പുരുഷന്മാർക്ക് ഫേഷ്യൽ െചയ്യാമോ? പെഡിക്യൂർ െചയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം... അറിയാം പുരുഷ സൗന്ദര്യപരിചരണമാർഗങ്ങൾ Skincare Tips for Men
സൗന്ദര്യസംരക്ഷണം സ്ത്രീകൾക്കു മാത്രമാണ് എന്നു കരുതുന്നുണ്ടെങ്കിൽ ആ ധാരണ തിരുത്താൻ വൈകരുത്. കാരണം പുരുഷന്മാരും ഇന്നു സൗന്ദര്യമാർഗങ്ങൾ പരീക്ഷിക്കുന്നതിൽ പിന്നിലല്ല. സ്ത്രീകൾ ബ്യൂട്ടി പാർലറിൽ െചയ്യുന്നവർ സൗന്ദര്യസംരക്ഷണം പുരുഷന്മാരും ഇന്നു െചയ്യുന്നുണ്ട്. ഇത്തരം സൗന്ദര്യവർധക, പരിപാലന മാർഗങ്ങൾ പുരുഷന്മാർ െചയ്യുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? സ്ത്രീയെ അപേക്ഷിച്ചു പുരുഷന്മാരുെട ചർമം അൽപം പരുക്കൻസ്വഭാവമുള്ളതാണ്. അതിനാൽ സ്ത്രീകൾ െചയ്യുന്ന ഫേഷ്യൽ, ബ്ലീച്ചിങ്, മാനിക്യൂർ, പെഡിക്യൂർ, ഹെയർ കളറിങ് എന്നിവ െചയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം.
ഫേഷ്യലിൽ ശ്രദ്ധിക്കാൻ
∙ പുരുഷന്മാർ സ്ഥിരമായി ഫേഷ്യൽ െചയ്യേണ്ട ആവശ്യമില്ല. അഥവാ െചയ്താലും രണ്ടോ മൂന്നോ ദിവസത്തേക്ക് അധികം വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.
∙ സ്ത്രീയായാലും പുരുഷനായാലും ഇടയ്ക്കിടെ ബ്ലീച്ച് െചയ്യുന്നതു ചർമത്തിനു നല്ലതല്ല. 40 വയസ്സിനു താെഴയുള്ള പുരുഷന്മാർ ബ്ലീച്ച് െചയ്യുന്നത് ഒഴിവാക്കുന്നതാണു നല്ലത്. സ്ഥിരമായി ബ്ലീച്ച് െചയ്യുന്നതു കൊണ്ടു ത്വക്കിന് അകാലവാർധക്യം ബാധിക്കാം. മാത്രമല്ല മുഖത്തെ രോമങ്ങൾക്കു നിറവ്യത്യാസം വരുത്തുന്നതു കൊണ്ടാണു ബ്ലീച്ചിങ് െചയ്യുമ്പോൾ മുഖത്തിനു നിറം വയ്ക്കുന്നത്. പുരുഷന്മാർ ഭൂരിഭാഗവും മുഖത്തെ രോമങ്ങൾ ഷേവ് െചയ്തു കളയുന്നതു കൊണ്ടു ബ്ലീച്ചിങ്ങിന്റെ തന്നെ ആവശ്യം വരാറില്ല.
കാതു കുത്താം, ശ്രദ്ധയോടെ
∙ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാർ കാതു കുത്തിയാൽ ദോഷമൊന്നും ഉണ്ടാവുകയില്ല. കാതു കുത്തുമ്പോൾ തരുണാസ്ഥിയിൽ ആകാതെ സൂക്ഷിക്കണം. സാധാരണ കമ്മൽ ഇടുന്നതു തരുണാസ്ഥിയില്ലാത്ത മാംസളമായ ഭാഗത്താണെങ്കിലും സെക്കൻഡ് സ്റ്റഡിനു വേണ്ടി കാതു കുത്തുന്നതു തരുണാസ്ഥി ഉള്ള ഭാഗത്താകാം. ഇതു വളരെ സൂക്ഷിച്ചു വേണം.
∙ അണുബാധ വരാതിരിക്കാൻ കാതു കുത്തലിന് അണുവിമുക്തമാക്കിയ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക. കീലോയ്ഡ് (മുറിവ് ഉണങ്ങിക്കഴിഞ്ഞ് ഉണ്ടാകുന്ന തടിച്ച പാടുകൾ ) വരാൻ സാധ്യത ഉള്ള പുരുഷന്മാരാണെങ്കിൽ കാതു കുത്താതിരിക്കുന്നതാണു നല്ലത്.
