നിങ്ങളുടെ പെഴ്സനാലിറ്റി ടൈപ്പ് ഏത്? വ്യക്തിത്വ പ്രത്യേകതകള് തിരിച്ചറിയാന് വഴികള്
എപ്പോഴെങ്കിലും സ്ഥിരമായി ഏതെങ്കിലും സ്വഭാവപ്രകൃതം നിങ്ങൾക്കുണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവരെ പോലെ പെരുമാറാൻ കഴിയുന്നില്ലെന്നു തോന്നിയിട്ടുണ്ടോ? എന്റെ സ്വഭാവവും പെരുമാറ്റവും എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആലോചിക്കാറുണ്ടോ? ഇവയിൽ ഒരു ചോദ്യമെങ്കിലും സ്വയം ചോദിച്ചു നോക്കിയിട്ടില്ലാത്തവർ
എപ്പോഴെങ്കിലും സ്ഥിരമായി ഏതെങ്കിലും സ്വഭാവപ്രകൃതം നിങ്ങൾക്കുണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവരെ പോലെ പെരുമാറാൻ കഴിയുന്നില്ലെന്നു തോന്നിയിട്ടുണ്ടോ? എന്റെ സ്വഭാവവും പെരുമാറ്റവും എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആലോചിക്കാറുണ്ടോ? ഇവയിൽ ഒരു ചോദ്യമെങ്കിലും സ്വയം ചോദിച്ചു നോക്കിയിട്ടില്ലാത്തവർ
എപ്പോഴെങ്കിലും സ്ഥിരമായി ഏതെങ്കിലും സ്വഭാവപ്രകൃതം നിങ്ങൾക്കുണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവരെ പോലെ പെരുമാറാൻ കഴിയുന്നില്ലെന്നു തോന്നിയിട്ടുണ്ടോ? എന്റെ സ്വഭാവവും പെരുമാറ്റവും എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആലോചിക്കാറുണ്ടോ? ഇവയിൽ ഒരു ചോദ്യമെങ്കിലും സ്വയം ചോദിച്ചു നോക്കിയിട്ടില്ലാത്തവർ
എപ്പോഴെങ്കിലും സ്ഥിരമായി ഏതെങ്കിലും സ്വഭാവപ്രകൃതം നിങ്ങൾക്കുണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവരെ പോലെ പെരുമാറാൻ കഴിയുന്നില്ലെന്നു തോന്നിയിട്ടുണ്ടോ? എന്റെ സ്വഭാവവും പെരുമാറ്റവും എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആലോചിക്കാറുണ്ടോ? ഇവയിൽ ഒരു ചോദ്യമെങ്കിലും സ്വയം ചോദിച്ചു നോക്കിയിട്ടില്ലാത്തവർ കുറവായിരിക്കും. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ചെന്നു നിൽക്കുന്നതു വ്യക്തിത്വം എന്ന കാര്യത്തിലാണ്. ഒരു വ്യക്തിയുടെ തികച്ചും സവിശേഷമായിട്ടുള്ളതും സമാനതകൾ ഇല്ലാത്തതുമായ സ്വഭാവഗുണമാണു വ്യക് തിത്വം അഥവാ പെഴ്സണാലിറ്റി.
ഒരാളുടെ താൽപര്യങ്ങൾ, മൂല്യങ്ങൾ, സ്വയം സങ്കൽപങ്ങൾ, കഴിവുകൾ, വൈകാരിക സവിശേഷതകൾ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവുകൾ എന്നിവയെല്ലാം ഉൾച്ചേർന്ന സ്വഭാവസവിശേഷതകളും പെരുമാറ്റവുമാണു വ്യക്തിത്വം. ജീവശാസ്ത്രപരവും, മനശ്ശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളിൽ കൂടി രൂപപ്പെടുന്ന ഒരു അവസ്ഥയാണിത്. അതിനാൽതന്നെ ഒരാളുടെ പെരുമാറ്റവും രീതിയും സ്ഥിരമായി നിരീക്ഷിച്ചാൽ മറ്റൊരാളിൽ നിന്നും വ്യത്യസ്തമായ സവിശേഷതകളുള്ളതായി കാണാൻ സാധിക്കും.
