മത്തങ്ങ മില്ലറ്റ് സൂപ്പ്

ചേരുവകൾ

ADVERTISEMENT

1. തിന (Fort tail Millet)– 1/2 കപ്പ്

2. ചെറുപയർ പരിപ്പ്- – 1/4 കപ്പ്

ADVERTISEMENT

3. മത്തങ്ങ– 100 ഗ്രാം (കഷണങ്ങളാക്കിയത്)

4. പച്ചമുളക് – 1 എണ്ണം

ADVERTISEMENT

5. ഇഞ്ചി – ചെറിയ കഷണം

6. വെളുത്തുള്ളി – 1 ടീസ്പൂൺ

7. എണ്ണ – 1 ടീസ്പൂൺ

8. സവാള – 1 ടേബിൾ സ്പൂൺ

9. കൊഴുപ്പ് കുറഞ്ഞ പാൽ – 50 മി.ലീ

10. കറിവേപ്പില – കുറച്ച്

11. മത്തങ്ങ കുരു– 1 ടീസ്പൂൺ

12. ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

1 മുതൽ 5 വരെയുള്ള ചേരുവകൾ പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. തണുത്ത മിശ്രിതം മിക്സിയിൽ അടിച്ച് ആവശ്യത്തിന് ഉപ്പും നേർപ്പിച്ച പാലും ചേർത്തു നന്നായി ഇളക്കുക. പാനിൽ എണ്ണ ചൂടാക്കിയശേഷം സവാളയും വെളുത്തുള്ളിയും ചേർത്തു സ്വർണ നിറമാകുംവരെ വഴറ്റുക. അരച്ചുവച്ച സൂപ്പ് ഇതിലേക്ക് ഒഴിച്ചു വച്ചു തിളപ്പിക്കുക. ആവശ്യത്തിനു കറിവേപ്പിലയും മത്തങ്ങ കുരുവും ചേർത്ത് അലങ്കരിക്കുക.

നാരുകൾ ധാരാളം ഉള്ള തിനയും വെളുത്തുള്ളി, ഇഞ്ചി എന്നിവയും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചു കരളിന്റെ ആരോഗ്യം നിലനിർത്തുന്നു.

ഗ്രീൻ റാഗി സൂപ്പ്

ചേരുവകൾ

1. ബ്രോക്ക്‌ലി– 150 ഗ്രാം

2. മുളപ്പിച്ച റാഗി പൊടി– 2 ടേബിൾ സ്പൂൺ

3. സവാള – 1 എണ്ണം

4. വെളുത്തുള്ളി– 2 ടേബിൾ സ്പൂൺ

5. എണ്ണ– 1 ടീസ്പൂൺ

6. കുരുമുളക് പൊടി– ആവശ്യത്തിന്

7. ഉപ്പ്– ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു ചൂടായതിനുശേഷം സവാളയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. ചെറു കഷണങ്ങളാക്കി വച്ച ബ്രോക്ക്‌ലി ആവശ്യത്തിന് ഉപ്പും കുരുമുളകും വെള്ളവും ചേർത്തു പച്ചമണം മാറുന്നതുവരെ വേവിക്കുക. രണ്ടു ടേബിൾ സ്പൂൺ മുളപ്പിച്ച റാഗി പൊടി രണ്ടു ടേബിൾ സ്പൂൺ വെള്ളവും ചേർത്തു പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ബ്രോക്ക്‌ലിയിലേക്കു ചേർക്കുക. ചെറുതീയിൽ നന്നായി ഇളക്കി കൊടുക്കുക. തിളയ്ക്കുന്നതുവരെ വേവിക്കുക.

ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ബ്രോക്ക്‌ലി ശരീരത്തിലെ ഫ്രീ റാഡിക്കലിന്റെ ഉൽപാദനം കുറയ്ക്കുക യും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

പാചകകക്കുറിപ്പുകൾ തയാറാക്കിയത്

നൈഡിൻ പൗളിൻ

ചീഫ് ഡയറ്റീഷൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി

English Summary:

Millet soup is a healthy and delicious option. This recipe combines the goodness of millets, lentils, and pumpkin for a nutritious and flavorful soup. Green Ragi soup combines the nutritional benefits of ragi, broccoli

ADVERTISEMENT