മുടിക്കു നിറം
∙ ഇന്നു മുടി കളയർ ചെയ്യുന്നതു നര മറയ്ക്കാൻ വേണ്ടി മാത്രമല്ല, ട്രെൻഡിന്റെ ഭാഗം കൂടിയായിട്ടാണ്. എന്നാൽ െഹയർ ഡൈ അമിതമായി ഉപയോഗിക്കുന്നത് അത്ര ഗുണകരമല്ല എന്നു ചില പഠനങ്ങൾ പറയുന്നു. ഹെയർ ഡൈ പതിവായി ഉപയോഗിക്കുന്നവരിൽ യൂറിനറി ബ്ലാഡർ കാർസിനോമ എന്ന കാൻസർ വരാൻ െചറിയ സാധ്യത ഉണ്ടെന്നു ചില പഠനങ്ങൾ പറയുന്നു.
∙ മുടി സ്ട്രെയിറ്റനിങ്ങും സ്മൂത്തനിങ്ങും െചയ്യുന്നത് അത്ര നല്ലതല്ല. ഇവ ചെയ്യാനുപയോഗിക്കുന്ന രാസവസ്തുക്കൾ മുടിയുെട ആരോഗ്യം കുറയ്ക്കും. െചറിയ നരയാണെങ്കിൽ ഹെന്ന ഗുണം െചയ്യും. ഹെയർ കളറിങ് ആണെങ്കിലും താൽക്കാലിക കളറിങ് രീതി മതി.
പെഡിക്യൂറും മാനിക്യൂറും
∙ പെഡിക്യൂറും മാനിക്യൂറും െചയ്യുന്നതിനിെട നഖത്തിനിടയിലെ ക്യൂട്ടിക്കിൾ കളയുന്നത് ഒഴിവാക്കുക. കാരണം ഇവ ശ്രദ്ധിച്ചു നീക്കം െചയ്തില്ലെങ്കിൽ മുറിവു വരാനും അങ്ങനെ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. പാദത്തിനിടയിലെ മൃതകോശങ്ങൾ കളഞ്ഞു കാലുകൾ മൃദുവാക്കാൻ വേണ്ടി പെഡിക്യൂർ ഇടയ്ക്കു െചയ്യാം. സ്ഥിരമായി ഷൂ ഉപയോഗിക്കുന്നവരിൽ ഷൂ ബൈറ്റു കൊണ്ടുള്ള തഴമ്പ്, കറുത്ത പാടികൾ എന്നിവ മാറ്റാൻ പെഡിക്യൂർ നല്ലതാണ്.
∙ പുരുഷന്മാർ മാറിലെ രോമം കളയാനാണു പൊതുവെ വാക്സിങ് െചയ്യുന്നത്. പുരുഷരോമത്തിനു കട്ടി കൂടുതലുള്ളതിനാൽ വാക്സിങ് െചയ്യുമ്പോൾ നല്ല ശ്രദ്ധ വേണം. വാക്സിങ് സ്ട്രിപ് നല്ല ശക്തിയോടെ വലിച്ചെടുക്കേണ്ടിവരും. ഇതു മുറിവിനും അണുബാധയ്ക്കും കാരണമാകാം.
ചില ടിപ്സ്
∙ വെയിലത്ത് ഇറങ്ങുന്ന പുരുഷന്മാരും സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നതു നല്ലതാണ്. എസ്പിഎഫ് മുപ്പതിനോ അതിനു മുകളിലോ ഉള്ളതോ ആയ ക്രീം ഉപയോഗിക്കുക.
∙ വരണ്ട ചർമമുള്ളവർ മോയിസ്ചറൈസർ ഉപയോഗിക്കുക. കുളിക്കുമ്പോൾ മോയിസ്ചറൈസർ അടങ്ങിയ സോപ്പ് തേയ്ക്കുക. എന്നിട്ടും വരണ്ട ചർമമാണെങ്കിൽ ക്രീം ഉപയോഗിക്കാം.
∙ എസിയിൽ ഇരുന്നു ജോലി െചയ്യുന്നവരിൽ ത്വക്കിലെ ജലാംശം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. ഇത്തരക്കാർ ധാരാളം വെള്ളം കുടിക്കുക.
∙ ഷാംപൂ നേരിട്ടു തലയിൽ തേയ്ക്കരുത്. വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കുക.
ഡോ. സിമി എസ്.എം.
ഡെർമറ്റോളജിസ്റ്റ്, ശ്രീഗോകുലം മെഡിക്കൽ കോളജ്, തിരുവനന്തപുരം