പെഴ്സണാലിറ്റി ടൈപ്പുകൾ
ഒാരോ തരം സ്വഭാവസവിശേഷതകൾ ഉള്ള ഒരുപറ്റം ആളുകളുടെ വ്യക്തിത്വ ഗുണങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നതാണു പെഴ്സണാലിറ്റി ടൈപ്പുകൾ. പൊതുസ്വഭാവം ഉള്ളവരുടെ ഒരു വർഗീകരണം എന്നു പറയാം. സൗഹൃദങ്ങളെ തിരഞ്ഞെടുക്കുന്നതിലും തൊഴിലിടങ്ങളിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും അധികാര സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നതിലും എല്ലാം ഇത്തരം തരംതിരിവുകൾ അബോധമായെങ്കിലും നടന്നു വരുന്നുണ്ട്. ഇൻട്രവെർട് ആണോ? പ്രത്യക്ഷത്തിലുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി വിലയിരുത്തപ്പെടുന്ന രണ്ടുതരം വ്യക്തിത്വ സവിശേഷതകളാണ് ഇൻട്രവെർട് (അന്തർമുഖർ) എന്നും എക്സ്ട്രവെർട് (ബഹിർമുഖർ) എന്നും. ഇത്തരം വേർതിരിവുകളിലൂെട ഒ ന്നു മറ്റൊന്നിനേക്കാൾ നല്ലതാണെന്നോ മോശമാണെന്നോ വിലയിരുത്തേണ്ടതില്ല. രണ്ടിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്.
ഇതിൽ ഏതാണു നിങ്ങൾ?
∙ പൊതുവെ ഉൾവലിഞ്ഞു ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് അന്തർമുഖർ (Introverts). ഇവർ ആന്തരികമായി പ്രചോദിതരും, സ്വാശ്രയരും, ആത്മപരിശോധനയുള്ളവരും, ചിലർ ലജ്ജാശീലരും സാമൂഹിക ഉത്കണ്ഠയുള്ളവരുമായിരിക്കും. ∙ എന്നാൽ ബഹിർമുഖരായവർ അഥവാ എക്സ്ട്രവർട് ആയവർ എപ്പോഴും മറ്റുള്ളവരോടു സഹകരിക്കാനും, എല്ലാവരുടെയും കൂടെ ഒരുമിച്ചു നിൽക്കാനും ആഗ്രഹിക്കുന്നവരാണ്. ഇവർ വളരെ സംസാരപ്രിയരും സൗഹാർദ തൽപരരും, സജീവവും ഊഷ്മളവുമായി സാമൂഹിക ഇടപെടലുകളിൽ ഊർജസ്വലതയുള്ളവരുമാണ്.
∙എല്ലാ എക്‌സ്ട്രവെർട്ടുകളും ബഹി ർമുഖ പെരുമാറ്റമുള്ളവരാണെന്നും എല്ലാ അന്തർമുഖരും ലജ്ജയുള്ളവരാണെന്നും ഒരു പൊതു അനുമാനമു ണ്ട്. വാസ്തവത്തിൽ, ലജ്ജയും അന്ത ർമുഖത്വവും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. മോഹൻലാലും മമ്മൂട്ടിയും ചലച്ചിത്ര മേഖലയിലെ ചില വ്യക്തികളെ തന്നെ എടുക്കാം. ഉദാഹരണമായി മോഹൻലാലിനെ ഒരു ഇൻട്രവെർട് ആയി പറയാറുണ്ട്. അദ്ദേഹം ഏറ്റവും അടുപ്പമുള്ള ആളുകളുടെ കൂടെ മാത്രമേ തുറന്ന് ഇടപെടൂ, പുറമേ കുറ ച്ചുമാത്രമേ സംസാരിക്കൂ എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഈ അനുമാനം. ഇതിനു വിപരീതമായി, ജയറാമിനെ ഒരു എക്സ്ട്രവെർട് ആയി കാണാം. കാരണം അദ്ദേഹം എപ്പോഴും പബ്ലിക് പെർഫോമൻസ് നടത്തുന്നതിൽ പ്രഗ ത്ഭനായ വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന്റെ പബ്ലിക് പെർഫോമൻസ് കണ്ട് അദ്ദേഹം വളരെ പെട്ടെന്നു മറ്റുള്ളവരോട് ഇടപഴകാൻ താൽപര്യം ഉള്ള ആളെന്നു കരുതി സമീപിച്ചാൽ ചിലപ്പോൾ നിരാശപ്പെടേണ്ടി വരാം.
