സ്വപ്നം കാണുന്നതെല്ലാം സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന പുതിയൊരു തലമുറയെയാണ് ഇന്നു നാം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നങ്ങൾ കാണാനായി നന്നായി ഉറങ്ങാനും അവർ ആഗ്രഹിക്കുന്നു. അത്യാവശ്യം നന്നായി ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നല്ല അവർ ചിന്തിക്കുന്നത്. അവർക്കു വേണ്ടത് ‘പെർഫെക്ട് സ്ലീപ്’ തന്നെയാണ്.

സ്വപ്നം കാണുന്നതെല്ലാം സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന പുതിയൊരു തലമുറയെയാണ് ഇന്നു നാം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നങ്ങൾ കാണാനായി നന്നായി ഉറങ്ങാനും അവർ ആഗ്രഹിക്കുന്നു. അത്യാവശ്യം നന്നായി ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നല്ല അവർ ചിന്തിക്കുന്നത്. അവർക്കു വേണ്ടത് ‘പെർഫെക്ട് സ്ലീപ്’ തന്നെയാണ്.

സ്വപ്നം കാണുന്നതെല്ലാം സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന പുതിയൊരു തലമുറയെയാണ് ഇന്നു നാം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നങ്ങൾ കാണാനായി നന്നായി ഉറങ്ങാനും അവർ ആഗ്രഹിക്കുന്നു. അത്യാവശ്യം നന്നായി ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നല്ല അവർ ചിന്തിക്കുന്നത്. അവർക്കു വേണ്ടത് ‘പെർഫെക്ട് സ്ലീപ്’ തന്നെയാണ്.

സ്വപ്നം കാണുന്നതെല്ലാം സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന പുതിയൊരു തലമുറയെയാണ് ഇന്നു നാം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നങ്ങൾ കാണാനായി നന്നായി ഉറങ്ങാനും അവർ ആഗ്രഹിക്കുന്നു. അത്യാവശ്യം നന്നായി ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നല്ല അവർ ചിന്തിക്കുന്നത്. അവർക്കു വേണ്ടത് ‘പെർഫെക്ട് സ്ലീപ്’ തന്നെയാണ്. അങ്ങനെയാണു സ്ലീപ് മാക്സിങ് എന്നൊരു വെൽനസ് ട്രെൻഡ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിവിധ രീതികളിലൂടെയും വസ്തുക്കളുടെ സഹായത്തോടെയും പൂർണതയുള്ള ഉറക്കം സ്വന്തമാക്കുന്നതിനെയാണു സ്ലീപ് മാക്സിങ് എന്നുപറയുന്നത്.

പറഞ്ഞു വരുമ്പോൾ ഇതു സ്ലീപ് ഹൈജീനിന്റെ ഉയർന്ന വേർഷനാണ്. സ്ലീപ് ട്രാക്കറുകൾ, സപ്ലിമെന്റുകൾ, മൗത്ത് ടേപ് പോലുള്ള വസ്തുക്കൾ, നോസ്ട്രിൽ എക്സ്പാൻഡറുകൾ, ചില മോക്ടെയ്‌ലുകൾ, ഉറക്കത്തിന് അനുയോജ്യമായ സാഹചര്യങ്ങളും പരിസരങ്ങളും ഒരുക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ADVERTISEMENT

‘മാക്സിമൈസ് ദ ക്വാണ്ടിറ്റി ആൻഡ് ക്വാളിറ്റി ഒഫ് സ്ലീപ്’ എന്നതിൽ നിന്നാണു സ്ലീപ് മാക്സിങ് എന്ന പേരിന്റെ പിറവി.

ഉറക്കത്തിനു മുന്നൊരുക്കങ്ങൾ

ADVERTISEMENT

∙ ഉറക്കത്തിന്റെ ആഴവും പരപ്പും അറിയുന്നതിനു സഹായിക്കുന്നവയാണു സ്ലീപ് ട്രാക്കറുകൾ. വിവിധ തരം ആപ്ലിക്കേഷനുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്ബാൻഡുകൾ, റിസ്റ്റ് ബാൻഡുകൾ എന്നിവയിലൂടെ ഉറക്കത്തിന്റെ ഗതിവിഗതികളെ നിരീക്ഷിക്കുന്നു.

