‘മൂത്രം കുടിക്കുക മാത്രമല്ല, ഒരു പാത്രത്തില് ശേഖരിച്ച് അതിൽ കാൽ ഇറക്കിവയ്ക്കും’: പരിഹസിക്കുന്നവരോട് കൊല്ലം തുളസിയുടെ മറുപടി
മൂത്രചികിത്സ എന്നു കേൾക്കുമ്പോൾ ഇപ്പോൾ നെറ്റി ചുളിക്കുന്നവരെപ്പോലെയായിരുന്നു ഞാ നും. മനസ്സില്ലാ മനസോടെയാണ് തുടങ്ങിയത്. പക്ഷേ തുടങ്ങിക്കഴിഞ്ഞപ്പോൾ ഞാൻ പുതിയൊരു മനുഷ്യനാവുകയായിരുന്നു. കാൻസർ രോഗം എന്നെ പലവിധത്തിലും തളർത്തിയിരുന്നു. ടി. നാരായണൻ വട്ടോളി പരിഭാഷപ്പെടുത്തിയ ‘ദ് വാട്ടർ ഓഫ് ലൈഫ്’ എന്ന

മൂത്രചികിത്സ എന്നു കേൾക്കുമ്പോൾ ഇപ്പോൾ നെറ്റി ചുളിക്കുന്നവരെപ്പോലെയായിരുന്നു ഞാ നും. മനസ്സില്ലാ മനസോടെയാണ് തുടങ്ങിയത്. പക്ഷേ തുടങ്ങിക്കഴിഞ്ഞപ്പോൾ ഞാൻ പുതിയൊരു മനുഷ്യനാവുകയായിരുന്നു. കാൻസർ രോഗം എന്നെ പലവിധത്തിലും തളർത്തിയിരുന്നു. ടി. നാരായണൻ വട്ടോളി പരിഭാഷപ്പെടുത്തിയ ‘ദ് വാട്ടർ ഓഫ് ലൈഫ്’ എന്ന പുസ്തകം വായിച്ചതിനുശേഷമാണ് ഞാൻ മൂത്രചികിത്സയെക്കുറിച്ച് ആലോചിക്കുന്നതും അതിലേക്കു തിരിയുന്നതും. അതിനു വിതുരയിലുള്ള രോഹിണി വിജയൻ നായരെപ്പോലെയുള്ള സുഹൃത്തുക്കളും പ്രചോദനമായി.
ദ് വാട്ടർ ഓഫ് ലൈഫ് എന്ന പുസ്തകത്തിൽ പറയുന്ന പല കാര്യങ്ങളും എന്റെ ജീവിതവുമായി ഒത്തുവരുന്നതായിരുന്നു. ‘രോഗമില്ലാത്ത ജീവിതം, വൈദ്യനില്ലാത്ത ലോകം’ ഇതാണ് ആ പുസ്തകം മുന്നോട്ടു വയ്ക്കുന്ന പ്രധാന മുദ്രാവാക്യം. ചികിത്സയുടെ പേരിൽ ഇന്നു നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഏകദേശ ധാരണയുള്ള ഒരാൾ എന്ന നിലയിൽ ആ മുദ്രാവാക്യം എന്നെ ആകർഷിച്ചു.
കഴിഞ്ഞ പത്തുവർഷമായി കാൻസർ രോഗത്തിനു ചികിത്സയിലാണു ഞാൻ. മാത്രമല്ല കിട്ടുന്ന ഓരോ ദിവസവും ബോണസായി കണ്ടു മരണഭയത്തോടെ തന്നെയാണു ജീവിതം തള്ളിനീക്കിയിരുന്നത്. പരീക്ഷിക്കാൻ തീരുമാനം കാൻസറിന്റെ ഭാഗമായിട്ടായിരിക്കണം കഴിഞ്ഞ കുറേനാളുകളായി എനിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എപ്പോഴും ക്ഷീണം. ഒരു കണ്ണിനു കാഴ്ചക്കുറവ്, സംസാരിക്കാൻ ബുദ്ധിമുട്ട്, ശരീരം നിറയെ ചൊറിഞ്ഞു തടിക്കാൻ തുടങ്ങി. ആ കെ പ്രാകൃതമായ അവസ്ഥ. എന്റെ സമയം കഴിയാറായി എന്നുതന്നെ മനസ്സിൽ കുറിച്ചു. ഇത്തരമൊരു അവസ്ഥയിലാണ് ഞാൻ മൂത്രചികിത്സയെക്കുറിച്ചു കേ ൾക്കുന്നതും ഒന്നു പരീക്ഷിക്കാമെന്നു കരുതിയതും.
പലരീതിയിൽ ഉപയോഗിച്ചു മൂത്രം കുടിച്ചതുകൊണ്ടാണോ ഈ രോഗങ്ങളൊക്കെ മാറിയത് എന്നു ചോദിച്ചാൽ അതെ എന്നൊരു മറുപടിയേ ഉള്ളു. കാരണം മൂത്രചികിത്സയല്ലാതെ മറ്റൊരു ചികിത്സയും ഈ അവസരത്തിൽ ഞാൻ ചെയ്തിട്ടില്ല. മൂത്രം കുടിക്കുക മാത്രമല്ല ചെയ്തത്. മൂത്രം ഒരു പാത്രത്തിൽ ശേഖരിച്ച് അതിൽ കാൽ ഇറക്കിവയ്ക്കും. മൂത്രം കൊണ്ട് കണ്ണു കഴുകും. ശരീരത്തിൽ ചൊറിച്ചിൽ ഉള്ള സ്ഥലത്ത് മൂത്രം പുരട്ടി മസാജ് ചെയ്യും. തലയിൽ എണ്ണയ്ക്കു പകരം മൂത്രം പുരട്ടി മസാജ് ചെയ്യും. എനിക്ക് ഇപ്പോൾ നല്ല ആത്മവിശ്വാസമുണ്ട്.
പൂർണരൂപം മനോരമ ആരോഗ്യം ഓഗസ്റ്റ് ലക്കത്തിൽ