നമുക്കു പ്രിയപ്പെട്ട മറ്റൊരു നടനാണ് മമ്മൂട്ടി. അദ്ദേഹം ഈ പറഞ്ഞ വ്യക്തിത്വങ്ങളിൽ ഏതാണ്?. മമ്മൂട്ടി വളരെ കൃത്യമായി അഭിപ്രായങ്ങൾ പൊതുസഭയിൽ പറയുന്ന ആളാണ്. എന്നാൽ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിയുമാണ്. അപ്പോൾ ഈ രണ്ടുതട്ടിൽ നിന്നുകൊണ്ടു വ്യക്തികളെ വിശകലനം ചെയ്യുന്നത് എപ്പോഴും ആ വ്യക്തിയുടെ യഥാർത്ഥ സവിശേഷത ആകണം എന്നല്ല. അന്തർമുഖത്വവും ബഹിർമുഖത്വവും കൂടിച്ചേർന്നുള്ള, അഥവാ ര ണ്ടിന്റേയും ചില പ്രത്യേകതകൾ ഒരുമിച്ചുവരുന്ന വ്യക്തികളുമുണ്ട്. അതാണോ നിങ്ങൾ? എങ്കിൽ അതാണ് ആംബിവെർട് (Ambivert) എന്ന മറ്റൊരു തരം വ്യക്തിത്വം.
എല്ലാവരിലും പലതരത്തിലുള്ള വ്യക്തിത്വ ഗുണങ്ങൾ ഏറിയോ കുറഞ്ഞോ കാണാം എന്നാണു പഠനങ്ങൾ പറയുന്നത്. കൂടുതൽ കാണിക്കുന്ന ഗുണത്തെ വ്യക്തിയുടെ പ്രധാന ഗുണമായി വിശേഷിപ്പിക്കാം. ടൈപ് എ, ടൈപ് ബി തിടുക്കമുള്ളവരും, അക്ഷമരും, ആവേശഭരിതരും, ശത്രുതാമനോഭാവം വച്ചു പുലർത്തുന്നവരും, ദേഷ്യക്കാരുമായി വരുന്ന പ്രകൃതമുള്ളവരുണ്ട്. ഇതാണ് ടൈപ്പ് എ പെഴ്സണാലിറ്റിക്കാർ. ∙ ഉയർച്ച മോഹിക്കുന്നവരും (ambitious), ഊർജസ്വലരും മത്സരബുദ്ധിയുള്ളവരുമായിരിക്കും ഇവർ. ∙ ചെയ്യുന്ന കാര്യങ്ങൾ കൃത്യതയോടെയായിരിക്കാൻ പരമാവധി ശ്രമിക്കും. ∙എന്നാൽ ചെറിയ വിമർശനങ്ങൾപോലും ഇവരെ അസ്വസ്ഥരാക്കും.
