കാൻസറിനെ തടയും ഉരുളക്കിഴങ്ങ്, നാരുകളാൽ സമൃദ്ധം കോളിഫ്ലവർ: ഗുണമറിഞ്ഞ് കഴിക്കാം: 10 ഭക്ഷണങ്ങൾ
പ്രകൃതി നമുക്കായി പല കൗതുകങ്ങളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതു നമ്മൾ നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളിൽ ആവാം. അത്തരമൊരു കൗതുകത്തിന്റെ കഥ പറയുകയാണിവിടെ. കാഴ്ചയിൽ സാമ്യമുള്ള പച്ചക്കറികൾ. ഇവയ്ക്കു കാഴ്ചയിൽ മാത്രമല്ല സാമ്യം ഉള്ളത്. പോഷകഗുണത്തിലുമാണ്. ഈ ഗണത്തിൽവരുന്ന ചില വിഭവങ്ങളെ
പ്രകൃതി നമുക്കായി പല കൗതുകങ്ങളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതു നമ്മൾ നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളിൽ ആവാം. അത്തരമൊരു കൗതുകത്തിന്റെ കഥ പറയുകയാണിവിടെ. കാഴ്ചയിൽ സാമ്യമുള്ള പച്ചക്കറികൾ. ഇവയ്ക്കു കാഴ്ചയിൽ മാത്രമല്ല സാമ്യം ഉള്ളത്. പോഷകഗുണത്തിലുമാണ്. ഈ ഗണത്തിൽവരുന്ന ചില വിഭവങ്ങളെ
പ്രകൃതി നമുക്കായി പല കൗതുകങ്ങളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതു നമ്മൾ നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളിൽ ആവാം. അത്തരമൊരു കൗതുകത്തിന്റെ കഥ പറയുകയാണിവിടെ. കാഴ്ചയിൽ സാമ്യമുള്ള പച്ചക്കറികൾ. ഇവയ്ക്കു കാഴ്ചയിൽ മാത്രമല്ല സാമ്യം ഉള്ളത്. പോഷകഗുണത്തിലുമാണ്. ഈ ഗണത്തിൽവരുന്ന ചില വിഭവങ്ങളെ
പ്രകൃതി നമുക്കായി പല കൗതുകങ്ങളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതു നമ്മൾ നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളിൽ ആവാം. അത്തരമൊരു കൗതുകത്തിന്റെ കഥ പറയുകയാണിവിടെ. കാഴ്ചയിൽ സാമ്യമുള്ള പച്ചക്കറികൾ. ഇവയ്ക്കു കാഴ്ചയിൽ മാത്രമല്ല സാമ്യം ഉള്ളത്. പോഷകഗുണത്തിലുമാണ്. ഈ ഗണത്തിൽവരുന്ന ചില വിഭവങ്ങളെ പരിചയപ്പെടുത്തുകയാണിവിെട. അവയുെട പോഷകമൂല്യങ്ങൾ തമ്മിലുള്ള താരത്മ്യവും. ഇനി പച്ചക്കറി വാങ്ങാൻ പോകുമ്പോൾ ഈ അറിവു കൂടി മനസ്സിൽവച്ചോളൂ..
മല്ലിയില, സെലറി, പാഴ്സലി
∙ മല്ലിയില – ഭക്ഷണത്തിന് മണവും സ്വാദും വർധിപ്പിക്കാനാണ് മല്ലിയില കൂടുതലായും ഉപയോഗിക്കുന്നത്. ഇവയിൽ ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
വിഷാംശങ്ങളെ നീക്കാൻ ശക്തിയുള്ള ഇല മല്ലിയില. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടം. ദഹനത്തിനു സഹായിക്കുന്ന രസത്തിലെ പ്രധാന ഘടകം മല്ലിയിലയാണ്
∙ സെലറി – കാഴ്ചയിൽ മല്ലിയിലയ്ക്കു സമാനമാണ് സെലറി. വൈറ്റമിൻ എ, സി, എന്നിവയാൽ സമ്പന്നമായ ഇലകൾ. കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. കാലറി കുറവായതിനാൽ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താം. സെലറിയുെട ഇളംതണ്ടുകളും ഇലകളും സാലഡായും സൂപ്പ് വച്ചും ഉപയോഗിക്കാം
∙ പാഴ്‌സലി (അയമോദക െചടി) – പാഴ്സലിയും കാഴ്ചയിൽ മല്ലിയിലയും സെലറിയും പോലെ തന്നെയാണ്. ഈ ഇല ദഹനത്തിനു സഹായിക്കുന്നു. ഒപ്പം വയർ പെരുക്കം നിയന്ത്രിക്കുകയും െചയ്യുന്നു. ഹൃദയാരോഗ്യത്തിനു ഗുണം െചയ്യുന്നതായി ഗവേഷണങ്ങൾ പറയുന്നു. കൂടാതെ കോശങ്ങളിലെ വീക്കം തടയാനും സഹായിക്കുന്നു. പാഴ്സലിയിൽ വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൂടുതലായും സാലഡിൽ ഉപയോഗിക്കുന്നു.
