൺ  കൂടിയതിന്റെ ശാരീരികലക്ഷണങ്ങൾ അല്ലെങ്കിൽ രക്തപരിശോധനയിൽ പുരുഷ ഹോർമോൺ നിരക്കു
കൂടുക, സ്കാനിൽ പിഎംഒഎസ്സിന്റെ മാറ്റങ്ങൾ
കാണുക എന്നീ മൂന്നു ഘടകങ്ങളിൽ രണ്ടെണ്ണമെങ്കിലും  ഉണ്ടെങ്കിലേ രോഗം ഉറപ്പാക്കാൻ സാധിക്കൂ. മാത്രമല്ല, പുരുഷഹോർമോൺ ഉയർന്നു നിൽക്കുന്നതിനു മറ്റു കാരണങ്ങളില്ല എന്നുറപ്പാക്കേണ്ടതുമുണ്ട്. പിഎംഒഎസ് എന്ന പേരുമാറ്റത്തിന് അനുസരിച്ചു രോഗനിർണയത്തിലും ചില മാറ്റങ്ങൾ വരാനിടയുണ്ട്.  

ADVERTISEMENT

പ്രായമനുസരിച്ചു മാറും ലക്ഷണങ്ങൾ

 പിഎംഒഎസ് ലക്ഷണങ്ങൾ പല പ്രായത്തിലും വ്യത്യസ്തമാകാറുണ്ട്. ഹോർമോൺ നിരക്കുകളും ഉപാപചയ പ്രക്രിയയും അണ്ഡാശയ പ്രവർത്തനവുമൊക്കെ പ്രായമനുസരിച്ചു വ്യത്യാസപ്പെടുന്നതാണു കാരണം. ചെറുപ്പക്കാരിൽ പ്രത്യുൽപാദന പ്രശ്നമായ പിഎംഒഎസ് മധ്യവയസ്സെത്തുമ്പോഴേക്കും മെറ്റബോളിക് പ്രശ്നമായി മാറുന്നു. അതുകൊണ്ടു തന്നെ വളരെ ഗൗരവകരമായി ഈ രോഗാവസ്ഥയെ കാണുകയും കൃത്യമായ പരിശോധനകൾ നടത്തുകയും വേണം.

ADVERTISEMENT

കൗമാരകാലത്തെ ലക്ഷണങ്ങൾ

പിഎംഒഎസ് ലക്ഷണങ്ങൾക്കു പ്രായപൂർത്തിയാകലിന്റെ ലക്ഷണങ്ങളോടു സാമ്യമുള്ളതിനാൽ ഈ ഘട്ടത്തിൽ രോഗം തിരിച്ചറിയുക പ്രയാസമാണ്. ഉദാഹരണത്തിന് ആർത്തവം ക്രമം തെറ്റുന്നതു പിഎംഒഎസിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. പക്ഷേ, പ്രായപൂർത്തിയാകുമ്പോഴുള്ള (Puberty) ശാരീരിക മാറ്റങ്ങളുടെ ഭാഗമായും ഇതു സംഭവിക്കാം. ആദ്യാർത്തവത്തിനു (Menarche) ശേഷമുള്ള ആദ്യത്തെ വർഷം ആർത്തവം ക്രമം തെറ്റിവരാം. അതുപോലെ സാധാരണ വരേണ്ടതിലും ഒന്നോ രണ്ടോ ദിവസം മുൻപോ ശേഷമോ ആർത്തവം വരുന്നതും സ്വാഭാവികമാണ്.
എന്നാൽ, ആദ്യാർത്തവത്തിനുശേഷം ഒന്നു മുതൽ മൂന്നു വർഷ കാലത്ത് ആർത്തവചക്രം 21 ദിവസത്തിൽ കുറവാകുന്നതോ 45 ദിവസത്തിൽ കൂടുതലാകുന്നതോ ക്രമക്കേടാകാം. ഒപ്പം മുഖക്കുരു, മുടി കൊഴിച്ചിൽ, പെട്ടെന്നു ശരീരഭാരം കൂടുക അല്ലെങ്കിൽ ഭാരം കുറയ്ക്കാൻ പ്രയാസം, മുഖത്തും മേൽച്ചുണ്ടിലും ഉദരഭാഗത്തും അമിത രോമവളർച്ച എന്നിങ്ങനെ ശാരീരിക മാറ്റങ്ങളും കാണുന്നു. ഇവരിൽ പുരുഷ ഹോർമോൺ സാധാരണ അളവിലേക്കു കൊണ്ടുവരണം.

