ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണു താരൻ. ഇത്തരം കൊഴിഞ്ഞുപോക്കു സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോതു വർധിക്കുമ്പോഴാണു ബുദ്ധിമുട്ടായി മാറുന്നത്. സെബോറിക് ഡെർമറ്റൈറ്റിസ് (seborrheic dermatitis) എന്ന രോഗാവസ്ഥയുടെ തീവ്രത കുറഞ്ഞ വകഭേദമായാണു താരനെ

ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണു താരൻ. ഇത്തരം കൊഴിഞ്ഞുപോക്കു സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോതു വർധിക്കുമ്പോഴാണു ബുദ്ധിമുട്ടായി മാറുന്നത്. സെബോറിക് ഡെർമറ്റൈറ്റിസ് (seborrheic dermatitis) എന്ന രോഗാവസ്ഥയുടെ തീവ്രത കുറഞ്ഞ വകഭേദമായാണു താരനെ

ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണു താരൻ. ഇത്തരം കൊഴിഞ്ഞുപോക്കു സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോതു വർധിക്കുമ്പോഴാണു ബുദ്ധിമുട്ടായി മാറുന്നത്. സെബോറിക് ഡെർമറ്റൈറ്റിസ് (seborrheic dermatitis) എന്ന രോഗാവസ്ഥയുടെ തീവ്രത കുറഞ്ഞ വകഭേദമായാണു താരനെ

ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണു താരൻ. ഇത്തരം കൊഴിഞ്ഞുപോക്കു സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോതു വർധിക്കുമ്പോഴാണു ബുദ്ധിമുട്ടായി മാറുന്നത്. സെബോറിക് ഡെർമറ്റൈറ്റിസ് (seborrheic dermatitis) എന്ന രോഗാവസ്ഥയുടെ തീവ്രത കുറഞ്ഞ
വകഭേദമായാണു താരനെ നിർവചിച്ചിട്ടുള്ളത്.

ശിരോചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സീബം എന്ന സ്രവം മലാസീസിയ (Malassezia) എന്ന പൂപ്പലിന്റെ വളർച്ചയ്ക്ക് അനുകൂലമായ ഘടകമാണ്. മലാസീസിയ ഒരു ലിപൊഫിലിക് (lipophilic) ഫംഗസാണ്. സീബത്തിൽ നിന്നും ഫാറ്റി ആസിഡുകൾ ഉണ്ടാക്കുകയെന്നത് ഇതിന്റെ പ്രതിപ്രവർത്തനത്തിന്റെ ഫലമാണ്. ഈ ഫാറ്റി ആസിഡുകൾ ശിരോചർമത്തിൽ പ്രവർത്തിച്ചു നീർക്കെട്ട് ഉണ്ടാക്കുന്നു. അതു ചർമകോശങ്ങളുടെ വളർച്ച വേഗത്തിലാക്കുകയും വെള്ളപ്പൊടിയായ ശൽക്കങ്ങളായി പുറന്തള്ളുകയും ചെയ്യുന്നു. ഇതാണു നാം താരനായി കാണുന്നത്.

ADVERTISEMENT

എണ്ണ കൂടിയാലും വരണ്ടാലും

പല കാരണങ്ങളാൽ താരൻ വരാം.

ADVERTISEMENT

∙ എണ്ണമയമുള്ള ശിരോചർമം –തലയോട്ടിയിലെ എണ്ണയുടെ അളവ് അമിതമാകുന്നതു യീസ്റ്റിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ യീസ്റ്റാണു താരൻ ഉണ്ടാക്കുന്ന
ഫംഗൽ അണുബാധയ്ക്കു കാരണമാകുന്നത്.

∙ പ്രായം–16-25 വയസ്സിന് ഇടയിൽ പ്രായമുള്ളവരിലാണു താരൻ കൂടുതലായി കണ്ടുവരുന്നത്. ഈ പ്രായത്തിലുള്ളവരിൽ എണ്ണ ഉൽപാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടുതലായിരിക്കും.

