മെഡിറ്ററേനിയന്‍ ഡയറ്റൊക്കെ പഴങ്കഥ...ഇപ്പോള്‍ താരം പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റാണ്. സസ്യാധിഷ്ഠിതമായ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതും മൃഗസ്രോതസ്സുകളിൽ നിന്നുള്ള വിഭവങ്ങൾ കുറവുള്ളതുമായ ഒരു ഡയറ്റ്...നമ്മെപ്പോലെ തന്നെ ഭൂമിയുടെയും ആയുസ്സിനും നിലനിൽപിനും ഗുണപ്രദമായ ഒരു ഡയറ്റ്...അതാണു പ്ലാനറ്ററി

മെഡിറ്ററേനിയന്‍ ഡയറ്റൊക്കെ പഴങ്കഥ...ഇപ്പോള്‍ താരം പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റാണ്. സസ്യാധിഷ്ഠിതമായ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതും മൃഗസ്രോതസ്സുകളിൽ നിന്നുള്ള വിഭവങ്ങൾ കുറവുള്ളതുമായ ഒരു ഡയറ്റ്...നമ്മെപ്പോലെ തന്നെ ഭൂമിയുടെയും ആയുസ്സിനും നിലനിൽപിനും ഗുണപ്രദമായ ഒരു ഡയറ്റ്...അതാണു പ്ലാനറ്ററി

മെഡിറ്ററേനിയന്‍ ഡയറ്റൊക്കെ പഴങ്കഥ...ഇപ്പോള്‍ താരം പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റാണ്. സസ്യാധിഷ്ഠിതമായ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതും മൃഗസ്രോതസ്സുകളിൽ നിന്നുള്ള വിഭവങ്ങൾ കുറവുള്ളതുമായ ഒരു ഡയറ്റ്...നമ്മെപ്പോലെ തന്നെ ഭൂമിയുടെയും ആയുസ്സിനും നിലനിൽപിനും ഗുണപ്രദമായ ഒരു ഡയറ്റ്...അതാണു പ്ലാനറ്ററി

മെഡിറ്ററേനിയന്‍ ഡയറ്റൊക്കെ പഴങ്കഥ...ഇപ്പോള്‍ താരം പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റാണ്. സസ്യാധിഷ്ഠിതമായ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതും മൃഗസ്രോതസ്സുകളിൽ നിന്നുള്ള വിഭവങ്ങൾ കുറവുള്ളതുമായ ഒരു ഡയറ്റ്...നമ്മെപ്പോലെ തന്നെ ഭൂമിയുടെയും ആയുസ്സിനും നിലനിൽപിനും ഗുണപ്രദമായ ഒരു ഡയറ്റ്...അതാണു പ്ലാനറ്ററി ഹെൽത് ഡയറ്റ്. ദി ഈറ്റ് ലാൻസെറ്റ് കമ്മീഷൻ അവരുടെ 2019 ലെ റിപ്പോർട്ടിൽ അവതരിപ്പിച്ചതാണ് ഈ ഡയറ്റ്. 16 രാജ്യങ്ങളിൽ നിന്നുള്ള 37 വിദഗ്ധർ ഉൾക്കൊള്ളുന്ന സമിതിയാണിത്.

ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ

ADVERTISEMENT

∙ തവിടു നീക്കാത്ത ധാന്യങ്ങൾ (അരി, ഗോതമ്പ്, ചെറുധാന്യങ്ങൾ)

∙ പയറുവർഗ്ഗങ്ങൾ

ADVERTISEMENT

∙ വിത്തുകളും അണ്ടിപ്പരിപ്പുകളും (നിലക്കടല, ബദാം, ചിയ വിത്ത്, സൂര്യകാന്തിവിത്ത് തുടങ്ങിയവ)

∙ മീനും കോഴിയിറച്ചിയും മിതമായ അളവിൽ

ADVERTISEMENT

∙ പഴങ്ങളും പച്ചക്കറികളും

∙ അപൂരിത കൊഴുപ്പടങ്ങിയ എണ്ണകൾ (ഒലിവെണ്ണ, സൺഫ്ളവർ)

ഡയറ്റിൽ ഒഴിവാക്കാം

∙ സംസ്കരിച്ച ധാന്യങ്ങൾ

∙ മധുരം ചേർത്ത ഭക്ഷണങ്ങൾ

∙ ചുവന്ന മാംസം (ബീഫ്, പോർക്ക്, ആട്ടിറച്ചി)

∙ പൂരിത കൊഴുപ്പുകൾ

∙ സംസ്കരിച്ച മാംസം (സോസേജ്, ബേക്കൻ)

പ്ലാനറ്ററി ഡയറ്റ് പ്ലേറ്റ്

∙ വൈവിധ്യമാർന്ന പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നു. 500 ഗ്രാം എങ്കിലും പച്ചക്കറികളും പഴങ്ങളും (200 ഗ്രാം പഴങ്ങളും 300 ഗ്രാം എങ്കിലും പച്ചക്കറികളും) ദിവസവും കഴിക്കാൻ ആവശ്യപ്പെടുന്നു. ഉരുളക്കിഴങ്ങു പോലെയുള്ള അന്നജ സാന്ദ്രമായ പച്ചക്കറികൾ കുറച്ചു മതി. നാരുകളും വിവിധതരം വൈറ്റമിനുകളും ധാരാളം ലഭിക്കാൻ ഇതു സഹായിക്കുന്നു.