പ്രത്യുൽപാദനഘട്ടത്തിൽ

മുതിർന്ന സ്ത്രീകളിൽ രണ്ട് ആർത്തവചക്ര ങ്ങൾക്കിടയിലുള്ള ദൈർഘ്യം 21 ദിവസത്തിൽ കുറയുന്നതോ 35 ദിവസത്തിൽ കൂടുന്നതോ ക്രമക്കേടായി (Irregular) കരുതാം. ഒരു വർഷം എട്ട് ആർത്തവങ്ങളിൽ കുറവു വരുന്നതും (absent ovulation) പ്രശ്നമാണ്. ഇതോടൊപ്പം അടിവയറ്റിൽ കൊഴുപ്പടിയുന്നതു വർധിക്കാം. കഴുത്തിലും കക്ഷത്തിലും ഉള്ള ചർമം ഇരുളുന്നു. മധുരത്തോടുള്ള കൊതി, ഭക്ഷണശേഷം അമിതക്ഷീണം അനുഭവപ്പെടുക, മുടി കുറഞ്ഞുവരിക എന്നിവയുമുണ്ടാകാം.

മുപ്പതുകളിൽ പിഎംഒഎസ് കാരണം അണ്ഡവിസർജനം കൃത്യമായി നടക്കാത്തതു ഗർഭധാരണം വൈകിപ്പിക്കാം. വന്ധ്യതാ പ്രശ്നമുള്ളവരിൽ മരുന്നു നൽകി അണ്ഡവിസർജനം നടത്താനാകും ശ്രമിക്കുക.

നാൽപതുകളിലെ പിഎംഒഎസ്

പൊതുവെ ഈ പ്രായത്തിൽ ആർത്തവചക്രം കുറച്ചുകൂടി ക്രമമാകുന്നതായാണു കാണുന്നത്. പക്ഷേ, ഈസ്ട്രജനും പുരുഷ ഹോർമോണും തമ്മിലുള്ള അനുപാതത്തിൽ വ്യത്യാസം വരാം. ടെസ്േറ്റാസ്റ്റിറോൺ പോലെയുള്ള പുരുഷ ഹോർമോണുകളുടെ നിരക്കു താരതമ്യേന വർധിക്കുന്നു. അതുകൊണ്ട് മുഖക്കുരുവും മുഖത്തെ രോമവളർച്ചയും മാറാതെ നിൽക്കാം.
ഉറക്കക്കുറവ്, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ പോലെയുള്ള പ്രശ്നങ്ങൾ ഈ ഘട്ടത്തിൽ കൂടുതലാകാം. പ്രത്യേകിച്ചു ശരീരത്തിന്റെ മധ്യഭാഗത്ത് അമിതകൊഴുപ്പ് ഉള്ളവരിൽ. ഇവരിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനുള്ള മരുന്നുകളോടൊപ്പം ജീവിതശൈലീ ക്രമീകരണവും ശരീരഭാര നിയന്ത്രണവും വേണം.

ജീവിതശൈലീ രോഗം പോലെ

ആർത്തവവിരാമം ആകുന്നതോടെ പിഎംഒഎസ് പൂർണമായി ജീവിതശൈലീ രോഗത്തിന്റെ രീതിയിലേക്കു മാറുന്നു. ഇൻസുലിൻ പ്രതിരോധം കൂടുന്നതിനാൽ പ്രമേഹസാധ്യത കൂടുന്നു. അതുവരെയുണ്ടായിരുന്ന ഈസ്ട്രജന്റെ സംരക്ഷണം കൂടി നഷ്ടമാകുന്നതോടെ അമിത കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയുടെ സാധ്യതയും കൂടുന്നു. ഉദരഭാഗത്തു കൊഴുപ്പടിയുന്നു.
ആർത്തവവിരാമഘട്ടത്തിലെ ഹോർമോൺ കുറവു പരിഹരിക്കാൻ ചിലപ്പോൾ ഹോർമോൺ റീപ്ലേസ്‌
മെന്റ് വേണ്ടിവരും. ഒപ്പം, ഹൃദ്രോഗപ്രതിരോധത്തിനും ബിപി നിയന്ത്രണത്തിനും പ്രാധാന്യം നൽകണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. അമൽ ദേവ് ഡി.
കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റ്,
ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്
മെഡിക്കൽ സയൻസസ്, ചെങ്ങന്നൂർ

English Summary:

PMOS, formerly known as PCOS, is a condition that affects women's reproductive health. The name change reflects a broader understanding of the syndrome, encompassing metabolic, hormonal, and mental health aspects beyond just ovarian cysts. Diagnosis now requires at least two out of three criteria: irregular menstruation, symptoms or elevated levels of male hormones, and ultrasound findings of polycystic ovaries. Symptoms vary with age, presenting as reproductive issues in youth and metabolic problems in middle age. Early detection and comprehensive management are crucial throughout a woman's life, with increased risks of lifestyle diseases like diabetes and heart disease post-menopause.

ADVERTISEMENT