ADVERTISEMENT

∙ വരണ്ട ചർമം

∙ ക്രമരഹിതമായി മുടി കഴുകുന്നത്

∙ ഹെയർ സ്ൈറ്റലിങ്
ഉൽപന്നങ്ങൾ

∙ വ്യായാമം

∙ തണുത്ത, വരണ്ട കാലാവസ്ഥ

∙ വൈകാരിക പ്രശ്നങ്ങൾ

താരൻ മാറ്റാൻ 45 ദിവസം

എന്തുകാരണം കൊണ്ടാണു താരൻ വരുന്നതെന്ന് അനുസരിച്ചാണു ചികിത്സ തീരുമാനിക്കാറ്. താരൻ വളരെ കൂടുതലാണെങ്കിൽ ശിരോലേപനങ്ങൾ, പ്രത്യേകിച്ചു ത്രിഫല ചേർത്തിട്ടുള്ള ലേപനങ്ങൾ പുരട്ടാം. ശിരോധാരയും ഫലപ്രദമാണ്. ഏതു ചികിത്സയായാലും ഇടയ്ക്കു വച്ചു നിർത്തിക്കഴിഞ്ഞാൽ താരനും മുടികൊഴിച്ചിലും തിരിച്ചുവരാം. അതുകൊണ്ട് ഏതു ലേപനവും 45 ദിവസം തുടർച്ചയായി തലയോടിൽ പുരട്ടിയാലേ പൂർണമായി അസുഖം ഭേദമാകൂ. ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം വിട്ടുപോയാലും കുഴപ്പമില്ല, ഒന്നര മാസം തുടർച്ചയായി ചെയ്യണം.

ശിരോലേപനത്തിനു ത്രിഫലാചൂർണമാണ് ഏറ്റവും നല്ലത്. മുടി വളരാനും മുടി കണ്ടീഷൻ ചെയ്തതുപോലെ ഇരിക്കാനും ഇതു സഹായിക്കും. ഉലുവയും കിരിയാത്തും ചേർത്തരച്ചു മുട്ടവെള്ളയും ചേർത്തു ക്രീം രൂപത്തിലാക്കി മുടിയിൽ പുരട്ടാം. ഉലുവ കുതിർത്തശേഷം വേണം
അരയ്ക്കാൻ.

താരൻ കൂടുതലാവുകയും മുടികൊഴിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നെങ്കിൽ ഉള്ളിലേക്ക് ഔഷധങ്ങൾ കഴിക്കേണ്ടി വരും. കഷായരൂപത്തിലും ലേഹ്യരൂപത്തിലുമുള്ള ഔഷധങ്ങൾ ലഭ്യമാണ്. താരനോട് അനുബന്ധിച്ചു രക്തം പോലെ നീരു കാണാറുണ്ട്. അതു മറ്റു പല അസുഖങ്ങളുടെയും ഭാഗമാകാം. അങ്ങനെയുള്ള പ്പോൾ വീട്ടുചികിത്സകൾക്കു നിൽക്കാതെ വിദഗ്ധ ചികിത്സ തേടുക.

വീട്ടിൽ ചെയ്യാൻ

∙ ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്തു തിളപ്പിക്കുക. വെള്ളം തണുത്തു വരുമ്പോൾ ഇതുകൊണ്ടു മുടി കഴുകാം. ആഴ്ചയിൽ മൂന്നു തവണ ചെയ്യാം.

∙ ആദ്യം രണ്ടു ടേബിൾസ്പൂൺ
വെളിച്ചെണ്ണ ചൂടാക്കുക. ശേഷം അത്രതന്നെ നാരങ്ങാനീരും ചേർക്കുക. ഈ മിശ്രിതം തലയിൽ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകുക.

∙ ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്തു കുതിർക്കാൻ വയ്ക്കുക. ഒരു രാത്രി കുതിർത്തശേഷം അടുത്ത ദിവസം രാവിലെ അരച്ചു പേസ്റ്റു പരുവത്തിലാക്കുക. ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടി വയ്ക്കാം.

∙ തൈരെടുത്തു ശിരോചർമത്തിൽ പുരട്ടി ഒരു മണിക്കൂറോളം തലയിൽ വച്ചശേഷം കഴുകി കളയാം.

∙ മുടിയിലെയും ശിരോചർമത്തിലെയും നനവു പൂർണമായും നീക്കം ചെയ്തശേഷം മുട്ടയുടെ മഞ്ഞ പുരട്ടാം. ശേഷം ഒരു പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ചു മൂടി വയ്ക്കാം. ഷാംപൂ ചെയ്തു കഴുകി കളയണം.

∙ 10-12 ചെമ്പരത്തി ഇലകൾ കുതിരാനായി ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ കൂടി ചേർത്തു മിക്സിയിലിട്ടു പൊടിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് അരക്കപ്പു തൈരു കൂടി ചേർത്തു പേസ്റ്റാക്കുക. ഇതു മുടിവേരുകളിൽ മുതൽ അറ്റം വരെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റു കഴിഞ്ഞു കഴുകാം. ആഴ്ചയിൽ 2-3 തവണ പ്രയോഗിക്കാം.

ഡോ. ആഷ ശ്രീധർ

പ്രഫസർ & ഹെഡ്

പ്രസൂതി തന്ത്ര &സ്ത്രീരോഗ വിഭാഗം

ഗവ. ആയുർവേദ കോളജ്, പരിയാരം

ADVERTISEMENT