എന്നാൽ മറ്റു ചിലരുണ്ട്. എല്ലാത്തിലും സാവകാശം കാണുന്ന– ഈസി ഗോയിങ്, റിലാക്സ്ഡ് ആയിരിക്കുന്നവർ. അശ്രദ്ധമായ സമീപനവും ത ങ്ങളെക്കുറിച്ചുള്ള ദാർശനിക വീക്ഷണവും, ജോലി– ജീവിത സന്തുലിതാവസ്ഥയുമൊക്കെ കൈവരിക്കുന്ന ഇ വരാണ് ടൈപ് ബി പെഴ്സണാലിറ്റിക്കാർ. ഇവർക്കു മാനസിക സമ്മർദം കുറവായിരിക്കും. ∙ഇവർ വിശ്രമശീലരും, വഴക്കവും ക്ഷമയുള്ളവരുമായിരിക്കും. ∙സാഹചര്യങ്ങളോടു പൊരുത്തപ്പെടുവാൻ പെട്ടെന്നു സാധിക്കുന്നു. നിങ്ങളുെട സുഹൃത്തുക്കളിൽ ചിലരെയെങ്കിലും ടൈപ് എയും ടൈപ് ബിയുമായി തിരിച്ചറിയാനാകുന്നുണ്ടാകും.
ബിഗ് ഫൈവ് പെഴ്സണാലിറ്റി പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള പെഴ്സണാലിറ്റി വേർതിരിവാണ് ‘ബിഗ് ഫൈവ് പെഴ്സണാലിറ്റി’. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അ ത് അഞ്ചു തരത്തിലുള്ള പെഴ്സണാലിറ്റി ഘടകങ്ങളെ സൂചിപ്പിക്കുന്നു. ഓപ്പൺനെസ് (Openness), കോൺഷ്യ ൻഷെസ്നെസ് (Concentiousness), എക് സ്ട്രവേർഷൻ (Extraversion), എഗ്രീയെബിൾനെസ് (Agreeableness), ന്യൂറോട്ടിസിസം (Neuroticism) എന്നിവയാണവ.OCEANS എന്ന ചുരുക്ക പേരിലും ഇത് അറിയപ്പെടുന്നു.
1.ഓപ്പൺനെസ്: തുറന്ന മനസ്സ് എന്നു പറയാം. പുതിയ ആശയങ്ങളോടും അനുഭവങ്ങളോടും ഉള്ള സ്വീകാര്യതയെ സൂചിപ്പിക്കുന്ന ഒരു അടിസ്ഥാന വ്യക്തിത്വ സ്വഭാവമാണിത്. 2. കോൺഷ്യൻഷെസ്നെസ്: ഉത്തരവാദിത്തബോധം, ശ്രദ്ധ, ഉത്സാഹം എന്നിവ ഈ വ്യക്തിത്വമുള്ളവരിൽ കൂടുതലായിരിക്കും. ഒരു ജോലി നന്നായി ചെയ്യാനും മറ്റുള്ളവരോടുള്ള കടമകൾ ഗൗരവമായി കാണാനും ഇവർക്കു കഴിയും. കാര്യക്ഷമത കൂടിയവരും സംഘടിതരുമായിരിക്കും. 3. എക്സ്ട്രവേർഷൻ: ബാഹ്യമായ ആനന്ദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രവണത കൂടിയാവരായിരിക്കും ഇവര്‍. ഊഷ്മളത, പൊസിറ്റിവിറ്റി, ആവേശം, ആനന്ദങ്ങളിൽ നിർവൃതി അടയുക എന്നിവയാണു മ റ്റു സവിശേഷതകൾ. 4. എഗ്രീയബിൾനെസ്: ഈ വ്യക്തിത്വക്കാർ മറ്റുള്ളവരുടെ ആവശ്യങ്ങൾ തങ്ങളുടേതിന് ഉപരിയായി കാണുന്നവരാണ്. ഇവരിൽ സഹാനുഭൂതി, മറ്റുള്ളവരെ സഹായിക്കുന്നതിലും, സഹായം ആവശ്യമുള്ള ആളുകളുമായി പ്രവർത്തിക്കുന്നതിലും ഇവർ സന്തോഷം കണ്ടെത്തും. 5. ന്യൂറോട്ടിസിസം: വ്യക്തിയുടെ വൈകാരിക അസ്ഥിരതയെ പ്രതിഫലിപ്പിക്കുന്ന ഒരു സ്വഭാവമാണ് ന്യൂറോട്ടിസിസം. നെഗറ്റീവു വികാരങ്ങൾ, സ്വയം നിയന്ത്രണം ചെയ്യാനുള്ള കഴിവില്ലായ്മ, എടുത്തുചാട്ടം, സമ്മർദം കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട്, ഭീഷണികളോടുള്ള ശക്തമായ പ്രതികരണം, പരാതിപ്പെടാനുള്ള പ്രവണത എന്നിവ ഉൾപ്പെടുന്ന ഒരു നെഗറ്റീവ് വ്യക്തിത്വ സ്വഭാവമായി കണക്കാക്കാം.