കാബേജ്, ഐസ്ബർഗ് ലെറ്റൂസ്
∙ കാബേജ് – വൈറ്റമിൻ സി, കെ എന്നിവയാൽ സമ്പന്നമാമഅ കാബേജ്. കൂടാതെ നാരുകളാൽ സമൃദ്ധവും. ഇതിൽ തയാമിൻ, റീബോഫ്ളാവിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാബേജിൽ ഉള്ള ധാതുക്കളിൽ പൊട്ടാസ്യമാണ് അളവിൽ കൂടുതൽ.
∙ ഐസ്ബർഗ് ലെറ്റൂസ് – ഐസ്ബർഗ് ലെറ്റൂസിൽ വൈറ്റമിൻ എ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ നാരുകളുെട അളവ് കുറവാണ്. കാൽസ്യം, പൊട്ടാസ്യം, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ലെറ്റൂസിൽ കാലറിയുെട അളവ് വളരെ കുറവാണ്.
കൂടാതെ ധാരാളം ജലാംശവും ഉണ്ട്.
∙ ബീറ്റ്റൂട്ട്, ടർണിപ്പ്
ബീറ്റ്റൂട്ട്– നല്ല നിറമുള്ള, അൽപം മധുരമുള്ള കിഴങ്ങാണ് ബീറ്റ്റൂട്ട്. പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമൃദ്ധമാണിത്. മഗ്നീഷ്യം, കാത്സ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയവവും ഉണ്ട്. ബീറ്റ്റൂട്ടിൽ വൈറ്റമിൻ ബി 6 അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഒാക്സിഡന്റിന്റെ സാന്നിധ്യം പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ് ഉയർന്ന ബിപി ഉള്ളവർക്കു നല്ലതാണ്.
∙ ടർണിപ്പ് (മധുരമുള്ളങ്കി) – കാഴ്ചയിൽ ബീറ്റൂട്ടിനു സമമായ പച്ചക്കറിയാണ് ടർണിപ്പ്. ഇതിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിൻ എ, ഇ, കെ, ബി3, ബി5, ബി6 എന്നിവയും ഉണ്ട്. ജലാംശവും കൂടുതലാണ്. ടർണിപ്പിൽ കാത്സ്യത്തിന്റെ അളവും കൂടുതലാണ്. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്.
∙ ക്വാളിഫ്ലവർ, ബ്രോക്കോളി
∙ ക്വാളിഫ്ലവർ– നാരുകളാൽ സമൃദ്ധമാണ് ക്വാളിഫ്ലവർ. ഇതിൽ കാലറിയുെട അളവ് കുറവാണ്.
വൈറ്റമിൻ കെ ധാരാളമടങ്ങിയിട്ടുണ്ട്. എല്ലുകൾക്കു ബലത്തിനു സഹായിക്കും. അകാലവാർധക്യം തടയാനും ക്വാളിഫ്ലവർ ഫലപ്രദമാണത്രേ.
∙ ബ്രോക്കോളി – കാലറിയുെട അളവ് കുറവാണ് ബ്രോക്കോളിയിൽ. കൂടാതെ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം വൈറ്റമിൻ കെയും ഉണ്ട്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു ഉത്തമം ബ്രോക്കോളി. കൂടാതെ എല്ലുകൾക്കു ബലം പകരാനും സഹായിക്കും.
∙ ഉരുളക്കിഴങ്, മധുരക്കിഴങ്
∙ ഉരുളക്കിഴങ് – കാൻസറിനെ തടയാനുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. നാരുകളാൽ സമ്പന്നമാണ് ഉരുളക്കിഴങ്. കൂടാതെ പൊട്ടാസ്യത്തിന്റെ അളവും കൂടുതലാണ്.
∙ മധുരക്കിഴങ് – ഉരുളക്കിഴങ്ങിന് റോസ് നിറം ലഭിച്ചതുപോലെയിരിക്കുന്ന ഭക്ഷ്യവിഭവമാണ് മധുരക്കിഴങ് അഥവാ സ്വീറ്റ് പൊട്ടറ്റോ. ഇതിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഒാക്സിഡന്റുകളാൽ സമൃദ്ധവുമാണ്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. അനിതാ മോഹൻ
തിരുവനന്തപുരം