തുടങ്ങാം സിംപിൾ എഫക്ടീവ് ഹെൽതി റുട്ടീൻ, കാണാം മാജിക് How to start your day positively?
സോഷ്യൽ മീഡിയയിലൊക്കെ ഡെയ്‌ലി റുട്ടീൻ റീലുകൾ കാണുമ്പോൾ സ്വന്തമായി ഒരു കിടിലൻ ഹെൽതി റുട്ടീൻ വേണമെന്നു തോന്നിയിട്ടില്ലേ? പക്ഷേ, അതിനു വേണ്ടി വല്ലാതങ്ങു മിനക്കെടാനും വയ്യ അല്ലേ? ഇതാ ആർക്കും പരീക്ഷിക്കാവുന്ന ലളിതവും വളരെയേറെ ആരോഗ്യഗുണങ്ങൾ നൽകുന്നതുമായ ഒരു ദിനചര്യ പരിചയപ്പെടാം. ∙ അലാം അടിക്കുമ്പോൾ

സോഷ്യൽ മീഡിയയിലൊക്കെ ഡെയ്‌ലി റുട്ടീൻ റീലുകൾ കാണുമ്പോൾ സ്വന്തമായി ഒരു കിടിലൻ ഹെൽതി റുട്ടീൻ വേണമെന്നു തോന്നിയിട്ടില്ലേ? പക്ഷേ, അതിനു വേണ്ടി വല്ലാതങ്ങു മിനക്കെടാനും വയ്യ അല്ലേ? ഇതാ ആർക്കും പരീക്ഷിക്കാവുന്ന ലളിതവും വളരെയേറെ ആരോഗ്യഗുണങ്ങൾ നൽകുന്നതുമായ ഒരു ദിനചര്യ പരിചയപ്പെടാം.
∙ അലാം അടിക്കുമ്പോൾ സ്നൂസ് ചെയ്തിട്ട് കുറച്ചുനേരം കൂടി ഉറങ്ങാൻ നോക്കുന്നതു നല്ല കാര്യമല്ല. ഒന്ന്, വിചാരിക്കുന്നതിലും കൂടുതൽ നേരം ഉറങ്ങിപ്പോകാം. രണ്ട്, വീണ്ടും കുറച്ചുറങ്ങി എഴുന്നേറ്റാൽ ഉറക്കച്ചടവു മാറാതെ നിൽക്കും.
∙ കട്ടിലിൽ നിന്നും ചാടിപ്പിടഞ്ഞ് എഴുന്നേൽക്കരുത്. പ്രത്യേകിച്ചുംബിപി പ്രശ്നങ്ങളും വെർട്ടിഗോ പോലെ ബാലൻസ് പ്രശ്നങ്ങളുമുള്ളവർ. ആദ്യം കിടക്കയിൽ ഒരു കൈകുത്തി എഴുന്നേറ്റിരിക്കുക. എന്നിട്ടു പതിയെ ഇറങ്ങി ശരീരം മുഴുവനും ഒന്നു സ്ട്രെച്ച് ചെയ്യാം.
∙ എഴുന്നേൽക്കുന്നതേ ഫോണിൽ സമയം നോക്കി ദിവസം തുടങ്ങുന്നതു നല്ലതല്ല. ഫോണിൽ അലാം വയ്ക്കാതിരിക്കുക. ഉണർന്ന് അര മണിക്കൂറെങ്കിലും കഴിഞ്ഞുമതി മൊബൈലും ലാപ് ടോപ്പും നോക്കുന്നത്.
∙ നീണ്ട ഉറക്കത്തിനു ശേഷം ഉണരുമ്പോൾ ശരീരം നിർജലീകരണത്തിന്റെ അവസ്ഥയിലായിരിക്കും. എഴുന്നേറ്റയുടനെ ഒന്നോ രണ്ടോ ഗ്ലാസ്സ് ശുദ്ധജലം കുടിക്കാം. ഇളംചൂടുവെള്ളം കുടിക്കുന്നതും നല്ലത്.
∙ മുഖം കഴുകി പുറത്തിറങ്ങി പ്രഭാത സൂര്യകിരണങ്ങളേൽക്കാം. ഇത് മെലടോണിൻ എന്ന ഉറക്ക ഹോർമോണിന്റെ ഹാങ് ഒാവർ മാറ്റും. ഉന്മേഷം നൽകും.
∙ പ്രഭാതത്തിലാണു വായു ഏറ്റവും ശുദ്ധമായിരിക്കുക. ഈ സമയത്ത് ഡീപ് ബ്രീതിങ് ചെയ്യാം. എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന് ആഴത്തിൽ ശ്വാസമെടുക്കുക. ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ കഴിയുന്നത്ര വീർക്കട്ടെ, ഇനി കഴിയുന്നത്ര പൂർണമായി ശ്വാസം പുറത്തേക്കു വിടുക.
∙ രാവിലെ 10–15 മിനിറ്റ് മീ ടൈം ആയി ചെലവിടുക. ഈ സമയത്ത് ഒരു കപ്പു കാപ്പി കുടിച്ചു വെറുതെയിരിക്കാം. അല്ലെങ്കിൽ മെഡിറ്റേറ്റ് ചെയ്യാം, പുസ്തകം വായിക്കാം, ചെടികളെ പരിപാലിക്കാം...നിങ്ങൾക്കു സന്തോഷം നൽകുന്ന എന്തു കാര്യവും ചെയ്യാം. ദിവസം മുഴുവനുമുള്ള ഊർജം തരുന്നത് ഈ മീ ടൈം ആയിരിക്കും.
∙ രാവിലെ 30 മിനിറ്റു നേരം വ്യായാമം െചയ്യുന്നതു ദിവസം പോസിറ്റീവായി തുടങ്ങാൻ സഹായിക്കും. യോഗയോ ചെറിയ വർക് ഔട്ടോ നടത്തമോ ചെയ്യാം. വ്യായാമം വഴി ശരീരത്തിൽ സന്തോഷദായകമായ ഹോർമോണുകൾ ഉണ്ടാകും. മെറ്റബോളിസം മെച്ചപ്പെടും, കൊഴുപ്പ് എരിഞ്ഞുതീരുന്ന പ്രക്രിയയ്ക്കും നല്ലത്. പക്ഷേ, ഹൃദയാഘാതം വന്നവരും ബൈപാസ് ചെയ്തവരും ഡോക്ടറോടു കൂടി ചോദിച്ചശേഷം മാത്രം രാവിലെ വ്യായാമം ചെയ്യുക.
ഉറങ്ങാനും ഉണരാനും കൃത്യമായൊരു സമയം വയ്ക്കുന്നതും അതു കണിശമായി പാലിക്കുന്നതും ജീവിതത്തിന് ആകെയൊരു ക്രമവും ചിട്ടയും നല്‍കും. രാവിലെ ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ക്കും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ഉറങ്ങാനും ഉണരാനും ഒരു സമയം പ്ലാന്‍ ചെയ്യുക. അവധി ദിവസങ്ങളിലും അതു പാലിക്കാനായാല്‍ ഏറെ നല്ലത്. അപ്പോള്‍ തുടങ്ങുകയല്ലേ...