∙ സപ്ലിമെന്റുകളുടെ ഉപയോഗമാണ് അടുത്തത്. ഇതിനായി ഉറക്കത്തിന്റെയും ഉണർവിന്റെയും ജൈവതാളത്തെ ക്രമീകരിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോൺ ഉപയോഗിക്കുന്നു. പേശികൾക്കു വിശ്രാന്തി നിൽക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്ന ധാതുവായ മഗ്നീഷ്യമാണ് അടുത്തത്. അശ്വഗന്ധ, വലേറിയൻ റൂട്ട് എന്നിങ്ങനെയുള്ള ഹെർബൽ സപ്ലിമെന്റുകളും ഉൾപ്പെടുത്തുന്നുണ്ട്. എൽ–തിയാനിൻ എന്ന അമിനോ ആസിഡ് ആണ് അടുത്തത്. ഇതു ഗ്രീൻ ടീയിൽ കാണുന്ന അമിനോ ആസിഡാണ്. വൈറ്റമിൻ ഡി, ട്രിപ്േറ്റാഫാൻ, GABA എന്നീ സപ്ലിമെന്റുകളും ഉപയോഗിക്കുന്നുണ്ട്.

ADVERTISEMENT

∙ ‘സ്ലീപ്പി ഗേൾ മോക്ടെയ്ൽ’ എന്ന പാനീയത്തിന്റെ ഉപയോഗവും ഉറക്കത്തെ സഹായിക്കുന്നുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ഹോം മെയ്ഡ് പാനീയത്തിൽ ശുദ്ധമായ ടാർട്ട് ചെറി ജൂസും മഗ്നീഷ്യം പൗഡറും അടങ്ങിയിട്ടുണ്ട്.

∙ മൗത്ത് ടേപ്പിങ് പോലുള്ള രീതികളും സ്ലീപ് മാക്സിങ്ങിൽ വൈറൽ ആയിരുന്നു. ഒരു സർജിക്കൽ ടേപ് ഉപയോഗിച്ചു വ്യക്തിയുടെ ചുണ്ടുകൾ അടച്ചുവയ്ക്കുന്ന രീതിയാണിത്. ഇത് ഉറക്കത്തിൽ വായിലൂടെയുള്ള ശ്വസനത്തെ തടയുന്നു.

∙ നന്നായി ഉറങ്ങുന്നതിനുള്ള പരിസര ക്രമീകരണവും ഇതിൽ ഉൾപ്പെടുന്നു. ഇതിനായി ഇരുണ്ടതും തണുപ്പു നിറഞ്ഞതും ശാന്തതയുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കുന്നു. വെളിച്ചത്തെ തടയുന്ന തരം ബ്ലാക്ക് ഔട്ട് കർട്ടനുകൾ ഉപയോഗിക്കുന്നു. വൈറ്റ് നോയ്സ് മെഷീനുകളും ഫാനും ഉപയോഗിക്കുന്നു. ശബ്ദത്തെ അകറ്റി നിർത്തുന്നതിന് ഇയർ പ്ലഗ്ഗുകൾ ഉപയോഗിക്കുന്നു. കണ്ണുകളിൽ സ്ലീപ് മാസ്ക് ധരിക്കുന്നു.

ശ്രദ്ധിക്കേണ്ടത്?