വ്യത്യാസം വിലയിരുത്താം
മേൽവിവരിച്ച എല്ലാ വ്യക്തിത്വഗുണങ്ങളും എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും ഉണ്ട്. ഇതിൽ പൊതുവിൽ കൂടുതലായി കാണപ്പെടുന്ന ഗുണങ്ങളുടെ അടിസ്ഥാനത്തിലാണു വ്യക്തിയുടെ വ്യക്തിത്വം നിർണയിക്കുന്നത്. ഈ ഗുണങ്ങളെല്ലാം സാധാരണ വ്യക്‌തിത്വങ്ങളാണ്. ഇവയ്ക്കു പുറമേ വിവിധങ്ങളായ വൈകല്യങ്ങളുള്ള വ്യക്തിത്വങ്ങളുമുണ്ട്. ഇവിടെ പറഞ്ഞ വ്യക്തിത്വ സവിശേഷതകളുടെ അസാധാരണമായ വേലിയേറ്റങ്ങളും ഇറക്കങ്ങളും രോഗാതുരമായ വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുന്നു. ഇത്തരം വൈകല്യങ്ങളുണ്ടെങ്കിൽ ചികിത്സ തേടണം.
വ്യക്തിത്വവും ചികിത്സയും
വ്യക്തിത്വം മനസ്സിലാക്കുന്നതു മാനസികാരോഗ്യ ചികിത്സയിൽ അതിപ്രധാന പ്രക്രിയയാണ്. വ്യക്തികളുടെ പൊ തു സ്വഭാവസവിശേഷതകൾ മനസ്സിലാക്കാൻ വിവിധ മനശ്ശാസ്ത്ര പരിശോധനകൾ ഉപയോഗിക്കുന്നു. വൈകാരിക നിയന്ത്രണത്തിൽ തകരാർ (ഇമോഷനൽ ഡിസോഡർ) ഉള്ളവരിൽ രോഗം മാറാനുള്ള കാലതാമസം മനസ്സിലാക്കാൻ വ്യക്തിത്വ വിശകലനം ഏറെ സഹായിക്കും. ഉദാഹരണമായി ബോഡർലൈൻ പെഴ്സണാലിറ്റി ഡിസോഡറുള്ള വ്യക്തിയിൽ വിഷാദം, അഡിക്‌ഷൻ തുടങ്ങിയവ വന്നാൽ അതു മാറ്റാൻ താമസം വരും. വൈകാരിക അസന്തുലിതാവസ്ഥ കാരണം ചിന്താഗതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കാലതാമസം വരുന്നതാണ് വ്യക്തിത്വ പ്രശ്നങ്ങൾ ഉള്ളവർക്കു രോഗം മാറാന്‍ വൈകുന്നത്. വ്യക്തിത്വ വൈകല്യങ്ങൾ പരമ്പരാഗത ചികിത്സകൾക്കു പൊതുവെ വഴങ്ങാത്തവയാണ്. എങ്കിലും മരുന്നുചികിത്സകളും, സൈക്കോതെറപ്പികളും ഒരുമിച്ചു കൊണ്ടുപോയാൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
ജേക്കബ് കെ ജോണ്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ന്യൂറോളജി വിഭാഗം, മെഡി. കോളജ്, തിരുവനന്തപുരം