∙ മുതിർന്ന ഒരാൾക്കു ദിവസം ഏതാണ്ട് 2500 കിലോ കാലറി ഊർജമുള്ള ഭക്ഷണങ്ങളാണു ഡയറ്റിൽ നിർദേശിക്കുന്നത്. അതും തികച്ചും ആരോഗ്യകരമായ കൊഴുപ്പുകളും കൊഴുപ്പു കുറഞ്ഞ പ്രോട്ടീനുകളും വഴി. ഇത് അമിത ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രായം, ലിംഗവ്യത്യാസം, ജീവിതരീതി എന്നിവ അനുസരിച്ചു കാലറി അളവു വ്യത്യാസപ്പെടുത്താം.

∙ മാംസഭക്ഷണവും മത്സ്യവും ഒഴിവാക്കുന്നില്ല. പക്ഷേ, സസ്യഭക്ഷണത്തെ അപേക്ഷിച്ചു മിതമാക്കുന്നു. പ്രത്യേകിച്ചു ചുവന്ന മാംസം ആഴ്ചയിൽ 98 ഗ്രാം മതി. 203 ഗ്രാം കോഴിയിറച്ചിയും 196 ഗ്രാം മത്സ്യവും ആഴ്ചയിൽ കഴിക്കാം. ഇക്കാരണം കൊണ്ടു തന്നെ വെജിറ്റേറിയൻ–വീഗൻ ഡയറ്റെടുക്കുന്നവരിലെ ബി12 അഭാവം പോലുള്ളവ ഉണ്ടാകുന്നില്ല. ഹൃദയാരോഗ്യത്തിന് അത്യാവശ്യമായ ഒമേഗ 3 കൊഴുപ്പു പോലുള്ളവയും മത്സ്യത്തിൽ നിന്നും ലഭിക്കും.

∙ ദിവസവും 232 ഗ്രാം തവിടു നീക്കാത്ത ധാന്യങ്ങളാണു (അരിയോ ഗോതമ്പോ മറ്റേതു ധാന്യമോ ആകാം) നിർദേശിക്കുന്നത്. 50 ഗ്രാം കിഴങ്ങു വർഗ്ഗങ്ങളോ അന്നജ പ്രധാനമായ പച്ചക്കറികളോ ദിവസേന കഴിക്കാം. അതായത് എളുപ്പം ദഹിച്ചു തീരാത്ത കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് ആണു ഡയറ്റിലുള്ളത്. സംസ്കരിച്ച ധാന്യങ്ങളും കുറവാണ്.

∙ സംസ്കരിച്ച ഭക്ഷണങ്ങളും പൂരിത കൊഴുപ്പുകളും മധുരവുമൊക്കെ പോലെയുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളെ ഒഴിവാക്കുന്നു.

∙ പാലും പാലുൽപന്നങ്ങളും ഉൾപ്പെടെ ദിവസവും 250 ഗ്രാം കഴിക്കാം. ∙ 50 ഗ്രാം അണ്ടിപ്പരിപ്പുകളും 75 ഗ്രാം പയറുവർഗങ്ങളും ദിവസേന ഭക്ഷണത്തിലുൾപ്പെടുത്താം.

അകാല മരണം ഒഴിവാക്കാം

ഹാവഡ് ചാൻ സ്കൂൾ ഗവേഷകർ നടത്തിയ പഠനമനുസരിച്ച് ഈ ഡയറ്റു പാലിക്കുന്നവരിൽ കാൻസർ, ഹൃദ്രോഗം പോലെ ആയുസ്സൊടുക്കാൻ കാരണമാകുന്ന പ്രധാന രോഗങ്ങളുടെയെല്ലാം സാധ്യത കുറയുന്നു. പ്രകൃതിക്കും ഗുണങ്ങളാണു ലഭിക്കുന്നത്. അന്തരീക്ഷ താപ വർധനവിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്ന ഗ്രീൻ ഹൗസ് ഗ്യാസ് എമിഷൻ പോലുള്ളവ 29 ശതമാനം കുറയുന്നു. പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും തവിടു നീക്കാത്ത ധാന്യങ്ങളിൽ നിന്നും ധാരാളമായി ലഭിക്കുന്ന നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

വിവരങ്ങൾക്കു കടപ്പാട്

www.eatforum.org

ADVERTISEMENT