ചില പുതിയ ശീലങ്ങളോ, സാങ്കേതികതയോ ഉപയോഗിച്ച് ഉറക്കം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പുതിയ പ്രവണതയാണു സ്ലീപ് മാക്സിങ്. എന്നാൽ ഇതുമായി ബന്ധപ്പെട്ടു കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ചില സപ്ലിമെന്റുകളും മരുന്നുകളും ഉറങ്ങുവാനായി ഉപയോഗിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. മഗ്നീഷ്യം, മെലറ്റോണിൻ എന്നിവ ഉറക്കത്തിലേക്കു നയിക്കുന്നവയാണ്. മഗ്നീഷ്യം എന്ന സപ്ലിമെന്റ ് ഉറക്കത്തിനു നല്ലതുമാണ്. മെലറ്റോണിൻ നമ്മുടെ സർക്കേഡിയൻ റിഥത്തിന്റെ താളക്രമത്തെ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ ആണ്. അനാവശ്യമായി മെലറ്റോണിൻ ഉപയോഗിക്കുന്നതിലൂടെ ഉറക്കവുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ കുറേക്കാലത്തേക്കു കണ്ടുപിടിക്കാതെ പോകാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം മരുന്നുകൾ കഴിക്കുന്നതിനു മുൻപു ഡോക്ടറുടെ അഭിപ്രായം തേടണം. മൂക്കിലൂടെ ശ്വാസമെടുക്കുന്നതിലൂടെ പൊടി, അലർജൻ എന്നിവയെ അരിച്ചു ശുദ്ധീകരിക്കാനാകും. വായ വരളുന്നതു തടയാനും സാധിക്കും. കൂർക്കംവലി കുറയ്ക്കുന്നതിനും ഇത് ഒരു പരിധിവരെ സഹായകമാണ്. എന്നാൽ ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ ഉള്ളവർക്കു മൗത്ത് ടേപ്പിങ് അപകടകരമാകാൻ സാധ്യതയുണ്ട്. നോസ്ട്രിൽ എക്സ്പാൻഡറുകൾ ചിലർ ഉപയോഗിക്കാറുണ്ട്. ഇതു ശാസ്ത്രീയമായ രീതിയല്ല. ഇത് ഉപയോഗിക്കുന്നതിലൂടെ മൂക്കടപ്പ് അല്ലെങ്കിൽ ശ്വസിക്കാനുള്ള തടസ്സം അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. വൈറ്റ് നോയ്സ് മെഷീനുകൾ പുറത്തുനിന്നുള്ള ശബ്ദം തടയാനുള്ളവയാണ്. ഇത്തരം മെഷീനുകൾ വിപണിയിൽ നിന്നു വാങ്ങുമ്പോൾ വില കൂടുതലാകാം. ഇതിനായി ഫാൻ, മൊബൈൽ ഫോണിലെ സംഗീതം എന്നിവ ഉപയോഗിക്കാം. വെയ്റ്റ് ബ്ലാങ്കറ്റുകൾ ഉപയോഗിക്കുന്നവരുണ്ട്. ഇത് ആശ്ലേഷിക്കുന്ന അനുഭവമേകും. ഓക്സിടോസിനെ സ്രവിപ്പിക്കും. അങ്ങനെ ഉറക്കത്തെ മികച്ചതാക്കും.

റെഡ്‌ലൈറ്റ് തെറപ്പി എന്നത് ഒരു പ്രത്യേക തരംഗദൈർഘ്യത്തിൽ വെളിച്ചം പുറപ്പെടുവിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ ഉറക്കം മെച്ചപ്പെടുത്തുന്നതാണ്. ഈ വെളിച്ചം നമ്മുടെ സർക്കേഡിയൻ താളക്രമത്തെ മെച്ചപ്പെടുത്തി വിശ്രാന്തി നൽകുന്നു. അങ്ങനെ ഉറക്കം മെച്ചപ്പെടുത്തുന്നു. എന്നാൽ ചിലർക്ക് ഇതു കണ്ണുകൾക്ക് അസ്വാസ്ഥ്യം ഉണ്ടാക്കാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. മിനു ജോർജ്
കൺസൽറ്റന്റ് ന്യൂറോളജിസ്‌റ്റ്
റെനൈ മെഡിസിറ്റി, കൊച്ചി

ADVERTISEMENT